ശാസ്‌താംകോട്ട തടാകത്തിന്റെ സംരക്ഷണ കുന്ന് എക്‌സൈസ് വ​കു​പ്പ് ഇ​ടി​ച്ചു​നി​ര​ത്തി




കൊല്ലം: ശാ​സ്താം​കോ​ട്ട ശു​ദ്ധ​ജ​ല​ത​ടാ​ക​ത്തെ സം​ര​ക്ഷി​ച്ചു​നി​ര്‍​ത്തു​ന്ന കു​ന്നു​ക​ളി​ല്‍ ഒ​ന്ന് എ​ക്സൈ​സ് വ​കു​പ്പ് ഇ​ടി​ച്ചു​നി​ര​ത്തി. കു​ന്നി​ടി​ക്ക​ല്‍ വി​വാ​ദ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​വ​ര്‍​ഷം നി​ര്‍​ത്തി​വെ​പ്പി​ച്ച ത​ടാ​ക​തീ​ര​ത്തെ എ​ക്സൈ​സ് കോം​പ്ല​ക്സി​ന് പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ കു​ന്നി​ടി​ക്ക​ല്‍. 


38 കൂ​റ്റ​ന്‍ സം​ര​ക്ഷ​ണ കു​ന്നു​ക​ള്‍​ക്ക് മ​ധ്യേ മ​ഴ ഒ​ഴി​കെ മ​റ്റൊ​രു ജ​ല​സ്രോ​ത​സ്സു​മാ​യും ബ​ന്ധ​മി​ല്ലാ​തെ​യാ​ണ് ശാ​സ്താം​കോ​ട്ട ശു​ദ്ധ​ജ​ല ത​ടാ​കം നി​ല​കൊ​ള്ളു​ന്ന​ത്. ത​ടാ​ക​ത്തിന്റെ ശു​ദ്ധി​യു​ടെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ല്‍ ഒ​ന്നും ഇ​താ​ണ്. ഇ​ത്ര​മേ​ല്‍ പ്രാ​ധാ​ന്യ​മു​ള്ള സം​ര​ക്ഷ​ണ​കു​ന്നു​ക​ളി​ല്‍ ഒ​ന്നാ​ണ് എ​ക്സൈ​സ് കോം​പ്ല​ക്സ് നി​ര്‍​മാ​ണ​ത്തി​നാ​യി ഇ​ടി​ച്ച്‌ നി​ര​പ്പാ​ക്കി​യ​ത്.


ഏ​താ​നും സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ഏ​ത് അ​നീ​തി​ക്കും കൂ​ട്ടു​നി​ല്‍​ക്കു​ന്ന ചി​ല ജ​ന​പ്ര​തി​നി​ധി​ക​ളും കു​ന്നി​ടി​ക്ക​ലി​ന് പി​ന്തു​ണ​യു​മാ​യി ത​ടാ​ക​തീ​ര​ത്ത് എ​ത്തി​യി​രു​ന്നു. ടി​പ്പ​റു​ക​ളും മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളു​മാ​യി എ​ത്തി​യാ​ണ് സം​ര​ക്ഷ​ണ​കു​ന്ന് ഇ​ടി​ച്ച​ത്. പരിസ്ഥിതിയെ സ്നേഹികളുടെയും നാട്ടുകാരുടെയും പ്രതിഷേധങ്ങൾ മറികടന്നാണ് നടപടി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment