കൃത്രിമ ജലപാതാ വിരുധ മനുഷ്യ ശൃംഖലയ്ക്ക് അഭിവാദനങ്ങൾ ....




പൊതു വികസനത്തിന്റെ മറവിൽ സാധാരണക്കാരുടെ കിടപ്പാടങ്ങൾ നഷ്ടപ്പെടുത്തുന്നതിൽ മിടുക്കു കാട്ടുന്ന സർക്കാർ നിലപാടിനെതിരെയാണ് കണ്ണൂരിൽ നടക്കുന്ന കൃത്രിമ ജലപാതാ വിരുധ മനുഷ്യ ശൃംഖല .

 

 

 

തെക്കു-വടക്ക് റോഡും റെയിലും ഒപ്പം ജല യാത്രയും കേരളം പരമാവധി പ്രയോജനപ്പെടുത്തണം എന്ന ആശയത്തെ ഏവരും സ്വാഗതം ചെയ്യും.യാത്ര-ചരക്കു നീക്കത്തെ മുൻ നിർത്തിയുള്ള വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ ചെലവു ചുരുങ്ങിയതും അഘാതങ്ങൾ കുറഞ്ഞതും ഒഴുപ്പി ക്കൽ കുറവുള്ളതുമായ വഴികൾ അവലംബിക്കേണ്ടതാണ്.  പദ്ധതികളെ പറ്റിയുള്ള ഇത്തരത്തിലുള്ള ജനകീയ നിലപാടു കൾ കൈ ഒഴിയുവാൻ ഇടതുപക്ഷ സർക്കാർ തിടുക്കം കാണി ക്കുന്നു എന്ന് മാഹി-വളപട്ടണം-നീലേശ്വരം-ബേക്കൽ ഭാഗത്തെ മനുഷ്യ നിർമ്മിത കനാൽ പദ്ധതി തെളിയിക്കുന്നു.

 

 

 

യാത്രാ ചരക്കു നീക്കത്തിൽ വലിയ സംഭാവന ചെയ്തിട്ടുള്ള കേരളത്തിലെ കിഴക്കു -പടിഞ്ഞാറൻ ജലാശയങ്ങൾ , തെക്കു- വടക്ക് കനാലുകൾ - പുഴകൾ കാലത്തിന്റെ മാറ്റത്തിൽ പിറകി ലേക്കു പോകേണ്ടി വന്നു.അത് തിരുത്തപ്പെടേണ്ടതാണ്.

 

 

 

കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള 166 km ദേശീയ ജല പാത 3(NW-3)തിരുവനന്തപുരത്തേക്ക്(കോവളം)നീണ്ട്,585 Km കടന്ന്,ബേക്കൽ തീരത്ത് അവസാനിക്കുന്നത് കേരളത്തിന്റെ വികസനത്തിന് നിർണ്ണായക സംഭാവന ചെയ്യും.വടക്കു നിന്നും തെക്ക്,കിഴക്കു നിന്നു പടിഞ്ഞാറേക്കുള്ള(പയ്യോളി അങ്ങാടി, ചാലിയാർ പുഴ,കോട്ടയം -ആലപ്പുഴ)ചരക്കുകളുടെ നീക്കവും വിനോദ സഞ്ചാരികളുടെ യാത്രയുമൊക്കെ വിജയകരമാക്കു വാൻ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജല പാത സഹായകരമാണ്.ഹരിത ബഹിർഗമനം കുറഞ്ഞ, ചെലവു കുറവുള്ള,ചരക്കു വള്ളങ്ങൾ കേരളത്തിന്റെ വളർച്ച യ്ക്ക് ഗുണപരമാകും എന്ന് നായനാർ മന്ത്രിസഭ മുതൽ പരിഗണിച്ചു.ഇതിന്റെ ഭാഗമായി കണ്ണൂരിലെ പാത കടൽ വഴി ബേക്കലിൽ എത്തണം എന്നായിരുന്നു ധാരണ.എന്നാൽ 2020 ൽ കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത വടക്കൻ മലബാറി ലെയ്ക്കു നീട്ടാൻ കൃത്രിമ കനാൽ തന്നെ വേണം എന്ന സർക്കാർ നിലപാട് ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു.

 

 

 

തിരുവനന്തപുരത്തെ പാര്‍വതി പുത്തനാര്‍,വര്‍ക്കല കനാല്‍, T S കനാൽ,കോഴിക്കോട് കാനോലി കനാല്‍ എന്നിവയ്ക്ക് പ്രാധാന്യം കൈവരുന്നതാണ് അറുനൂറു കി.മീറ്റർ നീളമുള്ള പദ്ധതി.

 

 

കൊല്ലം-കോട്ടപ്പുറം(168 km),കൊച്ചി-പാതാളം ഉദ്യോമണ്ഡൽ കനാൽ(23 Km),കൊച്ചി-അമ്പലമുകൾ ചമ്പക്കര കനാൽ(14 Km)എന്നിവ നിലവിൽ യാത്രാ യോഗ്യമാണ്.

 

 

വെസ്റ്റ് കോസ്റ്റ് കനാലിന്റെ ഭാഗമായുളള പാർവതി പുത്തനാർ, ട്രിവാൻഡ്രം-ഷൊർണൂർ(T-S)കനാൽ എന്നിവ ഒരു നൂറ്റാണ്ട് മുൻപേയുള്ളതാണ്.കോവളം മുതൽ ഭാരതപ്പുഴ വരെ വിവിധ കായലുകളെയും കനാലുകളെയും ബന്ധിപ്പിച്ചാണ് T-S കനാൽ നിർമിച്ചത്.

 

 

പൊന്നാനി, കടലുണ്ടി,കുറ്റ്യാടി നദികളെ കൂട്ടിയോജിപ്പിച്ചാണ് കനോലി കനാൽ രൂപം കൊണ്ടത്.ഈ കനാൽ നേരത്തെ ഉപയോഗിച്ചിരുന്നു.നിലവിൽ ഉപയോഗക്ഷമമല്ലാത്ത ജല പാതകൾ വികസിപ്പിച്ച് കണ്ണൂർ,കാസർകോഡ് ജില്ലകളിലെ കായലുകളെയും നദികളെയും ബന്ധിപ്പിച്ച് ഇടമുറിയാത്ത പുതിയ ജലപാത നിർമ്മിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമി ടുന്നത്.ഈ പദ്ധതിക്കായി സ്വാഭാവിക മാർഗ്ഗങ്ങൾ സ്വീകരി ക്കാതെ 60 മീറ്റർ വീതിയിൽ കണ്ണൂർ,കാസർകോട് ജില്ലകളിൽ മനുഷ്യ നിർമ്മിത കനാൽ നിർമ്മാണമാണ്  പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്.

 

 

 

11 ജില്ലകളിലൂടെ കടന്നു പോകുന്ന കോവളം-ബേക്കൽ കനാൽ പദ്ധതിയിലെ കൃത്രിമമായി നിർമ്മിക്കുന്ന വടക്കൻ ജില്ലകളിലെ 40 മീറ്റർ വീതിയിലുള്ള ജലപാതയും10 മീറ്റർ വീതം വീതിയുള്ള റോഡു നിർമ്മാണവും നിരവധി ആളുകളെ വീട് ഉപേക്ഷിക്കേണ്ട സാഹചര്യത്തിലെത്തിക്കും.

 

 

 

കൃത്രിമ കനാലുകൾ നാലെണ്ണം ഉണ്ടാക്കാനാണ് സർക്കാർ  പദ്ധതി.മാഹി,വളപട്ടണം പുഴകൾക്കിടയിൽ മൂന്നു കൃത്രിമ കനാലുകളാണു നിർമിക്കുക.

 

മാഹി,എരഞ്ഞോളി പുഴകൾക്കിടയിൽ 10.5 Km ദൂരത്തിലും എരഞ്ഞോളി,ധർമടം പുഴകൾക്കിടയിൽ 850 മീറ്റർ ദൂരത്തിൽ.

അഞ്ചരക്കണ്ടി,വളപട്ടണം പുഴകൾക്കിടയിൽ 10.5 Km ദൂര ത്തിലും കൃത്രിമ കനാലുകൾ വരും.

 

നീലേശ്വരം,ചിത്താരി പുഴകൾക്കിടയിലാണ് 6.5 Km ദൂരത്തിൽ നാലാമത്തെ കൃത്രിമ കനാൽ.കനാൽ പുതുതായി നിർമിക്കു ന്നതിന് സ്ഥലം ഏറ്റെടുക്കാൻ 839 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചിട്ടുണ്ട്.

 

 

 

വളപട്ടണം-മാഹി - നീലേശ്വരം വരെ കൃത്രിമ തോട് ഉണ്ടാക്കു ന്നതിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് കടലോരങ്ങളിലൂടെയുള്ള തീരദേശ ജലപാത ഉണ്ടാകണമെന്നാണ് നേരത്തെ നയനാർ സർക്കാർ തീരുമാനിച്ചത്.കണ്ണൂരിലൂടെ ദേശീയ ജലപാതക്കാ യി കൃത്രിമ പാത വേണ്ട എന്ന കേന്ദ്ര തീരുമാനവും യാഥാർ ത്ഥ്യങ്ങൾ മനസ്സിലാക്കിയിട്ടായിരുന്നു.അതുകൊണ്ടാണ് മാഹി പുഴ-അറേബ്യൻ കടൽ-ബേക്കൽ പാത എന്ന നിർദ്ദേശം നേരത്തെ ഉയർന്നത്.

 

കോവളം മുതൽ വർക്കല വരെ കനാൽ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കേണ്ടി വരുന്ന 1275 ഓളം കുടുംബ ങ്ങളെ പുനരധിവസിപ്പിക്കാൻ കിഫ്ബി ധനസഹായത്തോടെ 247.2 കോടി രൂപയുടെ ഭരണാനുമതിയുണ്ട്.കോഴിക്കോട് നഗരത്തിലൂടെ കടന്നുപോകുന്ന കനോലി കനാൽ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിനായി ഏകദേശം 1118 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കിഫ്ബി അനുമതി നൽകി.

 

കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത(NW 3)168 Km.കൊല്ലം മുതൽ കോവളം വരെ 74 Km.കോട്ടപ്പുറം മുതൽ കോഴിക്കോട് വരെ 165 km.കോഴിക്കോട് - ബേക്കൽ വരെ 214 km .

അങ്ങനെ കോവളം മുതൽ ബേക്കൽ വരെ 621 Km ദൈർഘ്യ ത്തിൽ എന്നേ സഞ്ചാര യോഗ്യമാക്കേണ്ട ജല പാതയെ മുൻ നിർത്തി കണ്ണൂരിൽ കൃത്രിമ പാത പണിയാനുള്ള ശ്രമങ്ങൾക്കു പിന്നിലെ ലക്ഷ്യം മോശപ്പെട്ട സാമ്പത്തിക താൽപര്യങ്ങൾ മാത്രമാണ്.

 

നദികളുടെ സ്വാഭാവിക ഒഴുക്കിന് വിഘാതമാക്കുന്ന സംയോ ജനങ്ങൾ ലോക രാജ്യങ്ങൾ എന്നേ തള്ളിക്കളഞ്ഞതാണ്. എന്നാൽ കണ്ണൂർ ജില്ലയിലെ വളപട്ടണം,കുപ്പം,പെരുമ്പ, കവ്വായി,അഞ്ചരകണ്ടി,മാഹി പുഴകൾ

 

കാസർകോട് - തേജസ്വനി , ചന്ദ്രഗിരി, വലിയ പറമ്പ് കായൽ എന്നിവയെ 325 കോടി രൂപ ചെലവുള്ള മലബാർ നദി ക്രൂയിസ് പദ്ധതിയുടെ പേരിൽ ഒന്നിപ്പിക്കുകയാണ്.

 

6000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന West Coast Canal പദ്ധതി 610 Km നീളത്തിൽ  2020 കൊണ്ട് പൂർത്തീകരിക്കും എന്ന് സർക്കാർ അറിയിച്ചിരുന്നു.ജലപാതയുടെ ഇരുവശവും 3 മുതൽ 7 km വരെയുള്ള പ്രദേശം ജലപാതയുടെ സ്വാധീന മേഖലയാണ് എന്നാണ് സർക്കാർ വാദം.ജലപാതയെ 13 റീച്ചു കളായി തിരിച്ചിട്ടുണ്ട്.35 Km ഇടവിട്ട് ഒരോ ടൂറിസം ഗ്രാമം വികസിക്കും.104 ബോട്ട് ജെട്ടികൾ,ചെറുതും വലുതുമായി 242 പാലങ്ങൾ ജല പാതയ്ക്ക് കുറുകെ വരും.കോഴിക്കോട് നഗര ത്തിൽ മാത്രം 30 നടപ്പാലങ്ങളാണു പൊളിച്ചു പണിയേണ്ടത്.

 

 

കേരളത്തിന്റെ ചരക്കു നീക്കത്തിനും ജലയാത്രയ്ക്കും  പ്രാധാന്യം നൽകുന്ന കോവളം-ബേക്കൽ 610 Km പദ്ധതിയിൽ  കൃത്രിമ കനാൽ നിർമ്മിക്കാതെ പദ്ധതി ലക്ഷ്യത്തിലെത്തി ക്കാം എന്നിരിക്കെ,കണ്ണൂർ,കാസർകോട് ജില്ലകളിലെ 2722 ജനങ്ങളെ കുടി ഒഴിപ്പിക്കുവാൻ അവസരമൊരുക്കുന്ന കൃത്രിമ കനാൽ നിർമ്മാണം സർക്കാർ ഉപേക്ഷിക്കുക.
മനുഷ്യ ശൃംഖലയ്ക്ക് അഭിവാദനങ്ങൾ...

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment