പ്രകൃതി ദുരന്തങ്ങൾ രൂക്ഷമാകുമ്പോഴും ഖനനങ്ങൾ സജ്ജീവമാക്കി കേരള സർക്കാർ !
First Published : 2024-09-19, 11:05:42am -
1 മിനിറ്റ് വായന

2018 ലെ രൂക്ഷമായ വെള്ളപൊക്കത്തിനു ശേഷം 149 പുതിയ ഖനന ലൈസൻസുകൾ നൽകിയ സംസ്ഥാന സർക്കാർ മുണ്ടെക്കൈ,വിലങ്ങാട് ദുരന്തങ്ങൾക്കു ശേഷം 885 ലൈസൻസുകൾ അനുവദിച്ചത് കേരള ജനതയുടെ സ്വത്തിനും ജീവനുമെതിരായ പരസ്യ വെല്ലുവിളിയാണ്.
മലപ്പുറം129, പാലക്കാട് 74,കോഴിക്കോട് 67,കണ്ണൂർ 61, എറണാകുളം 50,തിരുവനന്തപുരം 36,കൊല്ലം 26,പത്തനംതിട്ട 25 എന്നിങ്ങനെയാണ് പുതിയ തുരക്കൽ പട്ടിക.ഉരുൾ പൊട്ടൽ ഭീഷണി ശക്തമായ വയനാട്ടിലും ഇടുക്കിയിലും കൂടി 26 പാറ പൊട്ടിക്കൽ യൂണിറ്റുകൾ ഉണ്ടാകും.
1678 അപേക്ഷയിൽ നിന്ന് 885 എണ്ണം അനുവദിക്കുന്നു.
417 അപേക്ഷകളാണ് നിരസിച്ചത്.മറ്റൊരു 376 എണ്ണം കൂടി അനുവദിയ്ക്കും എന്ന സൂചനയുമുണ്ട്.
കോഴിക്കോട് വിലങ്ങാട് ജൂലൈ 30 മുതൽ തുടങ്ങിയ തുടർച്ച യായ ഉരുൾപൊട്ടൽ ആദ്യ ഘട്ടത്തിൽ 47ഉം പിന്നീട് 70 ഉം കഴിഞ്ഞു.100 ഉരുൾപൊട്ടൽ സാധ്യതാ കേന്ദ്രങ്ങൾ ഉണ്ട് എന്നാണ് ജിയോളജി വിധക്തർ പറഞ്ഞത്.വാണിമെൽ പഞ്ചായത്തിലുംവളയം പ്രദേശത്തും കഴിഞ്ഞ കാൽ നൂറ്റാ ണ്ടായി പാറ ഖനനങ്ങൾ വ്യാപകമായിരുന്നു.ചെങ്കുത്തായ പ്രദേശങ്ങളിൽ എല്ലാ നിയമങ്ങളെയും അവഗണിച്ച്, സംസ്ഥാന സർക്കാരും പ്രാദേശിക ഭരണ സംവിധാനവും കോടതിയും മൗന അനുവാദം നൽകി ഖനന പ്രവർത്തന ങ്ങളെ സഹായിച്ചു.
2018 ലെ മഴക്കാലത്തിനു ശേഷം കേരള സര്‍ക്കാര്‍,ലോക ബാങ്ക്,ADB ,ഐക്യ രാഷ്ട്രസഭ സംയുക്തമായി തയ്യാറാക്കിയ
Post Disaster Needs Assessment(PDNA)ൽ പറയുന്നു ഖനനം ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന്.ക്വാറിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക നാശ നഷ്ടങ്ങള്‍ ദീര്‍ഘകാല പ്രശ്‌നമാണ്.ദുരന്തത്തെ പ്രശ്‌ന പരിഹാരത്തിനുള്ള അവസരമായി കാണണം.ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള നിലപാടുകൾ ഉണ്ടാകണം എന്ന നിർദ്ദേ ശങ്ങളെ 2024ലും അവഗണിക്കുകയാണ് സംസ്ഥാന സർക്കാർ.
നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി 3 മീറ്ററില്‍ കൂടുതല്‍ മല കളെ ചെങ്കുത്തനെ മുറിക്കരുത്.ചരിവുകളുടെ അസ്ഥിരത അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു.കാട്ടുതീ മൂലം നശിച്ച മരങ്ങളുടെ വേരുപടലങ്ങളിലൂടെ(root system) വെള്ളം കിനിഞ്ഞിറങ്ങുന്നത് മണ്ണിന്നടിയിലൂടെയുള്ള ജലപ്രവാഹ ത്തിന് കാരണമാകുന്നു.കുത്തനെയുള്ള ചരിവുകളില്‍ ചെക്ക് ഡാമുകളുടെ നിര്‍മ്മാണവും തടാക രൂപീകരണവും കരിഞ്ചോല ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടു ത്തുകയും ഉരുള്‍പൊട്ടലിന് കാരണമാകുകയും ചെയ്യുന്നു.
ഇവയെ ഒന്നും പരിഗണിക്കാത്ത സർക്കാർ ,വൻപ്രതിസന്ധി നേരിടുന്ന നാട്ടിൽ,885 പുതിയ ഖനന യൂണിറ്റുകൾ പുതുതായി തുടങ്ങുന്നത് ആരുടെ താൽപ്പര്യങ്ങൾക്കു വേണ്ടി ?
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment