Mocha സൂപ്പർ സൈക്ലോൺ അവസാനിച്ചു. പക്ഷെ സെെക്ലോണുകൾ ശക്തമായി ആവർത്തിക്കും !




ബംഗ്ലാദേശ്,മ്യാൻമർ തീരങ്ങളിൽ ഞായറാഴ്ച ഉച്ചയ്ക്ക് 260 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച Mocha,1982 ന് ശേഷം  ഇന്ത്യൻ മഹാസമുദ്ര(വടക്കൻ)മേഖലയിൽ ഉണ്ടായ ഏറ്റവും ശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റായിരുന്നു.

മ്യാൻമാറിൽ നിന്നും ചുഴലികാറ്റിന്റെ ഫലമായി ആദ്യം 5 മരണ ങ്ങൾ എന്നായിരുന്നു പറഞ്ഞത്.പിന്നീട് 29 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

 

2008-ൽ നർഗീസ് ചുഴലിക്കാറ്റ് മണിക്കൂറിൽ 215 Km വേഗത യിലായിരുന്നു.മ്യാൻമറിലുണ്ടായ ഏറ്റവും വലിയ കാലാവസ്ഥാ ദുരന്തമായിരുന്നു(സൂപ്പർ സൈക്ലോൺ വിഭാഗത്തിൽ പെട്ട കാറ്റ്).

 

കാലാവസ്ഥാപ്രതിസന്ധി ചുഴലിക്കാറ്റുകൾ അസാധാരണമാം വിധം വേഗത്തിൽ തീവ്രമാക്കുന്നതിനും അവ സൂപ്പർ ചാർജ് ചെയ്യുന്നതിനുമുള്ള സാഹചര്യങ്ങൾ ഉണ്ടാക്കുന്നു,തീരപ്രദേശ ങ്ങളിലെ ലക്ഷക്കണക്കിന് ദുർബലരായ ആളുകളുടെ ജീവന് ഭീഷണിയായി അവ മാറുന്നു.

 

ബംഗാൾ ഉൾക്കടലിൽ,സമുദ്രോപരിതല താപനിലയും(നാല് പതിറ്റാണ്ടുകളായി 0.8 ഡിഗ്രി ഉയർന്നു)സമുദ്രത്തിലെ താപ ത്തിന്റെ നിലയും തുടർച്ചയായി ഉയരുന്നു.ചുഴലിക്കാറ്റുകൾ കാറ്റഗറി 5 തീവ്ര വിഭാഗമാക്കുന്നതിന് അത് അനുകൂലമായ സാഹചര്യങ്ങൾ നൽകുന്നു.അന്തരീക്ഷ സാഹചര്യങ്ങളും അനുകൂലമാണ്.

 

Mocha ചുഴലിക്കാറ്റ് കരയിൽ പതിക്കാൻ തുടങ്ങുന്നതിന് മുമ്പ് 240 km തീവ്രത രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷ ണ കേന്ദ്രം അറിയിച്ചു.1999-ലെ ഒഡീഷ തീരത്ത് ആഞ്ഞടിച്ച സൂപ്പർ സൈക്ലോണിനെ(260 km)താരതമ്യപ്പെടുത്തുമ്പോൾ ഉംഫാൻ,ക്യാർ,ഗോനു എന്നീ ചുഴലിക്കാറ്റുകളെ അപേക്ഷിച്ച് കുറഞ്ഞ തീവ്രതയോടെ വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെട്ട  ശക്തമായ ചുഴലിക്കാറ്റുകളിൽ ഒന്നായിരുന്നു ശനി,ഞായർ ദിവസങ്ങളിൽ കണ്ടത്.

 

 

 

പടിഞ്ഞാറൻ മ്യാൻമർ തീരത്ത് 3.6 മീറ്റർ(12 അടി)ആഴത്തിൽ കടൽ വെള്ളത്തിൽ കുടുങ്ങിയ ആയിരത്തോളം പേരെ തിങ്ക ളാഴ്ച പുലർച്ചെ രക്ഷാപ്രവർത്തകർ ഒഴിപ്പിച്ചു.നൂറുകണക്കി ന് പേർ പരിക്കേൽക്കുകയും ആശയ വിനിമയം നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടായി.നാശനഷ്ടങ്ങളുടെ വ്യാപ്തിയും മരണ സംഖ്യയും ഇതുവരെ കൃത്യമായി അറിവായിട്ടില്ല.

 

കാലാവസ്ഥയിലെ മാറ്റങ്ങൾ ബംഗാൾ കടൽ വെള്ളത്തിന്റെ ചൂട് വർധിപ്പിച്ചു ,അന്തരീക്ഷ ഊഷ്മാവും കൂടിയ സാഹചര്യ ത്തിൽ സൂപ്പർ സൈക്ലോണുകൾ ഈ വർഷം ഇനിയും ആവർ ത്തിക്കാം.ജീവനുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ കുറവെങ്കിലും സൈക്ലോണുകൾ ഉണ്ടാക്കുന്ന മറ്റു നഷ്ടങ്ങൾ  വലുതാണ്, വിശിഷ്യ ബംഗാൾ,മ്യാൻമാർ പോലെയുള്ള തീരങ്ങളിൽ .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment