പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക്​ അഭിനന്ദനവുമായി അമേരിക്കന്‍ പ്രതിനിധി 




 

ഇന്ത്യൻ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക്​ അഭിനന്ദനവുമായി അമേരിക്കന്‍ പ്രതിനിധി ജോണ്‍ കെറി. പരിസ്ഥിതി സംരക്ഷണത്തിന്​ വേണ്ടിയുള്ള ദിശ രവിയെ പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളെ സ്വാ​ഗതം ചെയ്യുന്നുവെന്നും കാലാവസ്ഥ വ്യതിയാനത്തിനായുള്ള പ്രത്യേക അമേരിക്കന്‍ പ്രതിനിധി ജോണ്‍ കെറി പറഞ്ഞു. 


നാല് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിലാണ് അദ്ദേഹം. അതിനിടെയാണ് ഇന്ത്യയിലെ യുവ പരിസ്ഥിതി പ്രവർത്തകയെ അദ്ദേഹം അഭിനന്ദിച്ചത്. പരിസ്ഥിതി പോരാട്ടങ്ങളില്‍ വര്‍ധിച്ചു വരുന്ന യുവാക്കളുടെ പങ്കും, ഭരണകൂടത്തിന്‍റെ സമീപനവുമായി ബന്ധപ്പെട്ട്​ സംസാരിക്കുകയായിരുന്നു ജോണ്‍ കെറി. അമേരിക്കയില്‍ മനുഷ്യാവകാശം നിര്‍ണായകമായ ഘടകമാണ്. അവിടം പരിസ്ഥിതി സംരക്ഷത്തിനായി പ്രധാനമായും മുന്നിട്ടിറങ്ങുന്നത് യുവാക്കളാണ്


മുതിര്‍ന്നവരെ അതിന്​ വേണ്ടി പ്രേരിപ്പിക്കുന്നതും പുതിയ തലമുറയാണ്​. യു.എസ്​ പ്രസി‍ഡന്‍റ്​ തെരഞ്ഞെടുപ്പില്‍ പോലും ചര്‍ച്ചയായ പ്രധാനവിഷയമായിരുന്നു പരിസ്ഥിതി സമരങ്ങളെന്നും കെറി മാധ്യമങ്ങളോട് വ്യക്​തമാക്കി.


കര്‍ഷക സമരവുമായി ബന്ധപ്പെട്ട്​ രാജ്യാന്തര ​ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച്‌ 22 കാരിയായ ദിശ രവിയെ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ബം​ഗളൂരുവിലെ വസതിയില്‍ വെച്ച്‌ അറസ്റ്റ് ചെയ്തത്​. അന്താരാഷ്​ട്ര തലത്തില്‍ ചര്‍ച്ചയായ ദിശ രവി വിവാദത്തില്‍ തെളിവില്ലെന്ന് കണ്ടെത്തി ദിശയെ കോടതി വെറുതെ വിട്ടിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment