ജനവാസ കേന്ദ്രത്തിന് സമീപമുള്ള ക്വാറിയിൽ മുന്നറിയിപ്പില്ലാതെ പാറ പൊട്ടിച്ചു; പ്രതിഷേധവുമായി നാട്ടുകാർ




തൊടുപുഴ: അഞ്ചിരിയിലെ ക്വാറിയില്‍ മുന്നറിയിപ്പില്ലാതെ പാറപൊട്ടിച്ചെന്നാരോപിച്ച്‌ നാട്ടുകാരുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ പാറമടയില്‍നിന്ന് കല്ലുകള്‍ കൊണ്ടുപോകുന്ന ലോറികള്‍ തടഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ സയറണ്‍ മുഴക്കാതെ പാറ പൊട്ടിച്ചുവെന്നും കുട്ടികള്‍ കളിച്ചിടത്തേക്ക് ചീളുകള്‍ തെറിച്ചെന്നും നാട്ടുകാര്‍ പരാതി പറഞ്ഞു.


ഉടമ വരാതെ ലോറികള്‍ വിട്ടുനല്‍കില്ലെന്ന നിലപാടില്‍ നാട്ടുകാര്‍ വൈകിട്ടുവരെ ലോറികള്‍ തടഞ്ഞുവെച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രശ്‌നത്തില്‍ നിന്ന് പിന്തിരിയാന്‍ നാട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് ഉടമ സ്ഥലത്തെത്തി നാട്ടുകാരോട് സംസാരിച്ചാണ് പ്രശ്നം പരിഹരിച്ചത്. എന്നാൽ, ജനങ്ങൾ താമസിക്കുന്ന സ്ഥലത്ത് അപകടകരമായ രീതിയിൽ പ്രവർത്തിക്കുന്ന ക്വാറികൾക്ക്  അനുമതി നൽകിയ അധികൃതർക്കെതിരെ ജനങ്ങൾ വിമർശനം ഉയരുന്നുണ്ട്.


അതേസമയം, തൊടുപുഴ മേഖലയിൽ നിരവധി ക്വാറികളാണ് പ്രവർത്തിക്കുന്നത്. ഇവയിൽ അധികൃതവും അനധികൃതവുമായി പ്രവർത്തിക്കുന്നതുണ്ട്. പശ്ചിമഘട്ടത്തിന് സമീപ പ്രദേശമായ ഇവിടെ നടക്കുന്ന ഖനനത്തെ തടയാൻ ഇതുവരെയും നടപടി ആയിട്ടില്ല. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment