ജൂൺ 21 : Local is future എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി




Localisation Day(ജൂൺ 21)എന്ന ദിനം മുഖ്യമായി മുന്നോട്ടു വെയ്ക്കുന്ന ആശയമാണ് Local is future എന്നത്.ഈ നിലപാട് സങ്കുചിത പ്രാദേശിക വാദമല്ല.സ്വാതന്ത്ര്യ സമര ഘട്ടത്തിലെ സ്വദേശീ പ്രസ്ഥാനം മുന്നോട്ടു വെച്ച ആശയത്തിന്റെ ഉള്ള ടക്കവും ഇതു തന്നെയായിരുന്നു.ആ കാലത്തെ ലക്ഷ്യം കോള നികളെ മോചിപ്പിക്കലായിരുന്നു എങ്കിൽ ഇന്നത്തെ സ്വയം പര്യാപ്തതമായ പ്രാദേശം എന്ന വീക്ഷണം കാലാവസ്ഥാ ദുരന്തത്തെ ലഘൂകരിക്കലിന്റെ ഭാഗമായി കാണാം.ഓരോ നാടും പരമാവധി സ്വയം പര്യാപ്തമാകണമെന്ന ആഗ്രഹം അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗവും കേന്ദ്രികൃത ഉൽപാദന-വിതരണത്തിന് എതിരു നിൽക്കുന്നതുമാണ്. വൻ കിട രാജ്യങ്ങളായി മാറിയ പലരും ഈ മാർഗ്ഗമായിരുന്നു സ്വീക രിച്ചത്.

 

 

ലോകം കോർപ്പറേറ്റുകളാൽ നിയന്ത്രിക്കപ്പെടുമ്പോൾ വിഭവ ങ്ങളുടെ മൊത്ത കുത്തക സാധ്യമാക്കി തങ്ങളുടെതായ വിപണന ശ്രുംഖല തീർക്കാൻ അവർ ശ്രമിക്കുകയാണ്.ഈ ഇടപെടൽ നിരാവധി സാമൂഹിക തിരിച്ചടികൾ നാടിന് ഉണ്ടാ ക്കാൻ കാരണമായിക്കഴിഞ്ഞു.അതിൽ പ്രധാനപ്പെട്ടവയാണ്

1. പ്രകൃതി വിഭവങ്ങളുടെ വമ്പൻ ചൂഷണം

2 പട്ടിണി

3.തൊഴിൽ രാഹിത്യം

4, ജനാധിപത്യത്തിന്റെ തകർച്ച

5 കലാപവും മറ്റു പ്രശ്നങ്ങളും .

 

കേർപ്പറേറ്റുകളുടെ താൽപര്യാർത്ഥം നടക്കുന്ന വികസന പദ്ധതികൾ പ്രാദേശിക വിഷയങ്ങളെ  പരിഗണിക്കുന്നില്ല. അവയ്ക്ക് വലിയ ആഘാങ്ങൾ സൃഷ്ടിക്കാൻ കഴിയും.  വികസനത്തിനായി കടം വാങ്ങുന്ന രീതി ലോകത്തെ ഒട്ടുമിക്ക സർക്കാരുകൾക്കും ബാധ്യതയായി മാറിയിട്ടുണ്ട്.97% പദ്ധതി കൾക്ക് ചരടുകളുള്ള വായ്പയാണ് ലഭ്യമാക്കുന്നത്.ഇത് വലിയ തോതിലുള്ള സാമ്പത്തിക ഒഴുക്ക് യൂറോപ്യൻ കേന്ദ്രീ കൃത സ്ഥാപനങ്ങളിലെയ്ക്ക് ഉണ്ടാക്കുന്നു.ഉദാഹരണമായി ആഫ്രിക്കൻ ഭൂഖണ്ഡങ്ങൾക്ക് ലഭിക്കുന്ന വായ്പയുടെ 4 ഇരട്ടി പണം ആഫ്രിക്കക്കാരിൽ നിന്ന് പുറത്തെക്കു പോകു ന്നു.അവരുടെ ആയുർ ദൈർഘ്യത്തിലും കുറവുണ്ടായി.

 

സാധാരണ ജനങ്ങളുടെ ക്ഷേമ പദ്ധതികളെ നിരുത്സാഹപ്പെ ടുത്തുന്ന സർക്കാർ വൻ കമ്പനികൾക്കും അവരുടെ കച്ചവട ത്തിനെ മുൻ നിർത്തി പ്രവർത്തിക്കുന്ന തുറമുഖം,വിമാന താവളം തുടങ്ങിയ നിർമ്മാണങ്ങൾക്ക് ദശ കോടികളുടെ സഹായം നൽകുന്നു.എല്ലാം ലാഭത്തെ മുന്നിൽ കണ്ടു കൊണ്ടു മാത്രം.പെട്രോളിയം കമ്പനികൾക്ക് പ്രതിവർഷം 5 ലക്ഷം കോടി ഡോളറിന്റെ സഹായങ്ങൾ വിവിധ സർക്കാരു കൾ നൽകുകയാണ്.

 

കോർപ്പറേറ്റുകൾ മുന്നോട്ടു വെയ്ക്കുന്ന പദ്ധതികൾ പ്രകൃതി വിഭവങ്ങളെ തകർക്കാനും തൊഴിൽ രഹിത വളർച്ച,തൊഴി ലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കൽ,ജനാധിപത്യത്തി ന്റെ കരുത്തു ചോർത്തൽ ഒക്കെ കാരണമാകും.അത് അസം തുലിതമായ വളർച്ചയും സാമൂഹിക സംഘർഷവും വർധിപ്പിക്കും.

 

ആഗോളവൽക്കരണത്തെ മുന്നിൽ നിർത്തി കൊണ്ടുള്ള എല്ലാ വികസന,മറ്റു പദ്ധതികളും പ്രാദേശിക സാമ്പത്തികക്ര മത്തെ നിരുത്സാഹപ്പെടുത്തും.കാലാവസ്ഥാ പ്രതിഭാസങ്ങൾ ദുരന്തമായി മാറിയ ചുറ്റുപാടിൽ തെറ്റായ സാമ്പത്തിക വളർച്ചാ ശ്രമങ്ങൾ(ഫാന്റം സാമ്പത്തിക പരീക്ഷണം)വൻ തോതിൽ ഹരിത വാതക ബഹിർഗമനത്തിന് ഇടം ഉണ്ടാക്കി.

 

ഹരിത വാതകങ്ങളെ കൈകാര്യം ചെയ്യാനുള്ള ഭൂമിയുടെ കരുത്ത് 16 ജിഗാ ടൺ ആയിരിക്കെ അതിന്റെ ഇരട്ടിയിലധിക മാണ് കാർബൺ വാതകങ്ങളുടെ ബഹിർഗമനം.ഇത് അനി യന്ത്രിതമായി വർധിപ്പിക്കുന്നതിൽ കോർപ്പറേറ്റ് സമീപനങ്ങൾ നിർണ്ണായക പങ്കു വഹിക്കുന്നു.

 

ലാഭത്തെ മാത്രം മുൻ നിർത്തി അലാസ്കയിൽ/സ്കോട്ട്ലാൻ ഡിൽ പിടിക്കുന്ന മത്സ്യം ചൈനയിൽ എത്തിച്ച് സംസ്ക്കരി ക്കുന്നു.അത് മടങ്ങി അമേരിക്കയിൽ എത്തി കച്ചവടം ചെയ്യ പ്പെടുന്നത് കൂടുതൽ ലാഭം കിട്ടും എന്ന കാരണത്താലാണ്. മെക്സിക്കോയിലെ നാൽക്കാലികകൾക്ക് അമേരിക്കയുടെ ചോളം,മെക്സിക്കൻ കന്നുകാലികൾ അമേരിക്കയിലെ വൻ കിട മാംസ കമ്പനിയുടെ കോമ്പൗണ്ടിൽ,അവിടെ മാംസമാക്കി മാറ്റിയ ശേഷം കച്ചവടത്തിനായി മെക്സിക്കോയിൽ എത്തും. ഇതു വഴി ഉണ്ടാകുന്ന അമിത ഊർജ്ജ വ്യയം അന്തരീക്ഷ ത്തിന് ഭീഷണിയും കാലാവസ്ഥ ദുരന്തത്തിന് കാരണവുമാണ്.

 

ഓരോ നാടും ഭക്ഷ്യ വിഷയത്തിൽ സ്വയം പര്യാപ്തതമാക ണം(Kitchen Economics).അത് പിന്നീടു മറ്റു രംഗങ്ങളെയും സ്വയം പര്യാപ്തയിലെക്ക് എത്തിക്കാൻ ശേഷി നേടും.അതു വഴി കോർപ്പറേറ്റുകൾക്ക് തങ്ങളുടെ ബ്രാൻഡുകൾ കൊണ്ട് ജനങ്ങളെ കീഴ്പ്പെടുത്താൻ പറ്റില്ല.പ്രാദേശിക ഉൽപ്പന്നങ്ങൾ മാർക്കറ്റിന് പുറത്ത് വിഭവങ്ങളായി(ചരക്കുകൾ ആയി തീരാ തെ)ജനങ്ങൾ പരസ്പരം കൈമാറുന്നത് കൃഷിക്കും തൊഴി ലിനും ആരോഗ്യത്തിനും കാലാവസ്ഥയ്ക്കും സഹായകര മാണ്.അവിടെ ബദൽ ജീവിതമായി കരുതാവുന്ന Local is Future ന്റെ പ്രസക്തി വർധിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment