സൂര്യാഘാതം: ഇതുവരെ എട്ട് മരണം: 254 പേർക്ക് പൊള്ളലേറ്റു




തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ബുധനാഴ്ച്ച 41 ഡിഗ്രി സെൽഷ്യസിലെത്തി. കനത്ത ചൂടിൽ വയനാട് ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും വരുന്നമൂന്നു  ദിവസത്തേക്ക് 3 ഡിഗ്രിവരെ ചൂടുയരാം എന്ന കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇതോടെ സംസ്ഥാനത്ത് സൂര്യതാപമേറ്റവരുടെ എണ്ണം 254കഴിഞ്ഞു. മരിച്ചവരുടെ എണ്ണം എട്ടായി എന്നാൽ മരണകാരണം സൂര്യാഘാതമാണന്ന് സ്ഥിതീകരിച്ചിട്ടില്ലായെന്ന് പൊതുജനആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഓഫീസ് വ്യക്തമാക്കി.


കഴിഞ്ഞദിവസം കായലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന എറണാകുളം കെടാമംഗലം തുണ്ടു പുരയിൽ വേണു(50) കുഴഞ്ഞുവീണുമരിച്ചു. തിരുവനന്തപുരത്ത് പരീക്ഷ കഴിഞ്ഞു മടങ്ങിയ കള്ളിക്കാട് മൈലക്കര എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ഇടവച്ചാൽ വാസന്തിഭവനിൽ ബിനു-രാജിദമ്പതികളുടെ മകൾ ആദിത്യയ്ക്കും, ആശുപത്രി ജീവനക്കാരി അതിര പെരുമ്പഴുതൂർ ബസ്സ്റ്റോപ്പിൽ ബസ്‌കാത്തു നിൽക്കുമ്പോഴാണ് പൊള്ളലേറ്റത്.ഇവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.പോളിങ് സ്റ്റേഷനുകളിലെജോലിക്കായി ബൈക്കിൽ യാത്ര ചെയ്യവേ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ഓവർസിയർ നെയ്യാർഡാം പാറ്റേക്കോണം കാവുവിള പുത്തൻവീട്ടിൽ ടി.വിജയകുമാറിനാണ്(49) ചെവിയുടെ പിൻഭാഗത്ത് സൂര്യതാപമേറ്റ്  ആര്യനാട് ആശുപത്രിയിൽ ചികിത്സതേടിയത്.


മലയോര ജില്ലയായ പത്തനംതിട്ടയിൽ ചൊവ്വാഴ്ച ചൂട് 41 ഡിഗ്രി സെൽഷ്യസിൽ എത്തി 8 പേർക്കാണ് സൂര്യാഘാതമേറ്റത്കോയിപ്രം സ്വദേശിനി വിജയലക്ഷ്മി(62) കോന്നി അരുവാപ്പുലം സ്വദേശിനി ആശാവർക്കർ അക്ഷ (43)കലഞ്ഞൂർ അഷ്റഫ്(39) കർഷകനായ കുളനട സ്വദേശി സദാശിവൻപിള്ള(52) നിരണം സ്വദേശി അമീർ(28)കല്ലൂപ്പാറ പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാൻ മുണ്ടിയപ്പള്ളി മുട്ടേടത്ത് മലയിൽ എം.കെ രാജൻ, ചിറ്റാർ സ്വദേശികളായ പന്നിയാർ ലക്ഷംവീട് കോളനിയിൽ തെങ്ങും തോപ്പിൽ ടി.എസ് രാധാകൃഷ്ണൻ കട്ടച്ചിറ വെള്ളിയമ്പിൽ സജീഷ് എന്നിവർക്കും പൊള്ളലേറ്റു ലോട്ടറി കച്ചവടക്കാരനായ രാധാകൃഷ്ണനെ ചിറ്റാർ ടൗണിൽ വച്ചും വെൽഡിങ് ജോലിക്കാരനായ സജീഷിന് ജോലിക്കിടെ കുമ്പഴ വെച്ചുമാണ് പൊള്ളലേറ്റത് ഇവർ വിവിധ ആശുപത്രികളിൽ ചികിത്സതേടി ജില്ലയിൽ ഈ മാസം 41 പേർ പൊള്ളലേറ്റതായി ഡി.എം.ഒ ഷീജ ഗ്രീൻ റിപ്പോർട്ടറോട് പറഞ്ഞു.


കോട്ടയം പാലക്കാട് ജില്ലകളിൽ നാലു പേർക്കു കൂടി സൂര്യാഘാതമേറ്റു  തൃശ്ശൂർ തളിക്കുളത്തു പാടത്ത് കെട്ടിയിട്ടിരുന്ന പശു തളർന്നുവീണു മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടമറ്റം കുന്നുപറമ്പിൽ സിറാജിനെ മകൾ ആസിയ(4)കോട്ടയം നഗരസഭ ശുചീകരണ തൊഴിലാളി മുട്ടമ്പലം പൊന്നമ്പലം പി.എം ശേഖർ(44)വൈക്കം ഉദയനാപുരത്തു  അരുൺ(39)
മന്നാനം സ്വദേശി മനോജ് എന്നിവർ പൊള്ളലേറ്റ് ചികിത്സയിലാണ്


സൂര്യനിൽ നിന്നും ഉള്ള മാരകമായ അൾട്രാവയലറ്റ് കിരണങ്ങളുടെ തോത് (യു.പി ഇൻഡെക്സ്) 12 യൂണിറ്റ് കടന്നു. കടൽവെള്ളത്തിൽ ചൂട് 30 ഡിഗ്രിക്ക് മുകളിൽ എത്തിയതോടെ കടലിലെ ആവാസവ്യവസ്ഥയിൽ വൻ മാറ്റംവന്നിരിക്കുകയാണ്. ഇതോടെ കടൽക്കാറ്റ് രാത്രിയിലും കരയിലേക്ക് ഉഷ്ണം വിതയ്ക്കുന്നു .സൂര്യൻ ഭൂമധ്യരേഖ കടന്നു കേരളത്തിന്റെ നെറുകയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. തെളിഞ്ഞ അന്തരീക്ഷം ആയതിനാൽ ചൂട് നേരിട്ട് ഭൂമിയിൽ പതിക്കുകയാണെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞൻമാർ അഭിപ്രായപ്പെട്ടു.


 പല ജില്ലകളിലും ചൂട് 41 ഡിഗ്രിയിൽ എത്തി ജലാംശമുള്ള മേൽമണ്ണ് പ്രളയത്തിൽ ഒഴുകി പോയത് ഈർപ്പത്തിന്റെതോത് കുറയാൻ കാരണമായി. എൽ നിനോ പ്രതിഭാസം ആരംഭിച്ചപ്പോൾ തന്നെ ചൂട് അസഹ്യമായതോടെ വരുംദിവസങ്ങളിൽ അസ്വസ്ഥത വർദ്ധിപ്പിക്കാനാണ് സാധ്യത.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment