ഒക്ടോബർ 15 ന്റെ കപ്പലും അദാനിക്കായുള്ള ആഘോഷവും !




വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് ഇടണ മെന്ന് കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കാർ  !

 

വിഴിഞ്ഞം പദ്ധതിയുടെ തുടക്കം നയനാർ സർക്കാരിന്റെ കാലത്താണെന്ന് CPI m സംസ്ഥാന സെക്രട്ടറിയും,

 

BJP ക്കാരുടെ കാര്യം പറയേണ്ടതില്ല, അവരുടെ "സാമ്പത്തിക തലസ്ഥാനൻ"ഗൗതം അദാനിക്കായി എന്തും ചെയ്യാൻ അവരുണ്ടാകും നാട്ടിൽ ....

എക്കാലത്തെയും പ്രതിപക്ഷമായ മാധ്യമങ്ങൾ എന്തു കൊണ്ടാകും Investive Journalism വിഴിഞ്ഞം പദ്ധതിയിൽ പ്രയാേഗിക്കാത്തത് ?

 

സംസ്ഥാനത്തെ തീരങ്ങളിൽ ഏറ്റവുമധികം കടലാക്രമണ ഭീഷണി അനുഭവിക്കുന്നു തിരുവനന്തപുരം തീരം,

ജില്ലയിലെ 1.65 ലക്ഷം മത്സ്യതൊഴിലാളികൾ, മാർക്കറ്റിൽ എത്തിക്കുന്ന 3 ലക്ഷം ടണ്ണിൽ കുറയാത്ത മത്സ്യം.

അതിന് പ്രതിവർഷം ലഭിക്കാവുന്ന 3000 കോടി രൂപ.

 

വിഴിഞ്ഞം തുറമുഖം വഴി കാൽ ലക്ഷം മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നഷ്ടം .

 

ഇതൊന്നും മാധ്യമ മുതലാളിമാർക്ക് വിഷയമല്ല. കടലാക്രമണം രൂക്ഷമായി,ഗ്രാമങ്ങൾ ഇല്ലാതാകുന്നതും തെക്കൻ പ്രദേശങ്ങളിൽ കര കുടുന്നതും വാർത്തയല്ല. മുതലപ്പൊഴി മരണക്കുഴിയാകാനുള്ള പ്രധാന കാരണങ്ങളി ലൊന്ന് തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി നടത്തിയ ചില മാറ്റങ്ങളായിരുന്നു.

75 ലധികം തൊഴിലാളികളുടെ ജീവൻ കവർന്നു.അവിടെയും മലയാള മാധ്യമ പ്രമുഖർ നിശബ്ദത തുടരുന്നു.

 

                   ഇന്ത്യയുടെ പൊതു മുതൽ കൊളളയടിച്ചു ചീർത്ത ഗൗതം അദാനിയുടെ സ്ഥാപനത്തെ വിമർശിക്കുവാൻ ഭയ പ്പെടുന്ന കേരളത്തിലെ രാഷ്ട്രീയ കൂട്ടങ്ങൾക്കൊപ്പം Check- book cum Whistleblower Journalist(കോർപ്പറേറ്റുകൾക്കായി) കൾ കേരള വികസത്തിന്റെ അത്ഭുത മുഖമായി ഗൗതം അദാനിയെ അവതരിപ്പിച്ചു വരുന്നു.

 

7525 കോടിയുടെ പദ്ധതിയോട് 2015 ലെ പ്രതിപക്ഷമായിരുന്ന ഇന്നത്തെ ഭരണക്കാർ ഉയർത്തിയ ആരോപണങ്ങൾ ഒട്ടു മിക്കതും CAG റിപ്പോർട്ട് പിന്നീടു ശരിവെച്ചിരുന്നു.

PPP പദ്ധതികൾ പൊതുവെ ഇന്ത്യയിൽ 30 വർഷമായിരിക്കും. എന്നാൽ വിഴിഞ്ഞത്ത് 40 മുതൽ 60/80 വർഷം വരെ തുടരാൻ അദാനിക്ക് അവസരം.

 

വിഴിഞ്ഞം പദ്ധതി ചെലവിൽ സർക്കാർ പങ്ക് 68% .അദാനിക്ക് 32%.നഷ്ടം ഉണ്ടാക്കുമെന്ന് ഉറപ്പായതിനാൽ 40% തുക സൗജ ന്യമായി അദാനിക്കു കേരളം നൽകണം,Viability Gap fund.

(7525 കോടിയുടെ 40%=3010 കോടി).അതിൽ 50% കേന്ദ്രം വായ്പ നൽകും.വട്ടിപ്പലിശക്കു ലോണെടുത്ത് പിണറായി സർക്കാർ നൽകിക്കഴിഞ്ഞു.

 

105 ഏക്കർ ഭൂമിയിൽ ആദാനിക്ക് പൂർണ്ണ അവകാശം ഉണ്ട് . അയാൾക്ക് അതു പണയപ്പെടുത്താം.

പദ്ധതി വേണ്ട എന്നു തോന്നി അദാനി മടങ്ങി പോകുമ്പോൾ 19500 കോടി രൂപ കേരളം കൊടുത്തു വേണം യാത്ര അയപ്പ്.

 

തീവണ്ടി തുരങ്കവും(6 km ലധികം)പാതയും റിംഗ് റോഡും പണിയൽ സംസ്ഥാന സർക്കാർ ചെലവിൽ.മത്സ്യ തൊഴിലാളി കൾക്ക് പുതിയ മത്സ്യബന്ധന തുറമുഖം സർക്കാർ പണിയും.

 

തുറമുഖ പണികൾ 2019 ഡിസംബർ 3 ന് തീർത്തില്ലെങ്കിൽ പ്രതിദിനം12 ലക്ഷം രൂപ വെച്ച് കേരളത്തിന് നഷ്ട പരിഹാരം നൽകണമെന്ന ഉറപ്പ് നടപ്പിലാക്കേണ്ടതില്ല എന്നാണ് ഇടതു സർക്കാർ നിലപാട്. അതിന്റെ പേരിൽ കമ്പനിയെ പുറത്താ ക്കാനും കഴിയുമായിരുന്നു.

 

അദാനിക്കായി 19 ഖനന അനുമതികൾ:

11 എണ്ണം തിരുവനന്തപുരം ജില്ലയിൽ .

5 എണ്ണം പത്തനംതിട്ടയിലെ കലഞ്ഞൂരിൽ . 

  ബാക്കി കൊല്ലത്തും . ഇനിയുള്ള 5 വർഷത്തെക്കിന് പാറ തുരക്കാൻ അനുവാദം.സൗജന്യമായി സർക്കാർ നൽകുന്ന 150 ഹെക്റ്റർ ഭൂമിയിൽ 20 മീറ്റർ ആഴത്തിൽ കോടി ടൺ പാറ പൊട്ടിക്കാൻ അദാനിക്ക് അവകാശം.(ലക്ഷ്യം ഗ്രാനൈറ്റ് കയറ്റുമതി) .

 

 

പദ്ധതി തുടങ്ങിയ ശേഷമുള്ള ആദ്യ 15 വർഷം ഒരു രൂപയും കേരളത്തിനില്ല.16 ആം വർഷം മുതൽ 1% മുതൽ 3% വരെ  സർക്കാരിനു കിട്ടും.കണക്കപ്പിള്ള അദാനിയായിരിക്കും.

(വല്ലാർപാടം ടെർമിനൽ ബിഡിൽ പങ്കെടുത്ത അദാനി ലാഭ ത്തിന്റെ 13% ത്തിലധികം നൽകാം എന്ന് പറഞ്ഞിരുന്നു 33.33% നൽകാമെന്നു പറഞ്ഞ ദുബൈ പോർട്ടിനാണ് പദ്ധതി അനുവദിച്ചത്.വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ 20% പോലും പ്രതീക്ഷിത വരുമാനമില്ലാതെ ഉഴലുകയാണ്.

 

 

അദാനിക്ക് 1.33 ലക്ഷം കോടി രൂപ ലാഭം ഉണ്ടാക്കി കൊടുക്കാ ൻ അവസരം എന്ന് CAG പരമാർശിച്ച പദ്ധതിയുടെ ക്രെയിൻ കൊണ്ടുവരുന്ന കപ്പലിനെ മുൻ നിർത്തിയാണ് പിണറായി സർക്കാർ October 15 ആഘോഷമാക്കുന്നത്.

 

 

October 15 ന് വിഴിഞ്ഞത്ത് കപ്പൽ എത്തുന്നതിനെ മാമാങ്കമാ ക്കാൻ സർക്കാരുകൾ ശ്രമിക്കുമ്പോൾ,മറ്റൊരു കപ്പൽ 5 ശതകങ്ങൾക്കു മുമ്പ് മലബാറിലെത്തിയപ്പോൾ വികസന മാണെന്ന് തെറ്റിധരിച്ച്, സാമൂതിരി വരുത്തി വെച്ച വിനകൾ മറന്നു പോകുന്നു വിപ്ലവ നായകന്മാർ ....

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment