അമേരിക്കയിൽ ഇടവേളകളില്ലാതെ പ്രകൃതി ദുരന്തങ്ങൾ




അമേരിക്കയിൽ കഴിഞ്ഞ ദിവസം വീശിയ കൊടുങ്കാറ്റ്  മാരകമായ നാശനഷ്ടങ്ങൾ വരുത്തി.ടെന്നസിയിൽ ഏഴ് പേരെങ്കിലും കൊല്ലപ്പെട്ടതായി മക്‌നൈറി കൗണ്ടി മേയർ പറഞ്ഞു.രണ്ട് ചുഴലിക്കാറ്റുകളാണ് പ്രദേശത്തെ ബാധിച്ചത്. വെള്ളിയാഴ്ച അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് എത്തിയ രണ്ടാമ ത്തേതാണ് മരണങ്ങൾ അപഹരിച്ചത്.

മാർച്ചിൽ 26 പേരുടെ മരണത്തിനിടയാക്കിയ തെക്കൻ കൊടു ങ്കാറ്റുകളുടെ തുടർച്ചയായിരുന്നു പുതിയ നാശവും.അലബാമ,അർക്കൻസാസ് ഡെലവെയർ,ഇന്ത്യാന,ഇല്ലിനോ യിസ്, മിസിസിപ്പി, ടെന്നസി എന്നിവിടങ്ങളിൽ മരണം സംഭവി ച്ചിരുന്നു.പല സംസ്ഥാനങ്ങളിലായി 60-ലധികം ടൊർ ണാഡോ ഉണ്ടായതായി റിപ്പോർട്ടുകൾ രേഖപ്പെടുത്തി.ഇല്ലി നോയിസിൽ പൊതു വേദിയുടെ മേൽക്കൂര തകർന്നു. അർക്കൻസാസ് പട്ടണത്തിലെ ഹൈസ്‌കൂളിൽ നിന്ന് കുട്ടി കളെ ഒഴിപ്പിച്ചു,സ്‌കൂളിന്റെ ഫുട്‌ബോൾ ഗ്രൗണ്ടിൽ നിന്ന് ടർഫ് 100 മീറ്റർ അകലെയുള്ള വീട്ടിലേക്ക് പറന്നു വീണു.നാല് പേരെങ്കിലും കൊല്ലപ്പെട്ടിരുന്നു.ഇന്ത്യാനയിൽ കൊടുങ്കാറ്റ് മൂന്ന് പേരുടെ ജീവനെടുത്തു.

കിഴക്കൻ പെൻസിൽവാനിയ,തെക്കൻ ന്യൂയോർക്ക്,ന്യൂ ജേഴ്‌സി എന്നിവിടങ്ങളിലും ജോർജിയയുടെയും സൗത്ത് കരോലിനയുടെയും തെക്കൻ ഭാഗങ്ങളിലും ശക്തമായ ഇടി മിന്നലും ചുഴലിക്കാറ്റും എത്തിയിരുന്നു.  

രാജ്യത്തുടനീളം,7 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ശനിയാഴ്ച ഉച്ചതിരിഞ്ഞ് വൈദ്യുതി കിട്ടാതെയായി. ഒഹായോയിലും പെൻസിൽവാനിയയിലും ഏറ്റവും കൂടുതൽ തകരാറുകൾ റിപ്പോർട്ട് ചെയ്തു.അയോവയിലും ശക്തമായ ചുഴലി ക്കാറ്റ് വീശി.

കാലാവസ്ഥാ വ്യതിയാനം അധികമായി ബാധിച്ച രാജ്യങ്ങ ളിൽ അമേരിക്കയും അംഗമാണ്.ദുരന്തങ്ങൾ വലിയ സാമ്പ ത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.കാലിഫോർണിയയിൽ കാടുകത്തൽ,വരൾച്ച,പേമാരി എന്നിവ ആവർത്തിക്കുന്നു. 50 സംസ്ഥാനങ്ങളിലും കാലാവസ്ഥ വിഷയം സാമ്പത്തിക രംഗത്തും ജീവനും ഭീഷണിയായി മാറിക്കഴിഞ്ഞു.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment