ഗ്രാമസഭ - സിദ്ധാന്തവും പ്രയോഗവും - നാട്ടറിവ് പഠന കളരി റിപ്പോർട്ട്




മൂഴിക്കുളം ശാലയിൽ നടന്ന് വരുന്ന ഞാറ്റുവേല ഗ്രാമീണ വിദ്യാപീഠം - നാട്ടറിവ് പഠന കളരിയുടെ രണ്ടാം ദിവസത്തെ റിപ്പോർട്ട്. റിപ്പോർട്ട്: ആർദ്ര വേലായുധൻ ഇൻസ്പയർ
 

20/11 /2020 നു കൃത്യം 07:05 നു തന്നെ  ശ്രീധരൻ സർ ക്ലാസ്സ്‌ ആരംഭിച്ചു. ഇന്നത്തെ വിഷയം ഗ്രാമസഭയെ കുറിച്ചായിരുന്നു. ആശയ വിനിമയത്തിന്റെ  പുതിയ തലം  ആത്മീയ ബന്ധങ്ങളുടെ കണ്ണി ചേരൽ നടന്നു വരുന്നു. എന്നതാണ് ക്ലാസ്സിന്റെ ആമുഖമായി സർ പറഞ്ഞത്.


കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും ആവശ്യമാണ്‌. അതായത് ചെറിയ അരുവി പുഴയായി കടലായി മാറുന്ന പോലെ. 73ആം  ഭരണ ഘടനയുടെ സവിശേഷത, സദ്ഭരണത്തിന്റെ ഘടകമായി ഗ്രാമ സഭ മാറണമെന്നാണ്. പങ്കാളിത്ത ആസൂത്രണം, വകുപ്പ് 3(1) 3(2) എല്ലാ വോട്ടർമാരും  അംഗങ്ങളായി ഗ്രാമ സഭ ചേരണം. വിവിധ തരത്തിൽ ഉള്ള ചുമതലകൾ 3(A) നിലവിലുള്ള പദ്ധതികളെ കുറിച്ചും ജനങ്ങൾ അറിയേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെ എങ്ങനെ നടക്കുന്നു എന്ന കാര്യങ്ങൾ ജനങ്ങളെ അറിയിക്കേണ്ടതുമാണ്. മുൻഗണന ക്രമം നോക്കണം. അതായത് പഞ്ചായത്തിന്റെ ധനം എല്ലാ വാർഡുകളിലേക്കും തുല്യമായി വീതിക്കുമ്പോൾ പല പദ്ധതികളും പൂർത്തിയാകാതെ വരുന്നുണ്ട്.  മുൻഗണന ക്രമത്തിൽ ജോലികൾ ചെയ്യുമ്പോൾ ആണ് അതൊരു ശെരിയായ ആസൂത്രണം ആവുന്നത്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് ഗ്രാമസഭയാണ്. ഗ്രാമ സഭയാണ് അതിന്റെ അടിസ്ഥാനം. അതുപോലെ തന്നെ പഞ്ചായത്തിന്റെ തീരുമാനങ്ങളും ആവശ്യമാണ്‌. പ്രൊജക്ടുകൾ നടപ്പാക്കുന്നതിനു സഹായിക്കുന്നതും പഞ്ചായത്ത്‌ തന്നെയാണ്. പെൻഷൻ, സബ്സീടി മുതലായ ഉപഭോക്താക്കളെ കണ്ടെത്തുന്നതും  ഗ്രാമ സഭ തന്നെയാണ്.  സാമൂഹ്യ തിന്മകൾക്കെതിരെ സംരക്ഷണം നൽകേണ്ടതും ഗ്രാമ പഞ്ചായത്തിന്റെ ഉത്തരവാദിത്തം ആണ്. അഴിമതികൾ ഇന്ന് ഒരുപാട് നടക്കുന്നുണ്ട്. അഴിമതിയുടെ തുടക്കം തന്നെ ഭാരതത്തിലും മാഫിയ തുടങ്ങിയത് ഇറ്റലിയിലുമാണ്.


മൂന്ന് മാസത്തിലൊരിക്കൽ ആണ് ഗ്രാമ സഭകൾ കൂടുന്നത്. കഴിഞ്ഞ  തീരുമാനങ്ങളുടെ വിശകലനവും ഗ്രാമസഭ കൂടുമ്പോൾ നടക്കുന്നുണ്ട്(ATR Action Taken Report ). ഗ്രാമ സഭയുടെ കൺവീനർ വാർഡ് മെമ്പറും അദ്ധ്യക്ഷൻ പഞ്ചായത്ത്‌ പ്രസിഡന്റ്റുമാണ്. പ്രസിഡന്റ്‌ ആണ് ഓർഡിനൻസ് ഇറക്കുന്നത്. ഏഴ് ദിവസം മുൻപെങ്കിലും മീറ്റിംഗ് അറിയിപ്പ് കൊടുക്കേണ്ടതാണ്. ADS, CDS, പ്രമോട്ടർമാർ, ആശാവർക്കർമാർ മുതലായ  ജോലിക്കാർ ഗ്രാമ പഞ്ചായത്തിൽ ഉണ്ട്. ഗ്രാസഭകളിൽ 10%കോറം ഉണ്ടാകണം. ആദ്യം ഗ്രാമ സഭ വിളിച്ചുകൂട്ടുമ്പോൾ കോറം തികഞ്ഞില്ല എങ്കിൽ രണ്ടാമത് വിളിച്ചു കൂട്ടുന്ന സഭയിൽ 50 പേർ മതി. എന്നാൽ തുടർച്ചയായി രണ്ടു തവണ ഗ്രാമ സഭ വിളിച്ചു ചേർക്കാൻ സാധിച്ചില്ല എങ്കിൽ കൺവീനർ അയോഗ്യനാവുകയും ചെയ്യുന്നു. പിന്നീട് അത് മൂന്ന് തവണയായി മാറ്റുകയും ചെയ്തു. പ്രത്യേക ഗ്രാമസഭകൾ ഉണ്ട്. കുട്ടികളുടെ ഗ്രാമസഭ, യുവജനങ്ങളുടെ, മുതിർന്നവരുടെ. ഇതിൽ പ്രധാനമായും വിളിച്ചു കൂട്ടേണ്ട ഗ്രാമസഭകൾ ആണ് ഊരുകൂട്ടം,, ഭിന്നശേഷികാർക്കുള്ള ഗ്രാമസഭ, മത്സ്യ സഭ എന്നിവ.തൊട്ടറിയാവുന്ന യാഥാർത്യങ്ങൾ മുന്നോട്ട് വക്കുന്നതിനുള്ള അവസരം നൽകേണ്ടത് അത്യാവശ്യമാണ്.


വിഭവങ്ങളുടെ മേലുള്ള അധികാരം ഗ്രാമപഞ്ചായത്തിനാണ് ഉള്ളത്. ഈ സഭകളൊക്കെ സുസ്ഥിരമാക്കാൻ കേരള സർക്കാർ ബന്ധത്തിന് MLA യും, കേന്ദ്ര സർക്കാർ ബന്ധത്തിന്  MP യെയും ഉൾപ്പെടുത്തണം. തന്നെയുമല്ല തിരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികളെയും  എല്ലാവരെയും പഞ്ചായത്തിരാജിൽ കൊണ്ടുവരാൻ ശ്രദ്ധിക്കേണ്ടതാണ്. തൃതലാ പഞ്ചായത്തിൽ ഓരോ സ്ഥാപനവും അവരവരുടെ കേന്ദ്ര പരിധിയിൽ വരുന്ന കാര്യങ്ങൾ  മാത്രം ചെയ്‌താൽ മതി. ബ്ലോക്ക്‌ പഞ്ചായത്തിൽ  ഗ്രാമ പഞ്ചായത്തിൽ വരുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കേണ്ടത് പഞ്ചായത്ത് പ്രസിഡന്റ്‌ ആണ് അതുപോലെ തന്നെയാണ് ജില്ലാ പഞ്ചായത്തിലും.ഇതിൽ ഗ്രാമ പഞ്ചായത്തിന് മാത്രം ആണ് ഭൂപ്രദേശം ഉള്ളത്. മുനിസിപ്പാലിറ്റിക്ക്  ബ്ലോക്ക്‌ പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും ഇല്ല.


ഒരുപാട് നല്ല അറിവുകൾ പകർന്നു തരുന്ന ക്ലാസ്സ് ആയിരുന്നു. പഞ്ചായത്തിരാജും  അതിന്റെ വകുപ്പുകളും ഉപവകുപ്പുകളും, ഗ്രാമസഭ പ്രവർത്തനങ്ങളും മനസിലാക്കാൻ സാധിച്ചു. ക്ലാസ്സ് എടുത്ത ശ്രീധരൻ സർ ന് നന്ദിയും ആശംസയും അറിയിച്ചുകൊള്ളുന്നു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment