കേരളത്തിൽ വേനൽ കനക്കുന്നു; ചൂട് കൂടും




ഫെബ്രുവരി അവസാനമായതോടെ കേരളത്തിൽ വേനല്‍ കനക്കുന്നു. രാജ്യത്തെ ഏറ്റവും ചൂട് കൂടിയ പട്ടണങ്ങളിലൊന്നായി കോട്ടയം മാറി. 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് പകല്‍ ചൂട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂട് കൂടുമെന്നാണ് കാലാവസ്ഥ പ്രചവനം.


കേരളത്തില്‍ 34 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇപ്പോള്‍ ദിനാന്തരീക്ഷ താപനില. പാലക്കാട് തുടര്‍ച്ചയായ മൂന്നാം ദിവസവും വേനല്‍ ചൂട് 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. സാധാരണയായി മാര്‍ച്ച്‌-ഏപ്രില്‍ മാസങ്ങളിലാണ് പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ താപനില 40 കടക്കാറുള്ളത്.


ഇക്കുറി ശരാശരി താപനിലയേക്കാള്‍ 2.8 ഡിഗ്രി ചൂട് കൂടുതലാണുള്ളത്. മുന്‍വര്‍ഷങ്ങളിലൊന്നും ഇത്രയധികം താപനില ഉയര്‍ന്നിട്ടില്ലെന്ന് കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment