വയനാട് തുരങ്ക പാതയെ ന്യായീകരിച്ച് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി !


First Published : 2025-03-09, 09:15:13pm - 1 മിനിറ്റ് വായന


കോഴിക്കോട്-വയനാട് ദൂരം 30 km കുറയ്ക്കുക,വാഹന തിരക്ക് ഒഴിവാക്കുക മുതലായ വാദങ്ങൾ ഉയർത്തി നിർമിക്കുന്ന 8.753 km ഇരട്ടതുരങ്ക പാതയ്ക്കായുള്ള ചെലവ് നിലവിൽ 2043.74 കോടി രൂപ യാണ്. പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം നടത്തിയ KITCO Ltd ൻ്റെ കണ്ടെത്തലുകളെ മുൻ നിർത്തിയാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി തുരങ്ക പാത നിർമാണത്തിന് അനുവാദം നൽകി യിരിക്കുന്നത്.


പരിസ്ഥിതി ലോല പ്രദേശങ്ങളായ ആനക്കാംപൊയ്കയിൽ തുടങ്ങി മേപ്പാടിയിലെ കല്ലാടിയിൽ അവസാനിക്കുന്ന 4 വരി തുരങ്ക പാതയ്ക്ക് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി(State Enviornment Impact Assessment Authority,SEIAA)25 മുൻകരുതലുകൾ പാലിക്കണമെന്ന നിബന്ധനയോടെ നിർമാണ അനുമതി നൽകിയത് 25/2/2025 ലാണ്.


13 പേർ അംഗമായ SEIAA സമിതി റിപ്പോർട്ടിൽ തിരുവമ്പാടി,വെള്ളരി മല പഞ്ചായത്തുകളുടെ പരിസ്ഥിതി പ്രാധാന്യത്തെ ചൂണ്ടിക്കാട്ടി യിരുന്നു.പുത്തുമലയും ചൂരൽമലയും മുണ്ടക്കൈയും 2000 മുതൽ അനുഭവിച്ചുവരുന്ന ഉരുൾപൊട്ടലും പേമാരിയും ഇവർ സൂചിപ്പിച്ചു. 2019,2024 ലെ ഉരുൾപ്പൊട്ടൽ നടന്നത് നിർദ്ദിഷ്ട പാതക്ക് അകലെയല്ല. നീലഗിരി ജൈവവൈവിധ്യ മേഖല 10 km നുള്ളിലുണ്ട്.4 ആദിമവാസി കോളനികൾ,മാമികുന്ന്,കുപ്പാച്ചി,കല്ലടി,ആരൻമല മുതലായവ തൊട്ടടുത്താണ്. 


ബാണാസുര ചിലപ്പൻ,നീലഗിരി ഷോളക്കിളി എന്നീ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ ഹിമാലയം കഴിഞ്ഞാലുള്ള ആവാസ വ്യവസ്ഥ യിലാണ് തുരങ്ക പാതയുടെ വരവ്.5 തരം പക്ഷികൾ വംശനാശത്തിലും 29 ഇനം ജീവികൾ ഷെഡ്യുൾഡ് 1വിഭാഗത്തിലും പെടുന്നു.ഷെഡ്യുൾഡ് 2 വിഭാഗത്തിൽ 155 ഇനങ്ങളുണ്ട്.


വനത്തിലൂടെ 5.76 km തുരങ്കം കടന്നുപോകും.നിർമാണത്തിനായി 17.263 ഹെക്ടർ കാടുകൾ വെട്ടി മാറ്റും.ആനതാരയെ ബാധിക്കും, എന്നാൽ അതിന് കൃഷിഭൂമി ഏറ്റെടുക്കും,അതുവഴി ആനകൾക്ക് നിലമ്പൂർ ഭാഗത്തെക്ക് യാത്ര ചെയ്യാം എന്ന നിർദേശത്തെയും SEAC വിശ്വാസത്തിൽ എടുത്തിട്ടുണ്ട്.


ഉരുൾപൊട്ടലും മണ്ണിടിച്ചിലും പേമാരിയും ശക്തമായിട്ടുള്ള Camel Hump തുടങ്ങിയ പ്രദേശത്തെ തുരക്കലും പാറ പൊട്ടിക്കലും നിയമാനുസ രണം നടത്തിയാൽ പരിസ്ഥിതി ആഘാതം ഉണ്ടാകില്ല എന്ന വിചിത്ര വാദമാണ് പരിസ്ഥിതി ആഘാത സമിതി ഉയർത്തുന്നത്. 


നിർമാണത്തിന് 25 നിർദ്ദേശങ്ങൾ വെച്ചുകൊണ്ട് സമിതി പച്ചകൊടി ഉയർത്തുമ്പോൾ പ്രൊജക്റ്റ് റിപ്പോർട്ടിലെ പോരായ്മകൾ ഇവർ തന്നെ സൂചിപ്പിക്കേണ്ടി വരുന്നു.Environment Managment Plan(EMP)നെ പറ്റി വ്യക്തമാക്കാതെയാണ് മൊത്തം ചെലവും കൂട്ടിയിരിക്കുന്നത് എന്ന് സമിതി പറയുന്നു,അനുവദിക്കപ്പെട്ട തുക ഏറെ കുറവാണ്.


നഷ്ടപ്പെടുന്ന വനം പുതുതായി വെച്ചുപിടിപ്പിക്കുന്നത് വ്യത്യസ്ഥ ഇടങ്ങ ളിലാണ്.Corporate Enviornment Responsibility ഫണ്ട്(13 പ്രവർത്തനങ്ങ ൾക്ക് വേണ്ടി വരുന്ന)ഒട്ടും തന്നെ മാറ്റിവെച്ചിട്ടില്ല എന്നും SEIAA സമ്മതിക്കുന്നു.


തുരങ്കം നിർമിക്കുമ്പോൾ ശബ്ദവും പ്രകടമ്പനവും പൂർണ്ണ നിയന്ത്ര ണത്തിലാകണം.നിർമാണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ തുരക്ക ലിന് Tunnel Boring Machine ആസ്ട്രിയൻ കുഴിക്കൽ(NATM),Micro scale mapping,ജനങ്ങളെ ഉൾപ്പെടുത്തിയുള്ള പരിസ്ഥിതി സംരക്ഷണ സമിതി,കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം,പ്രകമ്പന പരിശോധന സംവിധാനം,ഇരുവഞ്ചി പുഴയുടെ ഒഴുക്ക് തടസ്സപ്പെടരുത് തുടങ്ങി ട്രക്കുകളുടെ വീലുകൾ കഴുകിയിരിക്കണം എന്നീ നിർദ്ദേശങ്ങൾ പറഞ്ഞു കൊണ്ടാണ് കേരള സർക്കാർ നിയന്ത്രിക്കുന്ന പരിസ്ഥിതി ആഘാത പഠനസമിതി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ തുരങ്ക പാത നിർമാണത്തിന് കടമ്പകളില്ല എന്ന് സമ്മതിക്കുന്നത്.


പാരിസ്ഥിതികമായി ഏറെ ദുരന്തങ്ങൾ ആവർത്തിക്കുന്ന വയനാട്ടിലെ ഏറ്റവും പരിസ്ഥിതി ദുർബലമായ മലനിരകളിൽ രാജ്യത്തെ തന്നെ ഏറ്റവും വലിപ്പമുള്ള തുരങ്കങ്ങളിലൊന്നിൻ്റെ നിർമാണത്തിനായി പറയുന്ന ന്യായം യാത്രാദുരിതം കുറക്കലാണ്.ആ വിഷയത്തിൽ ചെലവു കുറഞ്ഞതും പരിസ്ഥിതിയ്ക്ക് ആഘാതം തുലോം കുറവു ള്ളതുമായ മറ്റു മാർഗ്ഗങ്ങൾ തേടുകയാണ് വേണ്ടത്.


വയനാടിൻ്റെ യാത്രാ പ്രശ്ന പരിഹാരത്തിനായി നിലവിലെ 5 റോഡു കളുടെ വീതി നിയന്ത്രിതമായി വർധിപ്പിക്കുക,
റോഡുകളെ രണ്ട് നിലകളായി മാറ്റാൻ ചിലയിടങ്ങളിൽ ശ്രമിക്കുക. പൊതു വാഹന സംവിധാനം മെച്ചപ്പെടുത്തി,വിനോദ സഞ്ചാരികളെ പൊതു വാഹനങ്ങളിലെയ്ക്ക് ആകർഷിക്കുക.
സ്വകാര്യ വാഹനങ്ങളെ നിരുത്സാഹപ്പെടുത്തുക.
ചരക്കു വാഹനങ്ങൾക്കായി നിശ്ചിത സമയം അനുവദിക്കുക തുടങ്ങിയ ബദൽ നിർദ്ദേശങ്ങൾ ചെലവു കുറഞ്ഞതും പരിസ്ഥിതി യ്ക്ക് വലിയ ആഘാതം വരുത്തുന്നതുമല്ല.


വയനാട്ടിൽ ഇന്നനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യ-വന്യ ജീവി സംഘർഷത്തി​ൻ്റെ രൂക്ഷത വർധിപ്പിക്കാൻ തുരങ്കപാത കാരണമാകും. നിലവിലെ സംഘർഷത്തിൻ്റെ മുഖ്യ കാരണം പരിസ്ഥിതി തകർച്ചയും കാടുകളുടെ നാശവും തുണ്ടവൽക്കരണവും ടൂറിസവുമാണ്.
 

 
പ്രകൃതി ദുരന്തങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട്,പരിസ്ഥിതി സംരക്ഷ ണത്തിന് മുഖ്യ പ്രാധാന്യം നല്‍കണമെന്ന ആവശ്യം നിലനില്‍ക്കെ, പശ്ചിമഘട്ടം തുരന്നുകൊണ്ടുള്ള പദ്ധതി അപകടകരാണ്.ഈ വസ്തു തകളെ മറന്നുകൊണ്ടാണ് State Enviornment Impact Assessment Authority വയനാട് ഇരട്ട തുരങ്ക പാത നിർമാണത്തെ ന്യായീകരി ച്ചിരിക്കുന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment