മകരമഞ്ഞില്ല, കേരളത്തിൽ ചൂട് കൂടുന്നു




തി​രു​വ​ന​ന്ത​പു​രം: മ​ക​ര​മ​ഞ്ഞി​ല്‍ കേ​ര​ള​ത്തി​ന് ചു​ട്ടു​പൊ​ള്ളു​ന്നു. ഞാ​യ​റാ​ഴ്ച ആ​ല​പ്പു​ഴ​യി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട 36.8 ഡി​ഗ്രി ചൂ​ട് ക​ഠി​ന​വേ​ന​ലിന്റെ മു​ന്ന​റി​യി​പ്പാ​ണോ എ​ന്ന ആ​ശ​ങ്ക കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ര്‍​ക്കി​ട​യി​ല്‍ ശ​ക്ത​മാ​ണ്. പു​തു​വ​ര്‍​ഷ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ ഉ​യ​ര്‍​ന്ന ചൂ​ടാ​ണ് ആ​ല​പ്പു​ഴ​യി​ലേ​ത്. 


സാ​ധാ​ര​ണ മാ​ര്‍​ച്ച്‌, ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ലാ​ണ് ചൂ​ട് ഏ​റു​ന്ന​തെ​ങ്കി​ല്‍ ഇ​ക്കു​റി ജ​നു​വ​രി​യി​ല്‍ ​ത​ന്നെ നാ​ല്​ ജി​ല്ല​ക​ളി​ല്‍ ചൂ​ട് 36 ഡി​ഗ്രി​ക്ക് മു​ക​ളി​ല്‍ എ​ത്തി. ഭൂ​രി​ഭാ​ഗം ജി​ല്ല​ക​ളി​ലും ശ​രാ​ശ​രി 2.5 മു​ത​ല്‍ നാ​ല് ഡി​ഗ്രി​വ​രെ​യാ​ണ് ചൂ​ട് ഉ​യ​ര്‍​ന്ന​ത്. പു​ല​ര്‍​ച്ച അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ടി​ലും ശ​രാ​ശ​രി മൂ​ന്ന് മു​ത​ല്‍ അ​ഞ്ച് ഡി​ഗ്രി​വ​രെ വ​ര്‍​ധ​ന​യു​ണ്ട്.


ഏ​റ്റ​വും കു​റ​ഞ്ഞ ചൂ​ട് (പു​ല​ര്‍​ച്ച) പു​ന​ലൂ​രി​ല്‍ ഞാ​യ​റാ​ഴ്ച അ​നു​ഭ​വ​പ്പെ​ട്ട​ത്​ 23 ഡി​ഗ്രി. കൊ​ച്ചി​യി​ല്‍ (എ​യ​ര്‍​പോ​ര്‍​ട്ട്) 26.6 ഡി​ഗ്രി​യും. ശ​രാ​ശ​രി താ​പ​നി​ല 20 ഡി​ഗ്രി​ക്കു താഴെ വരുമ്പോഴാണ് രാ​വി​ലെ ത​ണു​പ്പും കു​ളി​രും അ​നു​ഭ​വ​പ്പെ​ടു​ക. പ​ക്ഷെ, ഒ​റ്റ​പ്പെ​ട്ട ദി​വ​സ​ങ്ങ​ള്‍ ഒ​ഴി​ച്ചാ​ല്‍ കേ​ര​ള​ത്തി​ല്‍ ഇ​തു​വ​രെ കാ​ര്യ​മാ​യ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ല.


മൂ​ന്നാ​റ​ട​ക്കം ഹൈ​റേ​ഞ്ചു​ക​ളി​ല്‍ ക​ഴി​ഞ്ഞ ആ​ഴ്ച താ​പ​നി​ല പൂ​ജ്യം ഡി​ഗ്രി സെ​ല്‍​ഷ്യ​സ് താ​ഴെ​യാ​യി​രു​ന്നെ​ങ്കി​ലും ദി​വ​സ​ങ്ങ​ള്‍​ക്കൊ​ണ്ട് ഇ​വി​ടെ​യും മാ​റി. ആ​ഗോ​ള​താ​പ​ന​ത്തെ തു​ട​ര്‍​ന്ന് അ​റ​ബി​ക്ക​ട​ലി​ല്‍ താ​പ​നി​ല ഉ​യ​ര്‍​ന്ന​തു​മൂ​ലം അ​ന്ത​രീ​ക്ഷ ആ​ര്‍​ദ്ര​ത​യു​ടെ തോ​ത് വ​ര്‍​ധി​ച്ച​താ​ണ് ജ​നു​വ​രി​യി​ല്‍ ചൂ​ട് ഉ​യ​ര്‍​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ​കേ​ന്ദ്രം വി​ശ​ദീ​ക​രി​ക്കു​ന്നു.


അ​തി​ശൈ​ത്യ​മു​ള്ള വ​ട​ക്ക​ന്‍ കാ​റ്റ് പ​ശ്ചി​മേ​ഷ്യ​യി​ലൂ​ടെ ഇ​പ്പോ​ള്‍ കേ​ര​ളം ഒ​ഴി​കെ ഇ​ന്ത്യ​യു​ടെ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും എ​ത്തു​ന്നു​ണ്ട്. എ​ന്നാ​ല്‍, ക​ട​ല്‍​ക്കാ​റ്റി​നു ക​ര​യി​ലേ​ക്കു ക​യ​റാ​ന്‍ ക​ഴി​യാ​ത്ത വി​ധ​മാ​ണ് കേ​ര​ള തീ​ര​ത്തെ കാ​റ്റി​ന്റെ ഗ​തി. ഈ ​സീ​സ​ണി​ല്‍ ഇ​തു​വ​രെ 17 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്.


കാ​സ​ര്‍​കോ​ട്, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ഇ​തു​വ​രെ ഒ​രു തു​ള്ളി മ​ഴ​പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ മാ​ത്ര​മാ​ണ് പ്ര​തീ​ക്ഷി​ച്ച​തി​ലും കൂ​ടു​ത​ല്‍ ല​ഭി​ച്ച​ത്. 12.8 മി.​മീ​റ്റ​റി​നു പ​ക​രം 47.5 മി.​മീ​റ്റ​ര്‍ മ​ഴ കി​ട്ടി. മ​റ്റ് ജി​ല്ല​ക​ളി​ലൊ​ക്കെ വ​ന്‍ കു​റ​വാ​ണ്. മ​ഴ​മേ​ഘ​ങ്ങ​ളു​ടെ അ​ഭാ​വം​മൂ​ലം സൂ​ര്യ​പ്ര​കാ​ശം കൂ​ടു​ത​ല്‍ ഭൂ​മി​യി​ലേ​ക്ക് പ​തി​ക്കു​ന്ന​തും ചൂ​ട് കൂ​ടാ​ന്‍ ഇ​ട​യാ​ക്കി​ട്ടു​ണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment