കേദാർനാഥ് ദുരന്തം 2013 , ഒന്നും പഠിക്കാത്ത വികസന വാദികൾ !

"ജൂൺ 17, 2013"കേദാർനാഥ് ദുരന്തം ഉണ്ടായിട്ട് 11വർഷങ്ങൾ കഴിഞ്ഞു.ദുരന്തങ്ങളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഇതിലും വലിയ ദുരന്തങ്ങൾ കേദാർനാഥിന് നേരിടേണ്ടി വരു മെന്ന് വിദഗ്ധർ ഇപ്പോൾ സൂചിപ്പിക്കുന്നു.
ഹിമാലയത്തിൻ്റെ പരിസ്ഥിതിയെക്കുറിച്ച് ധാരണയില്ലാതെ വിനോദസഞ്ചാരത്തിൻ്റെയും നിർമ്മാണത്തിൻ്റെയും വ്യാപക മായ പ്രോത്സാഹനം ദുരന്തങ്ങൾ വർധിപ്പിക്കുകയാണ്.
2013 ലെ ദുരന്തത്തിന് ശേഷം കേദാർ താഴ്വരയിൽ 25,000 തീർഥാടകർക്ക് മാത്രമേ താമസിക്കാൻ സൗകര്യമുള്ളൂവെന്ന് സർവേയിൽ കണ്ടെത്തി.ജൂൺ 17ന് രാത്രി അവിടെ 40,000 പേർ ഉണ്ടായിരുന്നു.ഇപ്പോൾ കൂടുതൽ വഷളായിരിക്കുന്നു സാഹചര്യങ്ങൾ.
ഉയർന്ന ഹിമാലയൻ മേഖലയിൽ 12 മാസം തുടർച്ചയായി യാത്ര ചെയ്യാനുള്ള ചാർ ധാം മാർഗ് പരിസ്ഥിതിയോടുള്ള വെല്ലുവിളിയാണ്.
റോഡുകൾ നിർമ്മിക്കാനുള്ള ബജറ്റ് സർക്കാരിൻ്റെ പക്കലു ണ്ടെങ്കിലും മണ്ണൊലിപ്പ് മൂലം കുന്നിൻ മുകളിൽ ഉണ്ടാകുന്ന ചരിവ് സ്ഥിരപ്പെടുത്താൻ പണം നീക്കിവെച്ചിട്ടില്ല.റോഡു വീതി കൂട്ടൽ ഉരുൾപൊട്ടൽ സാധ്യത വർധിപ്പിച്ചു.
കേദാർ താഴ്‌വരയുടെ വാഹകശേഷി കണക്കിലെടുക്കേണ്ട തുണ്ട്.ആസൂത്രിതമല്ലാത്ത വികസനത്തിൻ്റെ ഫലമാണ് ജോഷിമഠിലും കണ്ടത്.
ഹിമാലയം സിമൻ്റും ഇരുമ്പും കൊണ്ട് മൂടിയിരിക്കുന്നു. തിരഞ്ഞെടുത്ത ഏതാനും കരാറുകാർക്ക് മാത്രമേ ജോലി നൽകൂ സർക്കാർ.അവർശാസ്ത്രജ്ഞരുടെ അഭിപ്രായത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നു.വിശാലമായ റോഡുകളേ ക്കാൾ സുസ്ഥിരമായ റോഡുകൾക്ക് ഊന്നൽ നൽകണം. ആളുകൾ അവരുടെ ഗ്രാമങ്ങളിൽ റോഡുകൾ ആവശ്യപ്പെ ടുന്നു.അതിനെക്കാൾ പ്രാധാന്യത്തൊടെ അപകടകരാം വിധം ഹൈവെയുടെ വീതി കൂട്ടൽ നടക്കുകയാണ്.
ദുരന്തങ്ങൾ മുൻകൂട്ടി അറിയിക്കാൻ സംവിധാനങ്ങൾ ഇല്ലാ ത്തത് മറ്റൊരു പ്രശ്നമാണ്.2021 ലെ റെയ്‌നി ദുരന്തം ഇതിന് ഉദാഹരണമായി.ഹിമാലയത്തിൽ രൂപപ്പെടുന്ന കൃത്രിമ തടാക ങ്ങൾ നിരീക്ഷിക്കാനും സംവിധാനമില്ല.
2013ലെ ദുരന്തം കേദാർനാഥിൽ മാത്രം ഒതുങ്ങിയില്ല,ഉത്തരാ ഖണ്ഡ് മുഴുവൻ അത് ബാധിച്ചു.എന്നാൽ നിർമാണങ്ങൾക്ക് കുറവില്ല.
42 സ്ഥലങ്ങളിൽ ദുരന്ത നിവാരണ സേനയുടെ 5 കമ്പനികളെ വിന്യസിച്ചിട്ടുണ്ട്.സംസ്ഥാനത്ത് വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കു ന്നത് അപകടങ്ങൾ കൈകാര്യം ചെയ്യുന്ന തിനുള്ള വെല്ലുവിളികൾ വർദ്ധിപ്പിക്കുന്നതിന് കാരണമായി.
ഉത്തരാഖണ്ഡിലെത്തുന്ന വിനോദസഞ്ചാരികൾ കാലാവസ്ഥാ റിപ്പോർട്ടുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും വസ്ത്രങ്ങ ൾക്കും മറ്റ് ആവശ്യങ്ങൾക്കും മതിയായ ക്രമീകരണങ്ങൾ ചെയ്തതിന് ശേഷം മാത്രം യാത്ര തുടരണം എന്ന് അധികാ രികൾ സൂചിപ്പിക്കുന്നു.
വാരാന്ത്യ വിനോദസഞ്ചാരം ഹിമാലയത്തിൻ്റെ പരിസ്ഥിതിക്ക് ദോഷം വരുത്തുകയാണ്.അതിൻ്റെ ഗുണം നാട്ടുകാർക്കു കിട്ടുന്നുമില്ല.ഉത്തരാഖണ്ഡിലെ വിവേചനരഹിതമായ നിർമ്മാണം,വിനോദ സഞ്ചാരികളുടെ തിരക്ക്,നയപരമായ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുകയാണ്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment