ഒരു ഇടവേളയ്ക്ക് ശേഷം മണ്ണ് മാഫിയ സജീവമാകുന്നു




പത്തനംതിട്ട: ഒരു ഇടവേളയ്ക്കുശേഷം അടൂരിൽ വീണ്ടും മണ്ണ് മാഫിയ സജീവമാകുന്നു. വീട് നിര്‍മാണത്തിനായി സ്ഥലത്തെ മണ്ണ് നിരപ്പാക്കുന്നതിന്റെ മറവിലാണ് മണ്ണ് എടുക്കുന്നത്. മൈനിങ് ആന്‍ഡ്‌ ജിയോളജി വകുപ്പില്‍നിന്നുള്ള അനുമതിയുടെ മറവിൽ ഏക്കര്‍ കണക്കിന് സ്ഥലത്തുനിന്നു മണ്ണ് കടത്തികൊണ്ടുപോകുകയാണ്. 


മണ്ഡലകാലം ആരംഭിച്ചതോടുകൂടി ജില്ലയിലെ റവന്യൂ, പോലീസ് വകുപ്പുകള്‍ക്ക് തിരക്കേറിയതിനാൽ ഇവരുടെ കണ്ണ് വെട്ടിച്ച് മണ്ണ്  കൊണ്ടുപോകൽ മാഫിയക്ക് എളുപ്പമായിരിക്കുകയാണ്. പ്രളയഭീഷണി കണക്കിലെടുത്ത് പച്ച മണ്ണെടുക്കുന്നതിന് ഒരു പരിധിവരെ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു . എന്നാല്‍ മഴ മാറിയതോടെ മണ്ണ് മാഫിയകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. 


മണ്ണ് കടത്ത് വര്‍ധിച്ചാല്‍ ജില്ലയില്‍ പലയിടത്തും ജലക്ഷാമം രൂക്ഷമാകും. മണ്ണെടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ അവിടെ നിര്‍മാണ പ്രവര്‍ത്തനം നടത്തണമെന്നാണ് നിയമമെങ്കിലും ഇത് പലപ്പോഴും പാലിക്കാറില്ല. അതേസമയം, അനധികൃതമായി മണ്ണെടുക്കുന്നതിനോടൊപ്പം വാഹനങ്ങളിൽ അനുവദിച്ചതിൽ കൂടുതൽ അളവില്‍ മണ്ണ് കൊണ്ടു പോകുന്നത് റോഡുകളില്‍ മണ്ണ് വീഴുന്നതിനു കാരണമാകുന്നു .ഇത് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment