നവംബർ 14 - സി‌പി‌ഐ (എം‌എൽ) റെഡ്സ്റ്റാർ അന്താരാഷ്ട്ര പരിസ്ഥിതി പോരാട്ട ദിനമായി ആചരിക്കും




നവലിബറൽ / കോർപ്പറേറ്റ് കൊള്ള മൂലം ഉണ്ടായ പാരിസ്ഥിതിക ദുരന്തത്തിന്റെ ഭീഷണികളിൽ നിന്ന് പരിസ്ഥിതിയെ രക്ഷിക്കാനുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഐകോറി (ICOR) ന്റെ  ലോക സമ്മേളനം കൈക്കൊണ്ട തീരുമാനങ്ങൾ പ്രകാരം, നവംബർ 14 പരിസ്ഥിതിക്ക് വേണ്ടിയുള്ള പോരാട്ടദിനമായി ആചരിക്കുവാൻ സി‌പി‌ഐ(എം‌എൽ) റെഡ്സ്റ്റാർ ആഹ്വാനം ചെയ്യുന്നു.


എല്ലാ മേഖലകളിലും നേരിടുന്ന തകർച്ചയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന മുതലാളിത്ത സാമ്രാജ്യത്വ വ്യവസ്ഥ മൂർച്ചിപ്പിച്ച പുത്തൻ ഉദാരവൽക്കരണ കോർപ്പറേറ്റ് നയങ്ങൾ സൃഷ്ടിച്ച പാരിസ്ഥിതിക ദുരന്തത്തിൽനിന്നും ലോകത്തെ രക്ഷിക്കാൻ പോരാട്ടത്തെ മുന്നോട്ട് കൊണ്ടുപോകാൻ ഐകോർ തീരുമാനിച്ചു.കാലാവസ്ഥാ വ്യതിയാനം ചർച്ച ചെയ്യുന്നതിനുള്ള മാഡ്രിഡ് കോൺഫറൻസിന്റെ തകർച്ച, എല്ലാ രാജ്യങ്ങളിലെയും ഭരണ സംവിധാനങ്ങൾ പാരിസ്ഥിതിക ദുരന്തത്തിൽ നിന്ന് ലോകത്തെ രക്ഷിക്കുന്നതിൽ ഗൗരവമുള്ളതല്ലെന്ന് തെളിയിച്ചു. ലോകമെമ്പാടുമുള്ള സാമ്രാജ്യത്വ ശക്തികൾ  നിർമിച്ച ലാഭാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ നിന്ന് പരിസ്ഥിതിയെ രക്ഷിക്കാൻ കോവിഡ് 19 മഹാമാരിയുടെ സന്ദർഭം, അടിയന്തിര ഇടപെടൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിനുവേണ്ടി ശുപാർശിക്കപ്പെട്ട ഗ്ലാസ്ഗോ സമ്മേളനവും ഇപ്പോൾ മാറ്റിവച്ചിരിക്കുന്നു. ഇപ്പോൾ ആസന്നമായ വൻ അപകടസാധ്യതകൾക്കിടയിലും അവർ ഒരു പ്രശ്നവും വന്നിട്ടില്ല എന്ന ഭാവേന മുന്നോട്ട് പോകുന്നു. 


ഈ സാഹചര്യത്തിൽ‌, ഐകോറി (ICOR) ന്റെ  ആഹ്വാന പ്രകാരം, സമാന ചിന്താഗതിക്കാരായ എല്ലാവരോടും കൈകോർത്തുകൊണ്ട് നവംബർ 14 അന്താരാഷ്ട്ര പരിസ്ഥിതി പോരാട്ടദിനമായി ആചരിക്കും. ആഗോള സാമ്പത്തിക പ്രതിസന്ധി, കൊറോണ പ്രതിസന്ധി, പരിസ്ഥിതി പ്രതിസന്ധി എന്നിവ ‘ലാഭ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കുക‘ എന്ന ആവശ്യത്തിലേക്കാണ് ഇന്ന് വിരൽ ചൂണ്ടുന്നത്. 

 


കൊറോണ പ്രതിസന്ധിയുമായും ആഗോള പാരിസ്ഥിതിക പ്രതിസന്ധിയു  ആഴത്തിലുള്ള ലോക സാമ്പത്തിക-സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട്, മനുഷ്യജീവന്റെ നിലനില്പ്പിനു വേണ്ടിയുള്ള പോരാട്ടം  ലോകമെമ്പാടും ഇന്ന്  വികസിച്ചുകൊണ്ടിരിക്കുന്നുണ്ട്. 
കോവിഡ് -19 പകർച്ചവ്യാധിയുടെ ഏറ്റവും ദാരുണമായ ഇരകൾ പാരിസ്ഥിതിക നശീകരണം ഏറ്റവും മോശമായ, ദുരിതം നിറഞ്ഞ താമസസ്ഥലങ്ങളിലും ജോലി സാഹചര്യങ്ങളിലും തിങ്ങിപ്പാർപ്പിക്കുന്ന, ആരോഗ്യത്തിനു വില നൽകാതെ മുതലാളിത്ത ചൂഷണം നടത്തപ്പെടുന്നതുമായ സ്ഥലങ്ങളിൽ ജീവിക്കുന്നവരാണ്. 


"കൊറോണ പകർച്ചവ്യാധി വഴി പരിസ്ഥിതിക്ക് ആശ്വാസം" എന്ന സാമ്രാജ്യത്വ വ്യാജ പ്രചാരണത്തിന് വിരുദ്ധമായി, ലോകം ഒരു ആഗോള പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് പോകുന്നത് എന്ന് വ്യക്തമാണ്. ലോകമെമ്പാടും വനങ്ങളുടെ വലിയ പ്രദേശങ്ങൾ കത്തിക്കൊണ്ടിരിക്കുകയാണ്, ധ്രുവീയ ഹിമപാളികൾ ഉരുകുകയാണ്, പെർമാഫ്രോസ്റ്റ് ഇല്ലാതാക്കുകയാണ്. എന്നിരുന്നാലും ഇപ്പോഴും കോര്പറേറ്റുകളുടെ ലാഭത്തിനുവേണ്ടി ത്വരിതഗതിയിൽ മഴക്കാടുകൾ നശിപ്പിച്ചു കളയുന്നു.


"ഭൂമിയുടെ ശ്വാസകോശങ്ങളിൽ" ഒന്നായ ആമസോൺ മഴക്കാടുകൾ തിരിച്ചുവരാൻ കഴിയാത്തവിധം ഒരു മരുഭൂമി ആയി തീരാനുള്ള സാധ്യത 2021ഇൽ സംജാതമാകും.


ഭൂമിയുടെയും ജലത്തിന്റെയും താപനിലയുടെ കൂടെ അന്തരീക്ഷത്തിലെ കാർബൺ ഡൈയോക്സൈഡിന്റെ അളവും ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യമായ 441 ppm ഇൽ എത്തി.


വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ള കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ ആഗോള ശരാശരി താപനില ഇതിനകം 1.22 ഡിഗ്രി സെൽഷ്യസ് (34,196 ഫാരൻഹീറ്റ്) ഉയർന്നിട്ടുണ്ട്. അതേസമയം പാരീസ് കാലാവസ്ഥാ ഉടമ്പടിയിലെ ലക്ഷ്യമായ 1.5 ഡിഗ്രി യിലേക്ക് ഈ ഉയർച്ച പപരിമിതപ്പെടുത്തേണ്ട കാര്യമുണ്ടോ എന്നതിനെ ചൊല്ലി ഭരണവർഗം ഇപ്പോഴും തർക്കിക്കുന്ന തിരക്കിലാണ്.


അക്രമാസക്തമായ കൊടുങ്കാറ്റുകളും വെള്ളപ്പൊക്കവും വരൾച്ചയും ഇപ്പോൾ തന്നെ ദശലക്ഷക്കണക്കിന് ഉപജീവനമാർഗങ്ങളെ നശിപ്പിക്കുകയും അതിജീവിച്ചവർക്ക് പലായനം ചെയ്യേണ്ടിയും വരുന്നുണ്ട്.  അന്താരാഷ്ട്ര കുത്തകകളും സാമ്രാജ്യത്വ ഗവൺമെന്റുകളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി,  അന്താരാഷ്‌ട്ര ധനമൂലധനത്തിനായി കോടിക്കണക്കിന് സബ്‌സിഡികളുള്ള ഒരു "ഹരിത ബില്ലിനെ" ഭാവനയിൽ കാണുന്നു, അല്ലെങ്കിൽ ട്രംപിനെയോ ബോൾസോനാരോയെയോ പോലെ പരിസ്ഥിതി സംരക്ഷണത്തെ മൊത്തത്തിൽ പരസ്യമായി തള്ളുന്നു. ഇതോ, മറ്റു പൊള്ളയായ വാഗ്ദാനങ്ങളോ പരിസ്ഥിതിയെ രക്ഷിക്കാൻ പോകുന്നില്ല.
"ലാഭം കിട്ടുമെങ്കിൽ മാത്രം പരിസ്ഥിതി സംരക്ഷണം" എന്ന ഇടപാട് മനുഷ്യരാശിയെ നശിപ്പിക്കുകയെ ഉള്ളൂ.


ചില രാജ്യങ്ങളിലെ കലാപം പോലെയുള്ള സംഭവവികാസങ്ങളും ബഹുജന പോരാട്ടങ്ങളും മുതലാളിത്തത്തിനെതിരായ വിമർശനങ്ങളും, പ്രത്യേകിച്ചും യുവാക്കളുടെ ഇടയിൽ വർദ്ധിച്ചുവരികയാണ്. ജനങ്ങൾക്ക് ഈ വിഷയത്തിൽ കൂടുതൽ വ്യക്തതയും സംഘാടനവും ആവശ്യമുണ്ട്. കൂട്ടപിരിച്ചുവിടലുകൾ, പാരിസ്ഥിതിക നാശം, പട്ടിണി പ്രതിസന്ധികൾ, സർക്കാരുകളുടെ വലതുപക്ഷ വ്യതിയാനങ്ങൾ എന്നിവയ്‌ക്കെതിരായ പോരാട്ടങ്ങളിലും അതുപോലെ fridays for future പ്രതിഷേധത്തിലും ഒരു സാമൂഹിക ബദലിനായുള്ള ജനങ്ങളുടെ അന്വേഷണം വളരുകയാണ്. 
ഭീമമായ  കമ്മ്യൂണ്സ്റ് വിരുദ്ധപ്രചരണം കൊണ്ട് ഇതിനുവേണ്ടിയുള്ള അന്വേഷണവും സംഘാടനവും സമരങ്ങളും അടിച്ചമർത്താനാണ് ശ്രമം നടക്കുന്നത്. സോഷ്യലിസ്റ്റ് കാഴ്ചപ്പാടോടെ ലോകമെമ്പാടുമുള്ള ജനങ്ങൾ, അന്താരാഷ്ട്ര തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ ഐക്യപ്പെടുകയും തങ്ങളുടെ ഭാവിക്കുവേണ്ടി പോരാടുകയും ചെയ്യുമ്പോൾ സാമ്രാജ്യത്വത്തിന്റെ വിനാശകരമായ ഭരണം അട്ടിമറിക്കപ്പെടുമെന്ന് അവർക്ക് അറിയാം!


കൊറോണ മഹാമാരിയെ കാരണമായി പരാമർശിച്ചുകൊണ്ട് ഗ്ലാസ്‌ഗോയിൽ നടക്കേണ്ടിയിരുന്ന യുഎൻ 26-ാമത് ലോക കാലാവസ്ഥാ സമ്മേളനം 2021 നവംബർ 1-12 വരെ ഒരു വർഷത്തേക്ക് സാമ്രാജ്യത്വ ശക്തികൾ നീട്ടി വെച്ചിരിക്കുന്നു. എന്നാൽ, വിപ്ലവ, തൊഴിലാളി പ്രസ്ഥാനത്തിനും തീവ്ര ആഗോള പരിസ്ഥിതി പ്രസ്ഥാനത്തിനും അവരുടെ പ്രവർത്തനങ്ങൾ മാറ്റിവെക്കാൻ കഴിയില്ല. പ്ലാൻ ചെയ്തതനുസരിച് തന്നെ, വിപ്ലവ പരിസ്ഥിതി പ്രസ്ഥാനത്തിന്റെ പരമ്പരാഗത വാർഷിക ആഗോള പ്രക്ഷോഭദിനമായ നവംബർ 14 ന് ഐ‌സി‌ഒ‌ആർ പരിസ്ഥിതി പോരാട്ട ദിനം ആചരിക്കും. 


ലാഭത്തിന് അതീതമായി തൊഴിലിനും പാരിസ്ഥിതിക സംരക്ഷണത്തിനായുള്ള പോരാട്ടത്തിൽ


പുനരുപയോഗിക്കാൻ കഴിയുന്ന ഊർജ സ്രോതസ്സുകൾക്ക് വേണ്ടി 


മനുഷ്യന്റെയും പ്രകൃതിയുടെയും മലിനീകരണത്തിനെതിരെ, പ്രകൃതി സ്വത്തുക്കളുടെ കൊള്ളയ്ക്കും വിനാശത്തിനും എതിരെ


വനങ്ങളുടെയും സമുദ്ര പരിസ്ഥിതിയുടെയും നശീകരണത്തിന് എതിരെ

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അഭയാർഥികളുടെ അവകാശങ്ങൾക്കും സംരക്ഷണത്തിനും, നമ്മുടെ ജനാധിപത്യ അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കുമായുള്ള പോരാട്ടത്തിൽ


എല്ലാ വേര്തിരിവുകൾക്കും എതിരെ; പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് ഒരു അന്താരാഷ്ട്ര സജീവപ്രതിരോധം സൃഷ്ടിക്കുക! തൊഴിലാളിവർഗവും പരിസ്ഥിതി പ്രസ്ഥാനവും ഒരുമിച്ച് കൈകോർക്കുക!


മനുഷ്യന്റെയും പ്രകൃതിയുടെയും ഐക്യം സംരക്ഷിക്കുന്നതിനെക്കുറിച്ചും ഒരു സാമൂഹ്യ ബദലായി യഥാർത്ഥ സോഷ്യലിസത്തെക്കുറിച്ചും ബഹുജന ചർച്ചകൾ സംഘടിപ്പിക്കുക


സാമ്രാജ്യത്വ രാജ്യങ്ങളുടെ വിനാശകരമായ പാരിസ്ഥിതിക നയങ്ങൾക്കെതിരായ പോരാട്ടം - സോഷ്യലിസവും കമ്മ്യൂണിസവും മാത്രമേ ആത്യന്തികമായി നമ്മുടെ മുന്നിലുള്ള സുപ്രധാനമായ പാരിസ്ഥിതിക ചോദ്യത്തിന് പരിഹാരം സാധ്യമാക്കൂ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment