പരിഷത്ത് തീരുമാനത്തെ സ്വാഗതം  ചെയ്‌ത്‌ പെരിങ്ങമ്മല പരിസ്ഥിതി സംരക്ഷണ സമിതി




മാലിന്യത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതികളിൽ നിന്നും സർക്കാർ പിൻമാറണമെന്ന് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പത്തനംതിട്ടയിൽ നടന്നുവരുന്ന അമ്പത്താറാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടതിനെ പെരിങ്ങമ്മല പരിസ്ഥിതി സംരക്ഷണ സമിതി മാലിന്യ പ്ലാന്റ് വിരുദ്ധ ആക്ഷൻ കമ്മിറ്റി സ്വാഗതം ചെയ്തു.


വിദഗ്ധ പഠനം നടത്തി പരിഷത്ത് അവതരിപ്പിച്ച നിർദ്ദേശങ്ങൾ പൂർണമായും ശരിയാണ്. വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തെ അട്ടിമറിക്കാൻ അഴിമതിക്കാരായ ഉദ്യോഗസ്ഥർ നടത്തുന്ന നീക്കങ്ങളെ തുറന്ന് കാട്ടുന്നതാണ് പരിഷത്തിന്റെ റിപ്പോർട്ട്. യാതൊരു വിധ പഠനങ്ങളുമില്ലാതെ  നമ്മുടെ കാലാവസ്ഥക്ക് ഒരു തരത്തിലും അനുയോജ്യമല്ലാത്ത ഇത്തരം പദ്ധതികൾ  ജനങ്ങളെ പറ്റിക്കുന്നതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും KSEB യെയും സാമ്പത്തികമായി തകർക്കുന്നതുമാണ്. മാലിന്യത്തിൽ നിന്ന് വൈദ്യൂത പദ്ധതി കേരളത്തിന് തീരാ ശാപമായിരിക്കും.


പരിഷത്തിന്റെ പഠന റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളെ പൊതു സമൂഹം വളരെ ഗൗരവത്തോടെ കാണണമെന്നും പ്രസ്തുത പദ്ധതിയിൽ നിന്നും ഗവൺമെന്റ് പിൻമാറണമെന്നും പെരിങ്ങമ്മല പരിസ്ഥിതി സംരക്ഷണ സമിതി മാലിന്യ പ്ലാന്റ് വിരുദ്ധ ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment