മതികെട്ടാൻ ചോലയ്ക്ക് ചുറ്റും പരിസ്ഥിതിലോല പ്രദേശമായി വിജ്ഞാപനമിറക്കി




ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ഉടുമ്പൻ ​ചോ​ല​യി​ലെ മ​തി​കെ​ട്ടാ​ന്‍ ചോ​ല ദേ​ശീ​യ ഉ​ദ്യാ​ന പാ​ര്‍​ക്കി​ന്‍റെ ചു​റ്റി​ലും ഒ​രു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി​യി​ലു​ള്ള പ്ര​ദേ​ശം പ​രി​സ്ഥി​തി ദു​ര്‍​ബ​ല പ്ര​ദേ​ശ​മാ​യി (ഇ​എ​സ്‌ഇ​സ​ഡ്) പ്ര​ഖ്യാ​പി​ച്ച്‌ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ഓ​ഗ​സ്റ്റ് 13നു ​പു​റ​പ്പെ​ടു​വി​ച്ച ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്‍റെ തു​ട​ര്‍​ന​ട​പ​ടി​യാ​യാ​ണ് കേ​ന്ദ്ര വ​നം- പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്.


ഇ​തോ​ടെ പാ​ര്‍​ക്കി​നു ചു​റ്റി​ലു​മു​ള്ള 17.5 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ പ്ര​ദേ​ശം പു​തു​താ​യി പ​രി​സ്ഥി​തി ദു​ര്‍​ബ​ല പ്ര​ദേ​ശ​മാ​കും. ഈ ​പ്ര​ദേ​ശ​ത്തി​നാ​യി പ്ര​ത്യേ​ക സോ​ണ​ല്‍ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ത​യാ​റാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചു.


പൂ​പ്പാ​റ ഗ്രാ​മ​ത്തി​ലു​ള്ള മ​തി​കെ​ട്ടാ​ന്‍ ചോ​ല ദേ​ശീ​യ പാ​ര്‍​ക്കി​ന്‍റെ കി​ഴ​ക്ക്, വ​ട​ക്കു കി​ഴ​ക്ക​ന്‍ അ​തി​ര്‍​ത്തി​ക​ള്‍ ത​മി​ഴ്നാ​ടു​മാ​യി ചേ​ര്‍​ന്നാ​ണു കി​ട​ക്കു​ന്ന​ത്. പൊ​ട്ടി​പ്പു​റം ക​ണി​കാ​പ​രീ​ക്ഷ​ണ കേ​ന്ദ്രം ഇ​തി​നോ​ടു​ചേ​ര്‍​ന്നു ത​മി​ഴ്‌​നാ​ട്ടി​ലാ​ണ്. എ​ന്നാ​ല്‍, കേ​ര​ള​ത്തി​ലു​ള്ള 17.5 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ പ്ര​ദേ​ശം മാ​ത്ര​മാ​ണ് പു​തി​യ പ​രി​സ്ഥി​തി ദു​ര്‍​ബ​ല പ്ര​ദേ​ശ​മാ​യി ചേ​ര്‍​ത്തി​രി​ക്കു​ന്ന​ത്.


അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​ത്തു​വ​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഈ ​മേ​ഖ​ല​യി​ല്‍ ഖ​ന​നം, പാ​റ പൊ​ട്ടി​ക്ക​ല്‍, ക്ര​ഷ​ര്‍ യൂ​ണി​റ്റു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, വ്യ​വ​സാ​യ ശാ​ല​ക​ള്‍ സ്ഥാ​പി​ക്കു​ക​യും നി​ല​വി​ലു​ള്ള​വ വി​പു​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​ത് തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു വി​ല​ക്കു​ണ്ടാ​കും. ജ​ല​വൈ​ദ്യു​തി നി​ല​യ​ങ്ങ​ള്‍, അ​ണ​ക്കെ​ട്ട്, സോ​മി​ല്ലു​ക​ള്‍ എ​ന്നി​വ​യ്ക്കും വി​ല​ക്കു​ണ്ട്. ഹോ​ട്ട​ലു​ക​ളും റി​സോ​ര്‍​ട്ടു​ക​ളും അ​ട​ക്ക​മു​ള്ള വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ചെ​റി​യ തോ​തി​ല്‍ മാ​ലി​ന്യ​മു​ണ്ടാ​ക്കു​ന്ന ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ളും ഇ​എ​സ് സോ​ണി​ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി​ക്കു പു​റ​ത്ത് നി​യ​ന്ത്ര​ണ​ത്തി​നു വി​ധേ​യ​മാ​യി അ​നു​വ​ദി​ക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment