അദാനിക്കെതിരെ തമിഴ്‌നാട്ടിലും ജനകീയ രോഷം




തുറമുഖ വികസനത്തിന്റെ പേരില്‍ ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതം വഴി മുട്ടിച്ച അദാനിക്കെതിരെ തമിഴ്‌നാട്ടില്‍ ജനകീയരോഷം ശക്തമാകുന്നു. ചെന്നൈ കാട്ടുപ്പള്ളി തുറമുഖം വികസിപ്പിക്കാനെന്ന പേരില്‍ അയ്യായിരത്തി എണ്ണൂറോളം ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ അദാനിക്ക് വിട്ടുനല്‍കാന്‍ പോകുന്നത്. വാഗ്ദാനങ്ങള്‍ നല്‍കിയ ശേഷം വഞ്ചിക്കുകയായിരുന്നെന്ന് തിരിച്ചറിഞ്ഞതോടെ പതിനെട്ടോളം കടലോര ഗ്രാമങ്ങള്‍ അദാനിക്കെതിരെ ജീവന്മരണ പോരാട്ടത്തിലാണ്. 53,000 കോടി മുതല്‍ മുടക്കില്‍ കാട്ടുപ്പള്ളി തുറമുഖം വികസിപ്പിക്കാനാണ് പദ്ധതി. അദാനി വികസിക്കുമ്പോള്‍  പുറന്തള്ളപ്പെടുക ആയിരക്കണക്കിനു ജീവിതങ്ങളാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. വീടും തൊഴിലും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് മല്‍സ്യത്തൊഴിലാളികൾ. പദ്ധതി പ്രദേശത്തോട് ചേർന്നാണ് നെല്ലൂരിലെ പുലിക്കാട്ട് വന്യജീവി സങ്കേതം. പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം.ഇതോടെ സമരം കൂടുതൽ ശക്‌തമാക്കാനാണ് ജന തീരുമാനം.


അദാനി ഗ്രൂപ്പിന്റെ ഗുജറാത്ത് കണ്ട്ലാ തുറമുഖ പദ്ധതി പ്രദേശത്തെ കണ്ടൽ കാടുകൾ വെട്ടി നശിപ്പിച്ചതിനെതിരെ ഹരിത ട്രൈബ്യുണൽ ശിക്ഷ വിധിച്ചിരുന്നു. സംഭവത്തെ  വിഴിഞ്ഞം പദ്ധതിയുമായും ബന്ധപ്പെടുത്തി കാണണം. ലക്ഷദ്വീപ് മുതൽ ലങ്കൻ തീരത്തേക്ക് നീണ്ടു കിടക്കുന്ന പാരുകളെ പദ്ധതി നേരിട്ടു ബാധിക്കുമെന്ന് സമുദ്ര ഗവേഷണ പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്. കടലിൽ നടത്തുന്ന പൈലിംഗ്, 3 കി.മീറ്ററിൽ അധികം വരുന്ന പുലിമുട്ട്, കടൽ തട്ടിനെ ഇളക്കിമറിക്കുന്ന കുഴിക്കൽ ഒക്കെ ആവാസ വ്യവസ്ഥയിൽ വമ്പൻ തിരിച്ചടികൾ ഉണ്ടാക്കുമെങ്കിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ നിഷ്ക്രിയമാണ്.


Queens Land (ആസ്ട്രേലിയ)ലെ അദാനി ഗ്രൂപ്പും Abbot point operation നുമായി ചേർന്നു നടത്തുന്ന കൽക്കരി ഖനനത്തിനെതിരെ 1.50 ലക്ഷം ആളുകൾ പങ്കെടുത്ത പ്രക്ഷോഭത്തിന്റെ തുടർച്ചയായി സിഡ്നി, ബ്രിസ്ബെയിൻ മെൽബോൺ എന്നിവിടങ്ങളിൽ  വിവിധ തരം പ്രതിഷേധ പരിപാടികൾ നടന്നു.The Wangan and Jagalingou Family Council എന്ന പ്രദേശത്തെ ആദിമവാസികളുടെ സംഘടന സമരത്തിനൊപ്പമുണ്ട്. 3 വർഷമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി സർക്കാർ കമ്പനിക്കെതിരെ 27 ലക്ഷം ഡോളറിന്റെ പെനാൽറ്റി വിധിക്കുകയുണ്ടായി. പിന്നീട്  ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി Annastacia Palaszczuk യും സ്ഥലത്തെ മേയറും പദ്ധതിക്കനുകൂല തീരുമാനമെടുത്തതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളും തൊഴിലാളികളും സമരം ശക്തമാക്കി. Caley Valley തണ്ണീർ തടവും Great Barrier ലെ പാരുകളും ( Reef) 200 ലധികം പക്ഷികളും കൽക്കരി ഖനനത്താൽ ബുദ്ധിമുട്ടേണ്ടി വരും .


വിഴിഞ്ഞത്ത് ഫിഷിംഗ് ഹാർബറിന്റെ തെക്കേ പുലിമുട്ടിന് തൊട്ടു തെക്കായാണ് അദാനി കൂറ്റൻ പുലിമുട്ട് നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ  നീളം 3100 മീറ്റർ ആണെങ്കിലും 700 മീറ്റർ മാത്രമാണ് പണിതത്. പുലിമുട്ട് ഇനിയും കടലിലേക്ക് ഏകദേശം 600 മീറ്റർ കൂടി നീണ്ട ശേഷമാണ് തെക്കോട്ട് വളയേണ്ടത്. അത് നിർമ്മിക്കുമ്പോൾ വടക്ക് നിന്നും തെക്കോട്ടുള്ള ശക്തമായ ഒഴുക്ക് തട്ടി കടൽ പ്രക്ഷുബ്ധമാകും. തുടർന്നുണ്ടാകുന്ന തിര തള്ളൽ ഫിഷിംഗ് ഹാർബറിന്റെ പ്രവേശന കവാടത്തിലും തെക്കേ പുലിമുട്ടിലും ചെലുത്തുന്ന സമ്മർദ്ദം ശക്തമായിരിക്കും. വിഴിഞ്ഞം പദ്ധതി തിരുവനന്തപുരം തീരങ്ങളെ ആകെ തകർക്കുമെന്നർത്ഥം.


അധികാരമേല്‍ക്കാനായി 2014ൽ  നരേന്ദ്ര മോദി ഗുജറാത്തില്‍നിന്ന് രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയിലേക്ക് പറന്നത് അദാനിയുടെ സ്വകാര്യ വിമാനത്തിലായിരുന്നു. അദാനിയുടെ സമ്പത്ത് 250% വര്‍ധിച്ച് 2800 കോടി ഡോളറിനും അധികമായിട്ടുണ്ട്. ഇന്ത്യൻ തീരങ്ങളിൽ അദാനിക്കെതിരെ പ്രക്ഷോഭങ്ങൾ കനക്കുമ്പോൾ പശ്ചിമ ഘട്ട താഴ്വരയിലെ ജനങ്ങളും അദാനിയുടെ ഖനനത്തിനെതിരായ സമരത്തിലാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment