അനധികൃത ഭൂമി കൈവശം വെച്ചിരിക്കുന്ന നിലമ്പൂർ MLA നിയമസഭാ പരിസ്ഥിതി സമിതി അംഗവുമാണ് !




ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയതിൽ അഭിമാനം കൊള്ളുന്ന ഇടതുപക്ഷ മുന്നണിയിലെ MLA തന്നെ ഭൂപരിധി ലംഘിച്ചു എന്ന് വൈകിയാണെങ്കിലും കേരള ലാന്‍ഡ് ബോര്‍ഡ് അംഗീകരിച്ചിരിക്കുന്നു.ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പി.വി.അന്‍വര്‍ എം.എല്‍.എ.യും കുടുംബവും സ്വന്ത മാക്കിയ മിച്ച ഭൂമി തിരിച്ചുപിടിക്കാൻ കോടതി അലക്ഷ്യ കേസില്‍ ഉത്തരവുണ്ടാകുന്നതു വരെ സംസ്ഥാന സർക്കാർ തീരുമാനമെടുക്കാൻ തയ്യാറായിരുന്നില്ല.

 

 

ലാന്‍ഡ് ബോര്‍ഡ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയ അനധികൃത മായ 22.81ഏക്കര്‍ ഭൂമിക്ക് പുറമേയാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം കേസില്‍ കക്ഷിചേര്‍ക്കപ്പെട്ട കെ.വി.ഷാജി 46.83 ഏക്കർ ഭൂമി കൂടി കണ്ടെത്തിയത്.അന്‍വര്‍ ലാന്‍ഡ് ബോര്‍ഡില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മറച്ചു വെച്ച ഭൂമിയുടെ രേഖകളാണ് ഇതോടെ പുറത്തുവന്നത്. 

 

 

അനധികൃത ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ സാമൂഹിക പ്രവർത്തകൻ കെ.വി.ഷാജി താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡിന് 31 പട്ടയങ്ങൾ സമർപ്പിച്ചു.

 

 

50.49 എക്കറിൽ അൻവറിന്റെയും രണ്ട് ഭാര്യമാരുടെയും ഭൂമി മാത്രമല്ല,വർഷങ്ങളായി അവർ വിറ്റ പ്ലോട്ടുകളും അൻവറിന്റെ ബിനാമികളുടെ ഉടമസ്ഥതയിലുള്ളവയും കണ്ടെത്തി.

 

 

അംഗീകൃത ഉദ്യോഗസ്ഥന്റെ കണ്ടെത്തലിന്റെ അടിസ്ഥാന ത്തിൽ താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ അൻവറിനോടും കുടുംബത്തോടും ഏഴ് ദിവസത്തിനകം ഭൂമി യുടെ വിസ്തൃതി നിർണ്ണയിക്കുന്നതിനും വിട്ടു കൊടുക്കേണ്ട ഭൂമി തിരിച്ചറിയുന്നതിനുമുള്ള അന്വേഷണത്തിൽ പങ്കെടു ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

കുടുംബം അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ബോർഡ് സറണ്ടർ ചെയ്യേണ്ട ഭൂമിയുടെ വ്യാപ്തിയും മറ്റും  നിർണ്ണയിക്കാൻ മുന്നോട്ട് പോകുമെന്നും അറിയിപ്പിൽ പറയുന്നു.

 

ഒക്‌ടോബർ നാലിനകം മിച്ചഭൂമി കേസിൽ നടപടികൾ പൂർത്തിയാക്കണമെന്ന് കേരള ഹൈക്കോടതി ലാൻഡ് ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു.

 

 

 

മിച്ചഭൂമി സമരവും കുടിൽ കെട്ടി സമരവും പട്ടയ മേളകളും ഒക്കെ സംഘടിപ്പിച്ച CPI m എന്ന പാർട്ടി,ഇടുക്കിയിലെ ഭൂമി കൈയ്യേറ്റക്കാരെ സംരക്ഷിക്കാനും പാർട്ടിക്കും മറ്റും വേണ്ടി അനധികൃത നിർമ്മാണങ്ങൾ നടത്തുന്നതിലും തെറ്റ് കാണു ന്നില്ല.

 

 

ടാറ്റ ഉൾപ്പെടുന്ന വൻകിടക്കാരുടെ കൈവശമുള്ള അനധി കൃത ഭൂമി തിരിച്ചു പിടിക്കാൻ തയ്യാറല്ലാത്ത സർക്കാരിന്റെ ഭാഗമായ നിലമ്പൂർ MLA തന്നെ അനധികൃതമായി ഭൂമി കൈ വശം വെച്ചിരിക്കുന്നു.ഇതെ MLA യുടെ Water Theme Park നടത്തിയ നിയമ ലംഘനങ്ങൾ കുപ്രസിദ്ധമാണ്.അവിടെ പാർക്ക് വീണ്ടും തുറക്കുവാൻ സർക്കാർ അവസരമൊരുക്കി. പ്രസ്തുത ഭൂമിയും അനധികൃതമായി MLA കൈവശം വെച്ചിട്ടു ള്ളതാണ് എന്ന് ലാൻഡ് ബോർഡ് കണ്ടെത്തിയിട്ടുണ്ട്.

 

 

സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി സമിതിയിൽ അംഗ മായ MLA , പരിസ്ഥിതിയെ വെല്ലുവിളിക്കുന്നതിൽ നേരത്തെ തന്നെ മികവു തെളിയിച്ചിരുന്നു.

 

 

 

ഇന്ത്യയുടെ പ്രകൃതി വിഭവങ്ങളെ മുച്ചൂടും തകർക്കുന്ന കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ മടി കാണിക്കാത്ത ഇടതുപക്ഷം കേരളത്തിൽ ഭൂമാഫിയകൾക്കും റിയൽ എസ്റ്റേറ്റ് സംഘത്തി നും കരിമണൽ കടത്ത് ക്രിമിനൽ കൂട്ടർക്കുമൊപ്പം നീങ്ങുന്നു ഇതിനൊപ്പമാണ് CPI m ന്റെ സ്വതന്ത്ര ജനപ്രതിനിധി അനധി കൃത ഭൂമി കൈവശം വെച്ചിരിക്കുന്നു എന്ന യാഥാർത്ഥ്യവും തെളിയിക്കപ്പെട്ടിരിക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment