ഇന്ത്യക്കാർക്ക് 74 ലക്ഷം കോടി രൂപ നഷ്ടപരിഹാരം നൽകുവാൻ എണ്ണ കമ്പനികൾ ബാധ്യസ്ഥമാണ് !




കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന ദുരന്തങ്ങൾ ലഘൂകരി ക്കുവാൻ വൻകിട പെട്രൂളിയം കമ്പനികൾ ബാധ്യസ്ഥമാണ് എന്ന് മിലാൻ സർവ്വകലാശാലാ പഠനങ്ങൾ വ്യക്തമാക്കി യിരിക്കുന്നു.സർവ്വകലാശാലയുടെ കണ്ടെത്തലിൽ 21 വൻ കിട കമ്പനികൾ നാട്ടുകാർക്ക് 435 ലക്ഷം കോടി രൂപ നഷ്ടപരിഹാരം നൽകുവാൻ ബാധ്യസ്ഥരാണ്. കാലാവസ്ഥാ വ്യതിയാനം ലോകത്തിന് ഉണ്ടാക്കുന്ന തിരിച്ചടി കൾ ബഹുമുഖമാണ് .സൂക്ഷ്മ ജീവികൾക്കു സംഭവിക്കുന്ന പരിണാമം എന്തൊക്കെ തിരിച്ചടി ലോകത്തിനു വരുത്തും എന്ന് കാെറോണ കാലം ഓർമ്മിപ്പിക്കുന്നു.മൃഗ ജന്യ രോഗ ങ്ങൾ ശക്തമാണ്.വെള്ളപ്പൊക്കവും കടൽ ക്ഷോഭവും വരൾച്ചയും വർധിച്ചു.ഇതിനൊക്കെ പ്രധാന കാരണമായ കാർബൺ ബഹിർഗമനത്തിലെ വ്യാപ്തി ഇന്നു ലോകം മനസ്സിലാക്കി കഴിഞ്ഞു. കാലാവസ്ഥയിലെ മാറ്റത്തിന് കാരണക്കാർ 800 കോടി ജന ങ്ങളല്ല.ജനസംഖ്യയിൽ കുറവുള്ള സമ്പന്ന രാജ്യങ്ങൾ ഒന്നര നൂറ്റാണ്ടായി നടത്തുന്ന വർധിച്ച ഉപഭോഗം,ഹരിത വാതക ങ്ങൾ ,അന്തരീക്ഷ ഊഷ്മാവിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വിവരണാതീതമാണ്. 800 കോടി മനുഷ്യർ 16 ജിഗാ ടൺ ഹരിത വാതകം പ്രതി വർഷം പുറത്തു വിട്ടാൽ അതിനെ സുരക്ഷിതമാക്കാൻ ഭൂമിയ്ക്കു കഴിവുണ്ട്.ഇന്നത്തെ മനുഷ്യ വർഗ്ഗം 34 ജിഗാ ടൺ മുതൽ 38 ജിഗാ ടൺ വരെ വ്യാപിപ്പിക്കുന്നു.ഓരോ മനുഷ്യ രും 2000 kg ഹരിത വാതകം അന്തരീക്ഷത്തിൽ എത്തിക്കു ന്നതിനു പകരം ഇപ്പോൾ ശരാശരി 4700 Kg പുറത്തു വിടുന്നു. (Bio capacity of Earth / head =2K) ശരാശരി അമേരിക്കക്കാരൻ 15000 Kg ഹരിത വാതകങ്ങൾ നൽകുമ്പോൾ യൂറോപ്യൻമാർ 8000 kg വാതകം ബഹിർഗമി പ്പിക്കുന്നു.ഇന്ത്യക്കാരുടെ ശരാശരി പങ്ക് 2100 kg ആണ് . ബംഗ്ലാദേശ് കാരുടെ ബഹിർഗമനം 500 kg വരും. ഖത്തർ പോലെയുള്ള നാട്ടുകാർ 21000 kg യും നൽകുന്നു. എല്ലാം ഏറ്റുവാങ്ങേണ്ടിവരുന്നത് ഒരറ്റ ഭൂമിയും. ഭൂമിയുടെ ജൈവ കരുത്തിന്റെ നാലിൽ ഒന്നു മാത്രം ഉപയോ ഗിക്കുന്ന ബംഗാളിയും പകുതി മാത്രം ഉൽപ്പാദിപ്പിക്കുന്ന മലയാളിയും കാലാവസ്ഥ ദുരന്തങ്ങളുടെ തിരിച്ചടിയിലാണ്. കുരുമുളക് കൃഷിക്കാരനും തെങ്ങു കൃഷിക്കാരനും മത്സ്യ ബന്ധന തൊഴിലാളിയും തോട്ടം മേഖലയും പ്രതിസന്ധി യിലാണ്.കാർബൺ ബഹിർഗമനത്തിൽ മുഖ്യ പങ്കു വഹിക്കുന്ന പെട്രൂളിയം കമ്പനികൾ ശത കോടികൾ ലാഭമുണ്ടാക്കുകയും ചെയ്യുന്നു.അവർ തിരിച്ചടി നേരിടുന്ന സമൂഹത്തിന്റെ പ്രശ്നങ്ങളോട് ഉത്തരം പറയാൻ ബാധ്യസ്ഥമാണ്.ഇവിടെയാണ് ഫോസിൽ ഇന്ധന കമ്പനി കൾ മൂന്നാം ലോക ജനതയ്ക്ക് പണം നൽകണം എന്ന ആവശ്യം ഉയരുന്നത്. ലോകത്തെ 21ഫോസിൽ ഇന്ധന കമ്പനികൾ കാലാവസ്ഥാ നഷ്ടപരിഹാരത്തിന് നൽകാനുള്ള പണം കണക്കാക്കി ഹരിത ബഹിർഗമത്തിന്റെ തിരിച്ചടികൾ പരിഹരിക്കാൻ ഉത്തരവാദികളാണെന്ന് ആദ്യമായി ഒരു പഠനം വ്യക്തമാക്കി. വൻകിട 21 ഫോസിൽ ഇന്ധന കമ്പനികൾ കാലാവസ്ഥാ നഷ്ടപരിഹാരമായി 5,444 ബില്യൺ ഡോളർ നൽകാനു ണ്ടെന്ന് പഠനങ്ങൾ , 435 ലക്ഷം കോടി രൂപ. വൺ എർത്ത് ജേണലിൽ പ്രസിദ്ധീകരിച്ച വിശകലനമനു സരിച്ച്,2025 നും 2050 നും ഇടയിലുള്ള 26 വർഷ കാലയള വിൽ പ്രതി വർഷം 209 ബില്യൺ ഡോളർ(16.8 ലക്ഷം കോടി) വെച്ച് നാട്ടുകാർക്കു വിതരണം ചെയ്യപ്പെടണം. കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കൽ സംബന്ധിച്ച നടപടികൾ വൈകിപ്പിക്കുന്ന കമ്പനികളാണ് എക്സോൺ മൊബിൽ,സൗദി അരാംകോ,ഷെൽ എന്നിവ.അടുത്ത കോപ്പ് സമ്മേളനം എണ്ണ ഉൽപ്പാദക രാജ്യത്തായതിനാൽ(ഗൾഫ്) കഴിഞ്ഞ സമ്മേളനത്തിൽ എണ്ണ കമ്പനിക്കാരുടെ സാനിധ്യം ഏറെയായിരുന്നു.അവരുടെ ഇടപെടൽ മോട്ടോർ വാഹന വ്യവസായത്തിലും റോഡു നിർമ്മാണത്തിലും ഒക്കെ ശക്ത മാണ്.കാലാവസ്ഥ പ്രതിരോധ പ്രവർത്തനത്തിലെ അവരുടെ പങ്കു തന്നെ യഥാർത്ഥ ലക്ഷ്യത്തെ അട്ടിമറിക്കാം.(ഹരിത പാതുക പഠനത്തിന് പണം മുടക്കിയത് British Petroleum ആയിരുന്നു). വർദ്ധിച്ചു വരുന്ന കൊടുങ്കാറ്റുകൾ,വെള്ളപ്പൊക്കം സമുദ്ര നിരപ്പിലെ ഉയർച്ചയും ലക്ഷക്കണക്കിന് ആളുകൾക്ക് ഓരോ ദിവസവും ദുരിതം സമ്മാനിക്കുമ്പോൾ,നഷ്ടപരിഹാരത്തെ ക്കുറിച്ചുള്ള ചോദ്യങ്ങൾ പ്രധാനമാണ്.കാലാവസ്ഥാ പ്രതിസ ന്ധിയുടെ പ്രധാന കുറ്റവാളികൾ എന്ന നിലയിലുള്ള പങ്കിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഫോസിൽ ഇന്ധന കമ്പനികൾ തെറ്റായ വിവരങ്ങൾ,കാലതാമസം എന്നിവ ഉണ്ടാക്കുന്നു. മിലാൻ യൂണിവേഴ്സിറ്റിയിലെ Sociology and Social work Department , Climate Accountability Department എന്നിവ ചേർന്ന് നടത്തിയ പഠനത്തിൽ,ഫോസിൽ ഇന്ധന കമ്പനി കൾ സാമ്പത്തിക നഷ്ടപരിഹാരത്തിന് ബാധ്യസ്ഥരാണ് എന്ന് വിശദീകരിച്ചു.കണ്ടെത്തിയ ഇരുപത്തിയൊന്ന് കമ്പനി കളിൽ,നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ളതും സമ്പന്ന രാജ്യങ്ങളിൽ ആസ്ഥാനമായുള്ള സർക്കാർ ഉടമസ്ഥത യിലുള്ള കമ്പനികളെ പലതട്ടിലാക്കി തരം തിരിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ സൗദി അരാംകോ 88.8 ലക്ഷം കോടി രൂപ(1,110 ബില്യൺ ഡോളർ) നൽകണം. അമേരിക്കൻ കമ്പനി ExxonMobil 38.4 ലക്ഷം കോടി രൂപ യാണ് നൽകേണ്ടത്.($478 ബില്യൺ). ബ്രിട്ടൺ ഷെൽ 33.92 ലക്ഷം കോടി രൂപ($424 ബില്യൺ). ബ്രിട്ടന്റെ തന്നെ ബ്രിട്ടീഷ് പെട്രോളിയം(BP)കമ്പനി 30.16 ലക്ഷം കോടി രൂപ(377 ബില്യൻ ഡോളർ). അമേരിക്കയുടെ ഷെവ്റോൺ 26.64 കോടി രൂപ(333 ബില്യൺ ഡോളർ). അബുദാബി നാഷണൽ ഓയിൽ കമ്പനി 25.44 കോടി രൂപ (318 ബില്യൺ ഡോളർ). അമേരിക്കൻ കമ്പനി പീബോഡി എനർജി 22.8 ലക്ഷം കോടി രൂപ (285 ബില്യൺ ഡോളർ). ഫ്രാൻസിലെ ടോട്ടൽ എനർജീസിയും കുവൈറ്റിലെ കുവൈറ്റ് പെട്രോളിയം കോർപ്പറേഷനും 19.44 ലക്ഷം കോടി രൂപ വീതം(243 ബില്യൺ ഡോളർ). അമേരിക്കൻ സ്ഥാപനം കൊണോ കോഫിലിപ്സ് ഒപ്പം ഓസ്ട്രേലിയയിലെ ബ്രോക്കൺ ഹിൽ പ്രൊപ്രൈറ്ററി .ഇരു വരും 16.64 ലക്ഷം കോടി രൂപ വെച്ച് ($208 ബില്യൺ റഷ്യൻ ഫെഡറേഷനിലെ ഗാസ്പ്രോം522 ബില്യൺ ഡോളർ. മെക്സിക്കോയിലെ പെമെക്സ് 192 ബില്യൺ ഡോളർ. ചൈനയിലെ പെട്രോ ചൈന 188 ബില്യൺ ഡോളർ. റഷ്യൻ ഫെഡറേഷനിലെ റോസ്നെഫ്റ്റ് $116 ബില്യൺ. ഇറാഖ് നാഷണൽ ഓയിൽ കമ്പനി 109 ബില്യൺ ഡോളർ. ബ്രസീലിലെ പെട്രോബ്രാസ് 101 ബില്യൺ ഡോളർ. മുകളിലുള്ള 6 അമേരിക്കൻ യൂറോപ്യൻ നിയന്ത്രണത്തിനു പുറത്തുള്ള കമ്പനികൾ ആകെ 98.24 ലക്ഷം കോടി രൂപ നൽകണം. ഇന്ത്യയെ പോലെയുള്ള രാജ്യങ്ങൾ കൽക്കരി ഇന്ധനമായി ഇന്നും ഉപയോഗിക്കുമ്പോൾ , അത്തരം നാടുകൾക്ക് ഫോസിൽ ഇന്ധന കമ്പനികൾ നൽകുന്ന പണം ഉപയോഗിച്ച് തിരിച്ചടി കുറവുള്ള ഊർജ്ജ ഉൽപ്പാദന രംഗത്തെത്തുവാൻ കഴിയും.അവരുടെ കാടിന്റെയും പുഴയുടെയും തീരങ്ങളു ടെയും സംരക്ഷണം ശക്തമാക്കാൻ പണം ഉപയോഗിക്കാം. ഭൗമ അന്തരീക്ഷത്തിലെ വർധിച്ച ഹരിത വാതക സാന്നിധ്യം ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് മുഖ്യ കാരണക്കാരായ വൻകിട ക്രൂഡ് ഓയിൽ കമ്പനികൾ (21 എണ്ണം)435 ലക്ഷം കോടി രൂപ ലോക ജനതയ്ക്കു നൽകി കാലാവസ്ഥ കെടുതികൾ ലഘൂ കരിക്കണം എന്നു പറയുമ്പോൾ തുകയുടെ 17.5% ഇന്ത്യ ക്കാർക്ക് വന്നു ചേരേണ്ടതാണ്.74 ലക്ഷം കോടി രൂപ രാജ്യ ത്തെ പ്രകൃതി ദുരന്തങ്ങൾ കുറക്കുവാൻ എണ്ണ കമ്പനികൾ തരുവാൻ ബാധ്യസ്ഥമാണ് എന്ന് മിലാൻ സർവ്വകലാശാല വിശദീകരിക്കുന്നു.ലോകത്തെ പ്രധാന സർവ്വകലാശാലകൾ ക്ക് സാമ്പത്തിക സഹായം നൽകുന്നതിൽ ബ്രിട്ടീഷ് പെട്രൂളി യവും മറ്റു സ്ഥാപനങ്ങളും മുന്നിലാണ് എന്നു മറക്കരുത്. ബഹുരാഷ്ട്ര എണ്ണ കമ്പനികളിൽ നിന്നും പ്രകൃതി ദുരന്ത ങ്ങളുടെ പേരിലുള്ള നഷ്ടപരിഹാര തുക വാങ്ങി എടുക്കു വാനുള്ള കരുത്ത് ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളുടെ ഭരണാധിപന്മാർ കാട്ടുമൊ എന്നതാണ് ഇനിയുള്ള ചോദ്യം .
Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment