പുതുവൈപ്പ് എല്‍പിജി ടെർമിനലിനെതിരെ മാർച്ച് നടത്തിയ സമരസമിതി പ്രവർത്തകർ അറസ്റ്റിൽ




കൊച്ചി: പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം നടത്തിയ നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്‌തു നീക്കി. സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രതിഷേധക്കാരെയാണ് അറസ്റ്റ് ചെയ്ത് നീക്കുന്നത്. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനാണ് അറസ്റ്റ്.


ടെര്‍മിനല്‍ നിര്‍മ്മാണസ്ഥലത്തേക്ക് നിരോധനാജ്ഞ ലംഘിച്ച് സമരക്കാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിനിടെയാണ് അറസ്റ്റുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കം 200 ലധികം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. സമരത്തിൽ പങ്കെടുത്ത കുട്ടികളെ ജില്ലാ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക്  മാറ്റി. 
 

നിരോധനാജ്ഞ ലംഘിച്ചാല്‍ കടുടുത്ത നടപടികളുണ്ടാകുമെന്ന പൊലീസ് മുന്നറിയിപ്പിനെ അവഗണിച്ചായിരുന്നു സമരസമിതിയുടെ മാര്‍ച്ച്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്  രണ്ടര വർഷമായി മുടങ്ങിയ ടെര്‍മിനല്‍ നിര്‍മ്മാണം കഴിഞ്ഞ തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്. ഇതോടെ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സമരവും ടെര്‍മിനല്‍ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ തുടങ്ങിയിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment