കേരളത്തിലെ കോവിഡ് വ്യാപനം കൈവിട്ടു പോകുന്നുവോ? - ഒരു മറുപടി




കേരളത്തിലെ കോവിഡ് മൂന്നാം ഘട്ടം അപകടകരമായ അവസ്ഥയിലാണ് എന്നു സർക്കാർ തന്നെ വിശദീകരിക്കുമ്പോൾ സമൂഹം വളരെ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. രോഗബാധ രൂക്ഷമായ ഇടങ്ങളിൽ നിന്നു മടങ്ങി വരുന്നവരെ ക്വാറൻ്റെെനിൽ താമസിപ്പിക്കുവാൻ രണ്ടാം ഘട്ടത്തിൽ വിജയിച്ചപ്പോൾ, സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം രൂക്ഷമായി മാറിയില്ല. രണ്ടാം ഘട്ടത്തിലെ (30%) സമ്പർക്ക വ്യാപനത്തിനേക്കാൾ കുറവായിരുന്നു മൂന്നാം തലത്തിൻ്റെ (11%) ആദ്യ സമയത്തുണ്ടായിരുന്നത്.എന്നാൽ ജൂലൈ മാസത്തിൻ്റെ ഒന്നാം ആഴ്ച്ചയിൽ രോഗ വ്യാപനത്തിൻ്റെ സ്വഭാവത്തിൽ മാറ്റമുണ്ടായി. ഉറവിടമില്ലാത്ത രോഗികളുടെ എണ്ണം വളരെ കുറവായ സാഹചര്യത്തിൽ നിന്നും അവരുടെ എണ്ണം വർധിക്കുന്നതും സമ്പർക്കത്തിലൂടെ രോഗം 75% ത്തിലധികവുമായ അവസ്ഥ കേരളം എത്തപ്പെട്ട പുതിയ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. 


സമ്പർക്കത്തിലൂടെ രോഗം പടരുന്നതിൻ്റെ ഉറവിടം അനൗദ്യോഗികമായി എത്തിച്ചേ രുന്നവരിൽ നിന്നാകാം എന്നു തെളിയിക്കുന്നതാണ് തിരുവനന്തപുരം, എറണാകുളം, ഇടുക്കി,പാലക്കാട് ജില്ലകൾ.ഏറെ അധികം പ്രവാസികൾ മടങ്ങി എത്തിയ മലപ്പുറം, കണ്ണൂർ ജില്ലകളേക്കാൾ മുകളിൽ പറഞ്ഞ ജില്ലകളിൽ സമ്പർക്ക ബാധിതരുടെ എണ്ണം വളരെ അധികമാണ്.


ഈ സാഹചര്യത്തിൽ സർക്കാരിൻ്റെ ശ്രദ്ധയിലേക്കായി തയ്യാറാക്കുന്ന നിർദ്ദേശങ്ങളോടുള്ള പ്രതികരണങ്ങൾ.


1. കേരളത്തിലും കൊവിഡ് രോഗികളുടെ എണ്ണം ദിവസേന കൂടിക്കൊണ്ടിരിക്കു കയാണല്ലോ.ഇത് കാര്യങ്ങൾ കൈവിട്ടു പോകുന്നതിന്റെ സൂചനയാണോ ?


രോഗികളുടെ എണ്ണ വർധനവിന് മൂന്നു സ്വഭാവങ്ങളുണ്ട്. ആദ്യ ഘട്ടം Sporadic. രോഗ ബാധയുള്ള ഇടത്തു നിന്നും രോഗമുള്ളയാൾ മറ്റാെരു സ്ഥലത്തെത്തുന്നു. Primary, Secondary രോഗികൾ ഇല്ലാത്ത അവസ്ഥ. (Jan 30 ലെ വുഹാനിൽ നിന്നെത്തിയ മൂന്നു പേർ. രോഗം ആരിലേക്കും പടരാത്ത അവസ്ഥ. പ്രതിരോധം100% വിജയകരമായിരുന്നു )


രണ്ടാം ഘട്ടം. CIuster രൂപപ്പെടൽ. ഇവിടെ പുറത്തു നിന്നു വന്ന രോഗിയിൽ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരുന്ന സാഹചര്യം. അത്തരം സാഹചര്യത്തിൽ പ്രദേശത്തെ മറ്റുള്ളവയിൽ നിന്ന് മാറ്റി നിർത്താം. ഇവിടെ സമ്പർക്കത്തിലൂടെ രോഗ ബാധയുണ്ടാകുന്നു.

CIuster കളുടെ എണ്ണം വർധിക്കുകയും ഉറവിടം അറിയാത്ത രോഗികൾ ഉണ്ടാകുകയും ചെയ്താൽ സാമൂഹിക വ്യാപനത്തിലേക്ക് (മൂന്നാം ഘട്ടം) കാര്യങ്ങൾ എത്തിച്ചേർന്നതായി പരിഗണിക്കണം. ഇത്തരം സാഹചര്യത്തിൽ അതീവ ശ്രദ്ധ ഉണ്ടായില്ലെങ്കിൽ കോവിഡ് വ്യാപനത്തിൻ്റെ പൂർണ്ണമായ പിടിയിലേക്ക് കേരളം എത്തിച്ചേരും. 


2. സാമൂഹ്യ വ്യാപനത്തിലേക്ക് എത്താതെ എങ്ങിനെയാണ് നമുക്ക് ഇതിനെ നേരിടാൻ കഴിയുക?

കോവിഡ് അണു ബാധയുള്ള രോഗികളിൽ ചികിത്സിക്കേണ്ട സാഹചര്യങ്ങൾ കുറഞ്ഞു നിൽക്കുന്നത് ആശ്വാസകരമാണ്. എന്നാൽ രോഗമുള്ള വ്യക്തികളുടെ സ്ഥിതി രൂക്ഷമാക്കും. ഈ സാഹചര്യത്തിൽ Hot spot ൽ നിന്നെത്തുന്നവരെ Room ക്വാറൻ്റെനിൽ സ്ഥാപിക്കുന്നതിനു പകരം ഹോം ക്വാറൻ്റെെ വ്യാപകമാക്കുവാൻ തുടക്കത്തിൽ സർക്കാർ തയ്യാറായിരുന്നില്ല. പിന്നീടാണ് എത്തിച്ചേരുന്നവർ ഒറ്റക്കു താമസിക്കണം എന്ന സമീപനത്തിലേക്കെത്തിയത്. 


പുതിയ സാഹചര്യത്തിൽ സാമൂഹിക വ്യാപനം ഒരാളിലെങ്കിലും എത്തിയ വാർഡുകളിൽ എല്ലാവരെയും പരിശോധിക്കൽ, 14 ദിവസത്തെ അടച്ചിടൽ. പഞ്ചായത്തിലെ 50% വാർഡുകളിൽ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിൽ മുഴുവൻ ആളുകളിലും പരിശോധന നടത്തൽ. (Pool Test (RT- PCR),Antigen Test മുതലായവ) ക്വാറൻ്റൈൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി. 


3.ഇപ്പോൾ നടക്കുന്ന പ്രതിരോധ സംവിധാനങ്ങളിൽ എന്തെങ്കിലും പാളിച്ചകൾ ഉണ്ടോ ?
4. ഹോം ക്വാറന്റൈൻ ഫലപ്രദമാണോ ? ക്വാറന്റൈൻ സെന്ററുകൾ കൂടുതലായി തുറക്കുകയാണോ വേണ്ടത്?


ഒഴിഞ്ഞു കിടക്കുന്നതും സൗകര്യമുള്ളതുമായ വീടുകൾ ,ഫ്ലാറ്റുകൾ,റിസോർട്ടുകൾ ഹോം ക്വാറൻ്റെെനായി മാറ്റണം. വീടുകളിൽ 24 മണിക്കൂറിൽ പ്രാവശ്യമെങ്കിലും ആരോഗ്യ പ്രവർത്തകർ എത്തി പരിശോധിക്കണം.അവർക്കാവശ്യമായ മറ്റു സൗകര്യങ്ങൾ എത്തിക്കുക.
 

5.ഓരോ വാർഡ് അടിസ്ഥാനത്തിലും ജനകീയ സമിതികൾ ശക്തിപ്പെടുത്തേ ണ്ടതല്ലേ? അതിനുള്ള നിർദ്ദേശങ്ങൾ എന്തെല്ലാമാണ്?
6. നിലവിലെ ജനകീയ സമിതികൾ പര്യാപ്തമാണോ?


കോവിഡ് പ്രതിരോധത്തിൽ വിജയ ഗാഥകൾ ഉണ്ടാക്കിയ രാജ്യങ്ങളിൽ ജനകീയ സമിതികൾക്ക് വലിയ പങ്കുവഹിക്കുവാൻ കഴിഞ്ഞു.അതിനു പറ്റിയ രാഷ്ട്രീയ സാഹചര്യം നിലവിലുള്ള കേരളത്തിൽ , പ്രതിരോധ പ്രവർത്തനത്തിൽ ജനകീയ സമിതിക്ക് അത്ഭുതങ്ങൾ ഒരുക്കാം.അത്തരം ജനകീയ സമിതികളിൽ അംഗങ്ങളായ ആരോഗ്യ പ്രവർത്തകർക്കൊപ്പം +2 മുതൽ പഠിക്കുന്ന കുട്ടികളെ കൂടെ നിർത്തി ജനകീയ സമിതികളെ Health Squade കളാക്കി മാറ്റാം.ഓരോ വീടുകൾക്കും Health Cardകൾ, പ്രായമായവരുടെ ആരോഗ്യ പരിരക്ഷ കോവിഡു കാലത്തും അതിനു ശേഷവും.


7. കോവിഡ് നിയന്ത്രണവിധേയമാകും വരെ സ്വകാര്യ ആശുപത്രികൾ കൂടി സർക്കാരിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരേണ്ടതില്ലേ ?


കോവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രികളെ അനുവദിക്കുമ്പോൾ അത് സ്വകാര്യ മേഖലയുടെ സാമൂഹിക ഉത്തരവാദിത്തം കൂടിയാണ് എന്ന് അവർ  മറക്കരുത്.ചികിത്സാ ചെലവുകൾക്ക് നിശ്ചിത ഫീസ് നിശ്ചയിച്ച തീരുമാനം ആരോഗ്യകരമാണ്.സാമ്പത്തിക ബുദ്ധി മുട്ടുകളുള്ളവരുടെ പൂർണ്ണമായ ചെലവുകൾ സർക്കാർ വഹിക്കേണ്ടതുണ്ട്.


8. സംസ്ഥാനത്ത് വീണ്ടും ലോക് ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടോ ? 


പഞ്ചായത്തിൻ്റെയും പഞ്ചായത്തുകളുടെയും വ്യാപനത്തെ മുൻ നിർത്തി ലോക് ഡൗൺ നടപ്പിലാക്കണം.


9. വാർഡ് തലത്തിൽ റാൻഡം ടെസ്റ്റുകൾ നടത്തേണ്ടതുണ്ടോ ?


രോഗികളുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരുടെ പ്രദേശങ്ങളിൽ, അത്തരം ഗ്രൂപ്പുകളിൽ റാൻഡം പരിശോധനകൾ കൂടുതൽ  നടത്തണം.അതിൻ്റെ അടിസ്ഥാനത്തിൽ മറ്റു പ്രതിരോധ പ്രവർത്തനങ്ങൾ തീരുമാനിക്കേണ്ടതുണ്ട്.


സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിച്ചു കൊണ്ടിരിക്കെ, അതുണ്ടാക്കുന്ന ബഹു മുഖ പ്രതിസന്ധികൾ, കേരളീയ പൊതു ജീവിതത്തെ വലിയ അളവിൽ ദുരിതത്തി ലേക്കു തള്ളി വിടുകയാണ്. മഹാമാരിയെ ഒറ്റകെട്ടായി ചെറുക്കുവാൻ ആരോഗ്യ പ്രവർത്തകർക്കു പിന്നിൽ,രാഷ്ട്രീയ ഭേദമെന്യേ മൂന്നേ കാൽ കോടി മലയാളികളും ഒന്നിക്കേണ്ടതുണ്ട്.കേരളം നാമാെറ്റക്കെട്ടാണ് എന്ന തെളിയിക്കുന്ന മാർഗ്ഗങ്ങളിലൂടെ മാത്രമേ കോവിഡിൽ നിന്നു നാടിനെ രക്ഷിക്കുവാൻ കഴിയൂ.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment