രാജ്യത്തെ മഴയുടെ താളപ്പിഴയും കാർഷിക രംഗത്തെ തിരിച്ചടിയും പ്രതി വർഷം വർധിക്കുന്നു !




ഉത്തരേന്ത്യ വെള്ളപ്പൊക്ക ഭീഷണിയിലായിട്ടും രാജ്യത്തെ 38% ജില്ലകളിലും സാധാരണയിലും താഴെയാണ് മഴ ലഭിച്ചത്.2023 ജൂലൈ 14 ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം16% വരൾച്ച യ്ക്ക് സമാനമാണ് സാഹചര്യങ്ങൾ.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇതുവരെ 20 ലക്ഷം ഹെക്ടറിൽ ഖാരിഫ് വിളകൾ വിതച്ചിട്ടില്ല.

 

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കാലാവസ്ഥാ ഗവേഷണ വും സേവനങ്ങളും വരൾച്ച ഗവേഷണ യൂണിറ്റ് ജൂലൈ 14,മഴ സൂചിക കണക്കനുസരിച്ച് രാജ്യത്തിന്റെ 3% പ്രദേശം വളരെ വരണ്ടതും,5%കഠിനമായ വരണ്ടതും,8% മിതമായ വരണ്ടതും, 32% നേരിയ വരണ്ടതുമാണ്.

 

 
12 സംസ്ഥാനങ്ങളിൽ സാധാരണയിൽ താഴെയാണ് മഴ.9 സംസ്ഥാനങ്ങളിൽ വലിയ അധിക മഴ ലഭിച്ചു.നാല് സംസ്ഥാന ങ്ങളിൽ അധിക മഴ ലഭിച്ചു.

 


രാജ്യത്ത് 26% ജില്ലകളിൽ സാധാരണയിൽ നിന്ന് 60% താഴെ മഴ പെയ്തു.ജാർഖണ്ഡിലെ ആറ്,ഒഡീഷയിലെ ഒന്ന്,പശ്ചിമ ബംഗാളിൽ രണ്ട്, ബിഹാറിൽ മൂന്ന്,ഉത്തർപ്രദേശിൽ അഞ്ച്, മഹാരാഷ്ട്ര,കർണാടക,മണിപ്പൂർ എന്നിവിടങ്ങളിൽ രണ്ട് വീതം,തമിഴ്‌നാട്, അരുണാചൽ പ്രദേശ്, മേഘാലയ എന്നിവി ടങ്ങളിൽ ഒന്ന് വീതം ജില്ലകൾ ഇതിൽ ഉൾപ്പെടുന്നു.245 ജില്ല കളിൽ സാധാരണയേക്കാൾ 20 മുതൽ 59% വരെ മഴ കുറവാ ണ്.

 

ജൂൺ മാസത്തിൽ കേരളത്തിലെ എല്ലാ ജില്ലാകളിലും മഴ കുറ വായിരുന്നു.ജൂൺ 1 മുതൽ ജൂലൈ 12/7/23 വരെ കണ്ണൂർ, ഇടുക്കി,കാസർകോട്,കോട്ടയം,കോഴിക്കോട്,മലപ്പുറം,പാല ക്കാട്,തിരുവനന്തപുരം,തൃശൂർ ,വയനാട്,മാഹി .
രാജ്യത്ത് വീണ്ടും മഴയുടെ വൻ ക്രമക്കേടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് ഖാരിഫ് വിളകളുടെ വിതയെ നേരിട്ട് ബാധിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം ജൂലൈ രണ്ടാം വാരം വരെ രാജ്യത്ത് 5.86 കോടി ഹെക്ടറിൽ വിത്ത് വിതച്ചിരുന്നെങ്കിൽ ഈ വർഷം 5.66 കോടി ഹെക്ടർ മാത്രം.

 


കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.43% കുറവ്.2021നെ അപേക്ഷിച്ച്,2023 ൽ വിതയ്ക്കുന്ന വിസ്തൃതി ഏകദേശം 25 ലക്ഷം ഹെക്ടർ കുറഞ്ഞു.

 

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജൂലൈ പകുതിയോളം പിന്നിട്ടിട്ടും മഹാരാഷ്ട്രയിൽ 30.4 ലക്ഷം ഹെക്ടർ വിതച്ചിട്ടില്ല, കർണാടകയിൽ 17.2,ഛത്തീസ്ഗഢിൽ 6.7,ഒഡീഷയിൽ 4.4, പഞ്ചാബിൽ 4.6,തെലങ്കാനയിൽ 2.7,പശ്ചിമ ബംഗാളിൽ 14 അരുണാചലിൽ 2.7,അസമിൽ 2.1 ലക്ഷം ഹെക്ടർ എന്നിങ്ങ നെയാണ് കുറവ് വിതച്ചത്.

 

 ഈ വർഷം രാജസ്ഥാനിൽ 31.6 ലക്ഷം ഹെക്ടർ കൂടുതൽ വിതച്ചിട്ടുണ്ട്.ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവയും ഉയർന്ന വിതച്ച സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്നു.

 


ഖാരിഫ് സീസണിലെ പ്രധാന വിളയാണ് നെല്ല്.കഴിഞ്ഞയാഴ്ച പെയ്ത മഴയെത്തുടർന്ന് നെൽകൃഷിയുടെ കണക്കിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും കഴിഞ്ഞ വർഷത്തേ ക്കാൾ 6.13% കുറവാണിത്.

 

പയർ വർഗ്ഗങ്ങളുടെ വിതയ്ക്കലും ഈ വർഷം13.28% കുറ ഞ്ഞു.കഴിഞ്ഞ വർഷം 77.2 ലക്ഷം ഹെക്ടറിലാണ് പയർ വിത ച്ചത്.ഈ വർഷം ഇതുവരെ 66.9 ലക്ഷം.ഹെക്ടർ മാത്രമാണ് വിതച്ചത്.

 


രാജസ്ഥാനിൽ കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് മുതിര, കവുങ്ങ് എന്നിവയുടെ കൃഷിയിടത്തിൽ വൻ കുതിച്ചു ചാട്ടമു ണ്ടായി.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പേൾ മില്ലറ്റ് 45.76%  ചേമ്പിൽ 26.65% കൂടുതലാണ് വിതച്ചത്.
രാജ്യത്തെ മൺസൂൺ മഴയിലെ താളപ്പിഴ കാശ്മീർ മുതൽ കന്യാകുമാരി വരെ പ്രതികൂലമായി ബാധിക്കുന്നു.അത് ഭക്ഷ്യ സുരക്ഷയെ പ്രതികൂലമാക്കും.തൊഴിൽ രംഗത്തും തിരിച്ചടി രൂക്ഷമായി തീർക്കും .
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment