രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട കടല്‍ത്തീരം കേരളത്തിൽ




രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട കടല്‍ത്തീരം കേരളത്തിലെന്ന് പഠന റിപ്പോർട്ട്. സെന്‍റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് രാജ്യത്തെ കടല്‍തീരങ്ങളില്‍ നടത്തിയ ശൂചീകരണ റിപ്പോര്‍ത്തിലാണ് ഈ വെളിപ്പെടുത്തൽ ഉള്ളത്. കടല്‍തീരങ്ങളില്‍ നിന്നും ലഭിക്കുന്ന മാലിന്യങ്ങളില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്. ഇവയില്‍ തന്നെ മദ്യകുപ്പികള്‍ ഏറെയാണ്.


കടല്‍തീരങ്ങളിലെ മലിനീകരണത്തിനെക്കുറിച്ച് പഠിക്കാനായാണ് ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നും. സമുദ്രവും തീരവും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും എന്‍സിസിആര്‍ ഡയറക്ടര്‍ എംവി രമണ പറയുന്നു. രാജ്യത്തെ 34 ബീച്ചുകളില്‍ നിന്നായി 35 ടണ്‍ മാലിന്യം എന്‍സിസിആര്‍ ഈ ദൗത്യത്തിലൂടെ നീക്കം ചെയ്തു. 


കേരളമാണ് ഈ മാലിന്യകൂമ്പരത്തില്‍ ഒന്നാം സ്ഥാനത്ത്. കേരളത്തിലെ തീരങ്ങളില്‍ രണ്ട് മണിക്കൂറില്‍ അഞ്ച് ബീച്ചുകളിലാണ് ശൂചീകരണം നടത്തിയത്. ഇതില്‍ നിന്നും ലഭിച്ചത് 9519 കിലോ മാലിന്യമാണ്. കഴക്കൂട്ടം, പെരുന്തുറ, കോഴിക്കോട് സൗത്ത് എന്നിവിടങ്ങളിലാണ് ശൂചീകരണം നടത്തിയത്. ഉത്തരവാദിത്വ ടൂറിസത്തിന്‍റെ അഭാവമാണ് മാലിന്യങ്ങള്‍ കുന്നുകൂടാനുള്ള കാരണം എന്നാണ് സെന്‍റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച്  പറയുന്നത്.


ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന ഗോവയില്‍ കൃത്യമായ ശുചീകരണ പ്രവർത്തനങ്ങൾ ബീച്ചുകളില്‍ നടക്കുന്നുണ്ട്. എന്നാല്‍ ചെന്നൈയില്‍ മറീന ബീച്ചും, എലിയറ്റ് ബീച്ചും മാലിന്യ കൂമ്പരത്തിന് നടുവിലാണ്.  മഹാരാഷ്ട്രയില്‍ മൂന്ന് ബീച്ചുകളില്‍ നടത്തിയ ശൂചീകരണത്തില്‍ കണ്ടെത്തിയത് 5930 കിലോ മാലിന്യമാണ്.


ഒഡീഷയാണ് ഇതില്‍ മാതൃക ഇന്ത്യയില്‍ ഏറ്റവും കുറവ് മാലിന്യം കാണപ്പെട്ട ബീച്ചുകള്‍ ഇവിടെയാണ് ഇവിടുത്തെ നാല് ബീച്ചുകളില്‍ നിന്നും കണ്ടെത്തിയത് 478.2 കിലോ മാലിന്യം മാത്രമാണ് ലഭിച്ചത്.  

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment