ജലക്ഷാമത്തെ മറന്ന് പാലക്കാട്ട് ബ്രുവറിയും !




സംസ്ഥാനത്ത് 600കോടി രൂപയുടെ ബ്രുവറി പാലക്കാട് എലപ്പാളിയിൽ ആരംഭിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രധാന പ്രശ്നമായി അഴിമതി ആരോപണങ്ങൾ ക്കൊപ്പം ജലവിഭവവുമായി ബന്ധപ്പെട്ട വിഷയവും ഗൗരവതരമാണ്.തൊഴിൽ രാഹിത്യവും സാമ്പത്തികമായി തിരിച്ചടിയും നേരിടുന്ന സംസ്ഥാനത്തിന് മദ്യലഭ്യത ഉറപ്പു വരുത്തുക,മദ്യ ഉൽപ്പാദനത്തിനാവശ്യമായ സിപിരിറ്റ് ഇവിടെ ഉണ്ടാക്കി ഗുണനിലവാരം ഉറപ്പാക്കുക,  തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക തുടങ്ങിയ വിവിധ ഉദ്ദേശ്വലക്ഷ്യങ്ങളെ പറ്റിയാണ് സർക്കാർ വിശദീകരിക്കുന്നത്.ബ്രുവറി പ്ലാൻ്റിൽ എതനോൾ യൂണിറ്റ്, ഡിസ്റ്റിലേഷൻ പ്ലാൻ്റ്, ഇന്ത്യൻ നിർമിത വിദേശ മദ്യം,ബ്രാൻഡി യൂണിറ്റ്, വിനാഗിരി നിർമാണം തുടങ്ങി 7 സംവിധാനങ്ങൾ ഉണ്ടാകും.ബ്രുവറി തുടങ്ങാൻ എത്തുന്ന Oasis commercial pvt Ltd.പഞ്ചാബിലും ഹരിയാന യിലും മധ്യപ്രദേശിലും വൻകിട മദ്യനിർമാണ പ്ലാൻ്റുകൾ നടത്തി വരുന്നു.അനധി കൃത ജലചൂഷണവും അഴിമതിയും കൊണ്ട് കുപ്രസി ദ്ധിനേടിയവരാണ് ഇവർ.


സംസ്ഥാനത്തിന് പ്രതിവർഷം 9.5 കോടി ലിറ്റർ സ്പിരിറ്റ് ആവശ്യമുണ്ട്. അതിൻ്റെ 50% മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്. നുറുങ്ങരി പുളിപ്പിച്ച് മദ്യം ഉണ്ടാക്കുമ്പോൾ നെൽ കർഷക ർക്ക് സഹായകരമാകും എന്നാണ് മറ്റൊരു വാദം.നെൽ ക്ഷാമം നേരിടുന്ന നാട്ടിലാണ് നെല്ലിനെ മുൻ നിർത്തിയുള്ള സംരംഭത്തെ പറ്റി വാചാലമാകുന്നത്.

ഒരു ലിറ്റർ സ്പിരിറ്റ് ഉൽപ്പാദിപ്പിക്കാൻ 2.5 മുതൽ 9.5 ലിറ്റർ വരെ വെള്ളം വേണ്ടി വരുന്നു.പ്രതിവർഷം 20 കോടി ലിറ്റർ വെള്ളമെങ്കിലും ഇല്ലാതെ 600 കോടി മുതൽ മുടക്കുള്ള സ്ഥാപനത്തിന് പൂർണ്ണ തോതിൽ പ്രവർത്തിക്കാൻ കഴിയില്ല.

പദ്ധതിക്കാവശ്യമായ വെള്ളം ജല അതോറിറ്റി കൊടുക്കുമെന്ന്  പറഞ്ഞിരുന്നു.മലമ്പുഴ ഡാമിലെ വെള്ളമാകാം എന്ന് സൂചിപ്പിച്ച സർക്കാർ,മഴ വെള്ള സംഭരണി വഴി വെള്ളം പാലക്കാട് താലൂക്കിൽ കണ്ടെത്താം എന്ന മറ്റൊരു ന്യായവും ഉയർത്തി.

രാജ്യത്തെ ഏറ്റവും അധികം ജലക്ഷാമം അനുഭവിക്കുന്ന 255 ജില്ലകളിൽ ഒന്നാണ് മഴ നിഴൽ പ്രദേശം പൊതുവെ കൂടുതലുള്ള പാലക്കാട്.കേരളത്തിന്റെ ശരാശരി മഴയുടെ പ്രതിവർഷതോത് 3000 ലിറ്ററിനടുത്ത് വരുമ്പോൾ,കഴിഞ്ഞ വർഷം പാലക്കാട് 2141mm മാത്ര മായിരുന്നു.കൂടുതൽ മഴകിട്ടിയ കോഴിക്കോട് 4200 mm നു മുകളിലെ ത്തി.ജില്ലയിലെ 152 ബ്ലോക്കുകളിൽ 51ബ്ലാേക്കുകളിൽ ജലക്ഷാമം രൂക്ഷമാണ്.അവയിൽ തന്നെ 26 ഇടങ്ങളിൽ അതിരൂക്ഷവും.


വേനൽ മഴ കുറഞ്ഞാൽ മലമ്പുഴ ഡാമിൽ ക്ഷാമം രൂക്ഷമാകും. തമിഴ്നാട്ടിൽ നിന്നു ലഭിക്കേണ്ട 7.5TMC അടിക്കു പകരം 4.1TMC അടി വെള്ളമെ നിലവിൽ ലഭിക്കുന്നുള്ളു.

പ്ലാച്ചിമടയിലെ കൊക്കാകോള പ്ലാൻ്റ് അടച്ചുപൂട്ടേണ്ടി വന്നത് വർധിച്ച തോതിലുള്ള ജല ചൂഷണത്തിൻ്റെ ഫലമായിട്ടാണ്.കഞ്ചിക്കോട്ടെ (പുതുശ്ശേരി)പെപ്സികോള കമ്പനിക്ക് പ്രതി ദിനം ഊറ്റാൻ അനുവാദം നൽകിയത് 2.4 ലക്ഷം ലിറ്റർ ആണ്. അവർ 6.5 ലക്ഷം മുതൽ 15 ലക്ഷം ലിറ്റർ വരെ വെള്ളം ഭൂമിയി ൽ നിന്ന് എടുക്കുന്നതിനെതിരെ പ്രക്ഷോഭങ്ങൾ നടത്തി യതിൽ അന്നത്തെ പാലക്കാട് MP യും ഇന്നത്തെ മന്ത്രി യുമായ MB രാജേഷ് മുന്നിലുണ്ടായിരുന്നു. 

അമിത ജല ചൂഷണം നേരിടുന്ന പാലക്കാട് ജില്ലയിൽ നിലവിൽ തന്നെ വരൾച്ചയും ഭൂഗർഭ - ഉപരിതല ജലക്ഷാമവും രൂക്ഷമാണ്.കമ്പനികൾ മിക്കതും അനിയന്ത്രിതമായി വെള്ളം കവരുമ്പോഴാണ് പുതിയ പ്രശ്ന ങ്ങൾ കൂടി സൃഷ്ടിക്കാൻ കഴിയും വിധമാണ് പുതിയ ബ്രുവറി എത്തുന്നത്.


ജലക്ഷാമം രൂക്ഷമായ ജില്ലയിൽ വൻതോതിൽ ചൂഷണം തുടരവെ മദ്യവർജജനം നയമായി സ്വീകരിച്ച സർക്കാർ കാൽനൂറ്റാണ്ടായി തുടരുന്ന സമീപനം മാറ്റി എടുക്കാൻ ശ്രമിക്കുമ്പോൾ,ക്രിയാത്മകമായി വരുമാനം വർധിപ്പിക്കാൻ കഴിയുന്ന മറ്റു മേഖലകളെ പരിഗണിക്കാതെ സ്വകാര്യ കമ്പനിയുടെ ബ്രുവറി കേരളത്തിന് തൊഴിലും വരുമാനവും നൽകും എന്ന ന്യായം അർത്ഥരഹിതമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment