വടക്കു കിഴക്കൻ ഇന്ത്യയുടെ കാടുകൾ വൻതോതിൽ നഷ്ടപ്പെടുകയാണ് ?




ഭൂമിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായി വേണ്ട കാടുകളുടെ വിസ്തൃതി 33.3% എങ്കിലും ആണെന്നിരിക്കെ, നിലവിലെ  അതിന്‍റെ അളവ് 31%ത്തില്‍ എത്തി നില്‍ക്കുകയാണ്.ഏറ്റവും കൂടുതല്‍ വിസ്തൃതമായ കാടുകള്‍ ഉള്ള റഷ്യ മുതല്‍ ഭൂ വിസ്തൃതിയുടെ 90% വനങ്ങള്‍ കൊണ്ട് നിറഞ്ഞ സുറിനാം എന്ന രാജ്യവും ഒരു ശതമാനം കാടുകള്‍ ഇല്ലാത്ത ഖത്തറും പ്രകൃതിയുടെ വ്യത്യസ്ഥ മുഖങ്ങളെ സൂചിപ്പിക്കുന്നു. ലോക രാജ്യങ്ങളുടെ കൂട്ടത്തിലെ കാടുകളുടെ വിസ്തൃതിയില്‍ ഒന്‍പതാം സ്ഥാനം ഇന്ത്യക്കുണ്ട് .കര ഭൂമിയിയുടെ 2.4% മാത്രമുള്ള നമ്മുടെ രാജ്യത്ത്  ജീവി വര്‍ഗ്ഗങ്ങളില്‍ 8.5% താമസിക്കുന്നു എന്ന് പറയുമ്പോള്‍ എത്ര വലിയ ജീവി വര്‍ഗ്ഗങ്ങളുടെ സാനിധ്യമാണ് നാട് അനുഭവിക്കുന്നത് എന്ന് മനസ്സിലാക്കുവാന്‍ കഴിയും.സര്‍ക്കാര്‍ കണക്കുകളില്‍ രാജ്യത്തെ കാടുകളുടെ വ്യാപ്തി 712,249 ടq.km വരും (21.67%).കാടുകളുടെ പുറത്ത് മരങ്ങളും മറ്റും 95,027 ടq.km  വ്യാസത്തില്‍ ഉണ്ട്. (2.89%). അവരുടെ കണക്കുകളില്‍ രണ്ടു വർഷത്തിനകം ഇന്ത്യന്‍ കാടുകള്‍ ഒരു ശതമാനം കണ്ടു വിസ്താരം വർദ്ധിപ്പിച്ചു.(ഒരു ഹെക്റ്റരിന്‍റെ 10% എങ്കിലും തണലുകള്‍ ഉണ്ടെങ്കില്‍ അതിനെ കാടുകളായി പരിഗണിക്കുന്നു.)  


കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 13000 ച.കിലോമീറ്റര്‍ കാടുകൾ വര്‍ധിച്ചു എന്ന് കണക്കുകള്‍ പറയുമ്പോള്‍ ,അതില്‍ ആശാവഹമായ വളര്‍ച്ച കര്‍ണാടക (1,025 sq. km) , ആന്ത്രാപ്രദേശ്‌ (990 sq. km), കേരളം(823 sq. km.),ജമ്മൂ-കശ്മീര്‍ (371 sq. km) , ഹിമാചല്‍ ‌പ്രദേശ് (334 sq km) എന്നിവടങ്ങളിൽ  ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാടുകള്‍ ഉള്ള മധ്യപ്രദേശില്‍  അധികം ആളുകള്‍ വന വിഭവങ്ങള്‍ ഉപയോഗിച്ചു വരുന്നു.


ഇന്ത്യന്‍ വനങ്ങളുടെ തകര്‍ച്ചക്ക് വനം കൈയേറ്റങ്ങള്‍ നല്ല പങ്കുവഹിക്കുകയാണ്. ഖനനം, വനംകൊള്ള എന്നീ വിഷയങ്ങളിൽ കുറവുണ്ടാകുന്നില്ല.അവിടെ നിന്നും പ്രതിവര്‍ഷം 8.53 കോടി tonവിറകുകള്‍ അടുപ്പ് കത്തിക്കുവാന്‍  ഉപയോഗിക്കുന്നു. തടികള്‍ 585 കോടി ton. മുള19 ലക്ഷം ton വെട്ടി എടുക്കുമ്പോള്‍ നമ്മുടെ കാടുകളെ അതു പ്രതികൂലമായി ബാധിക്കുന്നുണ്ട്.

 


ആസാം മുതലുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാടുകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്.എന്നാല്‍ ആ മേഖലയിലെ കാടുകള്‍ കുറയുന്നു എന്ന വാര്‍ത്ത‍യെ ഗൗരവതരമായി കാണണം. ബ്രഹ്മപുത്രയുടെ നാട്ടിലെ കാടിൻ്റെ തകർച്ച വൻ ആഘാതങ്ങളെ ക്ഷണിച്ചു വരുത്തും. 2011 മുതല്‍ 2019 നുള്ളില്‍ 18% കാടുകള്‍ നഷ്ടപെട്ടിട്ടു.25012 ച.കിലോമീറ്റര്‍ കാടുകള്‍ നശിപ്പിക്കപെട്ടു എന്നർത്ഥം ദാരിദ്ര്യം കുറവല്ലാത്ത, ആദിമ നിവാസികള്‍ അധികമായി അധിവസിക്കുന്ന, പ്രദേശത്തെ കാടുകളുടെ നാശം  ജനങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രതികൂലമായി ബാധിക്കും.ഇന്ത്യന്‍ കാടുകളില്‍ 21.4% വും കാട്ടുതീക്ക് അവസരം ഉള്ളതാണ് എന്ന വസ്തുതയും നമ്മുടെ വനങ്ങളുടെ അനാരോഗ്യ സ്ഥിതിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.     


ഇന്ത്യൻ വനങ്ങളുടെ വിസ്തൃതി വർദ്ധിക്കുന്നു എന്ന വലിയ വാർത്തകൾക്കിടയിൽ അതിൻ്റെ യാഥാർത്ഥ്യങ്ങൾ ഒളിഞ്ഞിരിക്കുന്നു എന്ന് സൂക്ഷ്മമായ വായനയിൽ കണ്ടെത്താം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment