പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിർത്താനൊരുങ്ങി ഒമാൻ




മ​സ്​​ക​ത്ത്​: പ്ലാ​സ്​​റ്റി​ക്​​ ഷോ​പ്പി​ങ്​ ബാ​ഗു​ക​ള്‍​ക്ക്​ നി​രോ​ധ​നം ഏര്‍പ്പെടുത്താനൊരുങ്ങി ഒമാന്‍. അ​ടു​ത്ത വ​ര്‍​ഷം ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ല്‍​വ​രു​മെ​ന്ന്​ പ​രി​സ്​​ഥി​തി കാ​ലാ​വ​സ്​​ഥ​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ്​ ബി​ന്‍ സാ​ലെം ബി​ന്‍ സ​ഈ​ദ്​ അ​ല്‍ തോ​ബി മ​ന്ത്രി​ത​ല ഉ​ത്ത​ര​വി​ല്‍ അ​റി​യി​ച്ചു.


ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍​നി​ന്നും സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍​നി​ന്നും ല​ഭി​ക്കു​ന്ന ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ പ്ലാ​സ്​​റ്റി​ക്​ ഷോ​പ്പി​ങ്​ ബാ​ഗു​ക​ള്‍​ക്കാ​ണ്​ നി​രോ​ധ​നം ബാ​ധ​കം. നി​യ​മ​ലം​ഘ​ക​ര്‍​ക്ക്​ 2000 റി​യാ​ല്‍ വ​രെ പി​ഴ ചു​മ​ത്തും. പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണം മു​ന്‍​നി​ര്‍​ത്തി​യാ​ണ്​ നി​രോ​ധ​ന​മെ​ന്ന്​ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment