പത്തനംതിട്ടയിലെ നീരാട്ടുകാവ്, വട്ടകപ്പാറമല വനഭൂമി തന്നെയെന്ന് ഹൈക്കോടതി




പത്തനംതിട്ട ജില്ലയിലെ റാന്നി, നാറാണംമൂഴി പഞ്ചായത്തുകളുടെ അതിരുകാക്കുന്ന നീരാട്ടുകാവ് വട്ടകപ്പാറ മലയിലേത് വന ഭൂമിയാണന്ന് കഴിഞ്ഞ ദിവസം ഹൈക്കോ ടതി വിധിച്ചപ്പോൾ,ഖനന മാഫികകളുടെ ശ്രമത്തെ കോടതി തടയിടുകയായിരുന്നു. വട്ടകപ്പാറ മലയിൽ 10 ഏക്കറിൽ പുറത്തു വരുന്ന വന ഭൂമിയിൽ ഡെൽറ്റ അഗ്രിഗേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പിനി കരിങ്കൽ ക്വാറിയ്ക്ക് അപേക്ഷ നൽകിയ ശേഷം റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ലക്ഷക്കണക്കിന് രൂപയുടെ വൻ മരങ്ങൾ മുറിച്ചു നീക്കുവാൻ ശ്രമമാരംഭിച്ചു. പ്രദേശവാസികൾ നടത്തിയ പ്രതിഷേധത്തെ തുടർന്ന് തിരുവല്ല ആർ. ഡി.ഒ സ്ഥലം സന്ദർശിച്ച്,റാന്നി താലൂക്കിലെ ചേത്തിക്കൽ വില്ലേജിൽ സർവ്വേ നമ്പർ 781/1ൽപ്പെട്ട 4.3440 ഹെക്ടർ സർക്കാർ ഭൂമി വനഭൂമിയാണന്നു വ്യക്തമാക്കുകയുണ്ടായി. വിഷയത്തെ വലിയ തരത്തിൽ തെറ്റി ധരിപ്പിക്കു വാൻ മാധ്യമങ്ങളും ശ്രമിച്ചു.


വന മേഖലയിലെ 1536.82 ഹെക്ടര്‍ ആരബൽ ഭൂമി (കൃഷിക്കും താമസത്തിനും മാത്രമായി റവന്യൂ വകുപ്പ് കൈമാറിയ വന ഭൂമി) പെട്ടെന്ന് റിസര്‍വ്വ് വന ഭൂമിയാക്കി മാറ്റി എന്നായിരുന്നു പത്രങ്ങളുടെ റിപ്പോര്‍ട്ടിംഗ്.1970 ല്‍ റവന്യൂ വകുപ്പ് ഏറ്റെടുത്ത വനം,അയ്യപ്പന്‍ കോവില്‍(ഇടുക്കി ഡാം)പ്രദേശത്തു നിന്നും കുടി ഇറക്കപെട്ട 500 കുടുംബങ്ങള്‍ക്ക് കൃഷി ചെയ്തു ജീവിക്കുവാന്‍ നല്‍കുകയുണ്ടായി.ആരബൽ ഭൂമിയിൽ വളരുന്ന(ചുരുക്കം വിഭാഗത്തിൽ പെട്ട ) വന്യ മരങ്ങളെ മുറിച്ചു മാറ്റുന്ന തില്‍ നിയന്ത്രണങ്ങളുണ്ട്‌.പടയണി പാറ, മണിയാര്‍,പാമ്പിനി,തണ്ണിതോട്,പമ്പാവാലി എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടക്കുന്നതാണ് മുകളിൽ പറഞ്ഞ ആരബല്‍ ഭൂമി.


വന ഭൂമിയായി തുടരുന്ന 4.344 ഹെക്ടറില്‍(സര്‍വേ നമ്പര്‍:781/1-1) നടത്തിയ മരം മുറിക്കല്‍ ചോദ്യം ചെയ്ത നെരാറ്റു കാവ് ജനകീയ സംരക്ഷണ സമിതി നല്‍കിയ പരാതിയില്‍,റാന്നി DFO യുടെ നിയന്ത്രണത്തിലെ ഓഫീസ് നടത്തിയ തട്ടിപ്പുകള്‍ വ്യക്തമാക്കപ്പെട്ടു.അതിന്‍റെ ഭാഗമായി ആദ്യം റവന്യൂ വകുപ്പു നടത്തിയ അന്വേ ഷണം വിഷയത്തിൻ്റെ ഗൗരവം തിരിച്ചറിഞ്ഞു.വനം വകുപ്പിലെ സംസ്ഥാന തെക്കന്‍ മേഖല മുഖ്യ വനപാലകൻ, റാന്നിയിലെ വനം വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടി എടുക്കുവാന്‍ നിര്‍ബന്ധിതമായി.മുറിച്ചടുക്കിയ മരത്തിൻ്റെ കച്ച വടത്തിലും ലക്ഷ്യം കൊള്ള തന്നെയായിരുന്നു.


സര്‍ക്കാര്‍ വന ഭൂമിയില്‍ നിന്ന് മരം മുറിച്ചു കടത്തിയ ശേഷം,ഖനനത്തിന് അനു വാദം നല്‍കിയ റാന്നി DFO യുടെ മാരത്തോണ്‍ നിയമ വിരുദ്ധ പ്രവര്‍ത്തനം തിരിച്ച റിഞ്ഞ South Kerala Chief Conservator ഖനനം നിര്‍ത്തി വെക്കുവാൻ നിർദ്ദേശിച്ചു. പ്രസ്തുത 4.344 ഹെക്ടര്‍ ,വന ഭൂമിയായി സംരക്ഷിക്കുവാൻ രേഖാ മൂലം ആവശ്യ പ്പെട്ടു.നിര്‍ദ്ദേശത്തെ 3800 ഏക്കർ കൃഷി ഭൂമിയെ വന ഭൂമിയാക്കി മാറ്റുന്നു എന്ന തരത്തില്‍ ചിത്രീകരിക്കുവാന്‍ റാന്നി DFO  അധികാരം ഉപയോഗിച്ചു എന്ന് Chief Conservator ഇറക്കിയ പത്ര കുറിപ്പ് വ്യക്തമാക്കി.വനം വകുപ്പിലെ ജില്ലാ തലത്തിലെ ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതിനു പിന്നില്‍ രാഷ്ട്രീയ- മാധ്യമ- പിന്തുണയുണ്ടായിരുന്നു.


റാന്നി ഡി.എഫ്.ഒയും സംഘവും ചേർന്ന് ഡെൽറ്റാ അഗ്രിഗേറ്റ് പ്രൈവറ്റ് ലിമിറ്റഡി നായി നടത്തിയ അട്ടിമറിയെ തടയിടുവാൻ കേരള ഹൈക്കോടതിയിൽ നടന്ന വ്യവഹാരത്തിൽ അഡ്വ.ബോബി തോമസ്സ് പരിസ്ഥിതി പ്രവർത്തകർക്കു വേണ്ടി ഹാജരായിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment