ടെനോപാർക്ക് മൂന്നാം ഘട്ട വികസനം : നിയമത്തെ വെല്ലുവിളിച്ചെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. ശിക്ഷ 15 കോടി രൂപ 




സംസ്ഥാനത്തെ വികസന കുതിപ്പിന്റെ മുഖമായി സർക്കാർ  അവതരിപ്പിക്കുന്ന കഴക്കൂട്ടം ടെക്നോപാർക്ക് മൂന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നും നിയമ വിരുധ പ്രവർത്തനങ്ങൾക്കെതിരെ15 കോടി രൂപ ശിക്ഷ നൽകുന്നു എന്നും മെയ് 30 ന് ദേശീയ ഹരിത ട്രൈബ്യൂണൽ വിധിച്ചിരിക്കുന്നു.

 

 

ജസ്റ്റിസ് പുഷ്പ സത്യനാരായണ,വിധക്ത സമിതി അംഗം Dr. സത്യ ഗോപാൽ എന്നിവർ അംഗമായ ബഞ്ചിന്റെതാണ് വിധി.
ആറ്റിപ്പറ വില്ലേജിലെ 3.937 ഹെക്ടർ തണ്ണീർതടത്തിൽ 2.72 ലക്ഷം ച.മീറ്റർ വിസ്താരത്തിൽ പണിയാൻ ഉദ്ദേശിച്ച കെട്ടിട ത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത പരിശോധനാ സമി തി(SEIAC)6/3/2021ൽ നൽകിയ പരിസ്ഥിതി ക്ലിയറൻസ് സമ്മത പത്രമാണ് റദ്ദാക്കിയിരിക്കുന്നത്.

വിധിന്യായത്തിൽ തെറ്റിയാർ എന്ന പുഴ ഇല്ലാതാക്കിയതും വേളി,ആക്കുളം കായലുകൾക്കു സംഭവിച്ച തകർച്ചയും വ്യക്തമാക്കിയിട്ടുണ്ട്.തിരുവനന്തപുരം നഗരത്തിന്റെ പരി സ്ഥിതി സംതുലനത്തിൽ അതി നിർണ്ണായകമാണ് വേളി- ആക്കുളം കായൽ.അതിന്റെ തുടർച്ചയായ മംഗലപുരം പ്രദേ ശത്തെ ഏലകൾ,വേളി-ആക്കുളം കായലിന്റെ തെക്കുണ്ടായി രുന്ന വയലുകൾ ഒക്കെ ഇന്ന് കരയായി മാറി.വിഴിഞ്ഞം തുറമുഖ പദ്ധതി മറ്റൊരാഘാതമാണ്.TS കനാൽ കടന്നു പാേകുന്ന പ്രദേശങ്ങൾ കൈയേറ്റങ്ങൾ കൊണ്ട് നിറഞ്ഞു. ഇതിനിടയിൽ സർക്കാർ തന്നെ ടെക്നോ പാർക്ക് മൂന്നാം ഘട്ടത്തിനായി നിയമങ്ങളെ വെല്ലുവിളിച്ച് ടോറസ് ഇൻവെസ്റ്റ് മെന്റ് ഹോൾഡിംഗ് കമ്പനിക്കായി രംഗത്ത് വന്നു.

 


പ്രസ്തുത സ്ഥാപനം കേവലം റിയൽ എസ്റ്റേറ്റ് സംവിധാനം മാത്രമാണ് എന്ന് സർക്കാർ ജനങ്ങളിൽ നിന്നും കോടതി യിൽ നിന്നുംമറച്ചു വെച്ചു.

 


നിയമ ലംഘനങ്ങൾ ഒന്നൊന്നായി അവതരിപ്പിച്ചു കൊണ്ടാ ണ് ദേശീയ ഹരിത ട്രൈബ്യൂണൽ ശിക്ഷ വിധിച്ചത്. ആഘാത പഠനങ്ങൾ ഉണ്ടായില്ല ,

 

 

പ്രധാന കള്ളകളികളിൽ ഒന്ന് നിർമ്മാണത്തെ രണ്ട് ഭാഗമായി തിരിച്ച് തെറ്റിദ്ധരിപ്പിക്കൽ,ഇത് സുപ്രീം കോടതി യുടെ മുൻ വിധിയെ അട്ടിമറിക്കാനുള്ള ശ്രമമായിരുന്നു.

വേളി-ആക്കുളം തണ്ണീർ തട സംരക്ഷണ നിയമത്തെ പരിഗണിക്കാതെ 10 ഏക്കർ നിലം നികത്തി,

തണ്ണീർ തടങ്ങളിൽ നിർമ്മാണങ്ങൾ പാടില്ല എന്ന നിയമത്തെ  SEAC , SEIAA കണ്ടില്ല എന്നു നടിച്ചു,

തണ്ണീർ തടവും ഒപ്പം നെൽപ്പാടങ്ങളും നികത്തിയത് നെൽ വയൽ സംരക്ഷണ നിയമത്തിനെതിരാണ്(2008),

ബന്ധപ്പെട്ട കൃഷി ആഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും റവന്യു വകുപ്പ് അട്ടിമറിക്കു കൂട്ടു നിന്നു,

പരിസ്ഥിതി അനുമതി കിട്ടിയ 7/6/2019 നു മുമ്പ് നിർമ്മാണം തുടങ്ങിയിരുന്നു,

പദ്ധതിക്കായി എത്തിയത് റിയൽ എസ്റ്റേറ്റ് സ്ഥാപനമാണ് എന്ന കാര്യം സർക്കാർ മറച്ചു വെച്ചു.

 

 


നിയമ ലംഘനത്തിന് കൂട്ടുനിന്ന SEAC, SEIAA സംവിധാനത്തെ  കോടതി സംശയത്തിന്റെ നിഴലിൽ നിർത്തിയാണ് വിധി പറഞ്ഞത്.

 

 

               മുകളിൽ പറഞ്ഞ കാരണങ്ങളാൽ 6/3/2021ലെ പരിസ്ഥിതി അനുമതി പത്രം ദേശിയ ഹരിത ട്രൈബ്യൂണൽ അസാധുവാക്കുന്നു എന്നാണ് 30/5/2023 ലെ വിധി.ഒപ്പം15 കോടി രൂപ നിശ്ചിത ദിവസങ്ങൾക്കകം(4 മാസത്തിനകം) വനം പരിസ്ഥിതി മന്ത്രാലയത്തിന് കെട്ടിവെക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കി.ആ തുക തണ്ണീർതട പുന സ്ഥാപനത്തിന് ഉപയോഗിക്കും.

 


കേരളം അത്യപൂർവ്വമായ കാലാവസ്ഥാ ദുരന്തത്തിന്റെ പിടി യിലായിട്ട് 10 വർഷങ്ങൾ എങ്കിലുമായി.ഏറ്റവും കുറഞ്ഞത് 2000 ജീവനുകൾ നഷ്ടപ്പെട്ടു.അര ലക്ഷം കോടി രൂപയുടെ സ്വത്തുക്കൾ ഇല്ലാതെയായി.വെള്ളപ്പൊക്കവും പേമാരിയും കനത്തു.വരൾച്ച രൂക്ഷമാണ്.ജല ജന്യ രോഗങ്ങൾ വർധിച്ചു. നെൽവയലുകളും കായലുകളും കെട്ടിട നിർമ്മാണക്കാർ ക്കും ഹൈപ്പർ മാർക്കറ്റുകാർക്കും വേണ്ടി ഇല്ലാതെയായി. ഇതിന്റെ തുടർച്ചയായി തിരുവനന്തപുരത്തിന്റെ രണ്ടു കായ ലുകൾ,തെറ്റിയാർ,നിരവധി ജലാശയങ്ങൾ ടെക്നോ പാർ ക്കിന്റെ മറവിൽ റിയൽ എസ്റ്റേറ്റ് കേന്ദ്രങ്ങൾക്ക് നൽകി. അതിനെ വികസനമായി സർക്കാർ കൊട്ടി ഘോഷിക്കുന്നു. ആ ശ്രമങ്ങൾക്കെതിരായി ഹരിത ട്രൈബ്യൂണൽ നടത്തിയ വിധി ശ്രദ്ധേയമാണ്. 

 

 

വേളി- ആക്കുളം കായലിനെ മൂടി എടുക്കുവാനുള്ള ടോറസ് നിക്ഷേപ സ്ഥാപനത്തിന്റെ റിയൽ എസ്റ്റേറ്റ് ശ്രമങ്ങൾക്ക് എതിരെ നിയമ പോരാട്ടം നടത്തിയ SWIM എന്ന പരിസ്ഥിതി ഗ്രൂപ്പിനും അതിന് നേതൃത്വം നൽകി,ഹരിത ട്രൈബ്യൂണലിനെ സമീപിച്ച ശ്രീ തോമസ് ലോറൻസിനും സുഹൃത്തുക്കൾക്കും അനുമോദനങ്ങൾ.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment