കാലാവസ്ഥാ പ്രതിരോധ പ്രവർത്തനങ്ങളെ മറന്ന കേന്ദ്ര ബജറ്റ് !

ഭാഗം : 1
നീതി ആയോഗ് പുറത്തിറക്കിയ ഈ വർഷത്തെ ദേശീയ സാമ്പത്തിക സർവ്വെയിൽ ലോകത്തെ ഏറ്റവും മോശപ്പെട്ട കാലാവസ്ഥ ദുരന്തം നേരിടുന്ന ഏഴാമത്തെ നാടായി ഇന്ത്യ മാറി എന്നാണ് പത്താം അധ്യായ ത്തിൽ സൂചിപ്പിക്കുന്നത്.അതിനുള്ള പരിഹാരമാർഗ്ഗം എങ്ങനെ എന്നും വിവരിക്കുന്നു.കാലാവസ്ഥ തിരിച്ചടികൾ കേരളം മുതൽ ഹിമാലയം വരെ എന്തൊക്കെ ദുരന്തങ്ങളാണ് വരുത്തിവെയ്ക്കുന്നത് എന്ന് നമ്മൾ അറിഞ്ഞുകൊണ്ടിരിക്കുന്നു.ശരാശരി 2400 മരണങ്ങൾ (ലോകത്തെ ഏറ്റവും അധികം പ്രകൃതി ദുരന്തം വഴിയുള്ള)ഒരു ലക്ഷം കോടിയിൽ കുറയാത്ത സാമ്പത്തിക തിരിച്ചടികൾ ഒക്കെ ഇതിൻ്റെ ഭാഗമായി രാജ്യം നേരിടുന്നു.
ഹരിത വാതക ബഹിർഗമനതോത്(ലോക ശരാശരി)പരിശോധിച്ചാൽ ഇന്ത്യക്കാരുടെ പങ്ക് മൂന്നിലൊന്നു മാത്രമാണ്.കുറഞ്ഞ ഹരിത വാതക പാതുകം മാത്രമുള്ള 147കോടി ഇന്ത്യക്കാരുടെ സ്വന്തമാണ് ലോകത്തെ പ്രകൃതിവിഭവങ്ങളിൽ 7.5% വും(നമ്മുടെ ഭൗമ വിസൃതി 2.5% മാത്രവും). പ്രകൃതിവിഭവങ്ങൾ കൊണ്ട് സമ്പന്നമായ ഇന്ത്യക്കാർ ഏറെ കുറച്ചു മാത്രം ഹരിത വാതകവും മറ്റു മലിനീകരണങ്ങളും(അമേരിക്ക - യൂറോപ്പ് എന്നിവരുമായി തട്ടിച്ചു നോക്കുമ്പോൾ)പുറം തുളുമ്പോൾ പ്രകൃതി ദുരന്തങ്ങൾ ഏറെ ഏറ്റുവാങ്ങേണ്ടി വരുന്നവരായി നമ്മൾ മാറി.
2100 കൊണ്ട് കാലാവസ്ഥാ വ്യതിയാനത്താൽ 5 കോടി ഇന്ത്യക്കാർ കൂടി പട്ടിണിക്കാരായി മാറും.ദേശീയ വരുമാനത്തിൽ 6.4% മുതൽ 10% വരെ നഷ്ടം സംഭവിക്കും.ഈ സാഹചര്യത്തിലാണ് കാലാവസ്ഥാ ദുരന്തങ്ങളെ പ്രതിരോധിക്കുവാൻ ഉതകും വിധം ഹിമാലയം മുതൽ കടൽതീരങ്ങളിൽ വരെ കൈകൊള്ളേണ്ട സമീപനങ്ങൾ ജനങ്ങളെ കൂടെ നിർത്തി നടപ്പിലാക്കേണ്ടത്.അതിനെ പറ്റി സാമ്പത്തിക സർവ്വെ പറയുന്നുണ്ട്.
സാർവദേശീയ ധാരണയുടെ ഭാഗമായി 2050 കൊണ്ട് Zero Carbon Emission സാധ്യമാക്കാൻ ഇന്ത്യ ശ്രമിക്കുമ്പോൾ അതിനു വേണ്ടി വരുന്ന ചെലവ് ദേശീയ വരുമാനത്തിൻ്റെ(GDP) 5.6% വരും എന്ന് ഉത്തര വാദിത്തപ്പെട്ട മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്.നേരത്തെ ഉള്ള കണക്കു കൂട്ടലിൽ അത് GDP യുടെ 2.5% മതിയായിരുന്നു.നിലവിലെ ദേശീയ വരുമാനം 3.2 ലക്ഷം കോടി ഡോളർ ആണ്.15 ലക്ഷം കോടി രൂപ കാലാവസ്ഥാ പ്രതിരോധത്തിന് വേണ്ടി വരുന്നതെന്നർത്ഥം.
രാജ്യത്തെ ഹരിത വാതക ബഹിർഗമനത്തിൽ നല്ല പങ്കു വഹിക്കുന്നത് ഊർജ്ജ ഉത്പ്പാദനവുമായി ബന്ധപ്പെട്ടാണ്.അതിനു ശേഷം കാർഷിക രംഗം.ബഹിർഗമനത്തെ കുറക്കാൻ 50%എങ്കിലും സൗരോർജ്ജം,കാറ്റ് തുടങ്ങിയ ഉപാധികളെ ഉപയോഗപ്പെടുത്തണമെന്നാണ് പദ്ധതി. കാലാവസ്ഥാ തിരിച്ചടി പരിഹരിക്കാൻ National Action plan on Climate Change(NAPCC)എന്ന പദ്ധതി ലക്ഷ്യമിടുന്നു.നഗരവികസനം കുറഞ്ഞ ഹരിത ബഹിർഗമനത്തിലൂടെ,ജല ഉപഭോഗം മാലിന്യനിർമാർജനം, വിവിധ രംഗത്തെ നിർമാണ രീതികൾ,വായു മലിനീകരണം,തണൽ, ജൈവവൈവിധ്യം,നഗര നദി മാനേജ്മെൻ്റ് തുടങ്ങിയ 9 പദ്ധതികളാണ് നിലവിലുള്ളത്.
7600 km നീളത്തിലുള്ള കടൽ തീരമുള്ള രാജ്യത്തെ കണ്ടൽകാടുകൾ തകർന്നു വരികയാണ്.540 ച.km കാടുകൾ വെച്ചുപിടിപ്പിക്കുന്നതിലൂടെ 45 ലക്ഷം ടൺ ഹരിത വാതകത്തെ തിരിച്ചു പിടിക്കാം.9 സംസ്ഥാന ങ്ങളിലും 4 കേന്ദ്രഭരണ പ്രദേശത്തും 3259 ഹെക്ടർ കണ്ടൽ കാടുകൾ വളർത്തുന്നു.1696 നീർതടങ്ങളെ പരിപോഷിപ്പിക്കും.മഴയെ പിടിച്ചെടു ക്കൽ മറ്റൊരു മാർഗ്ഗമാണ്.
രാജ്യത്തെ ഹരിത വാതക ബഹിർഗമനത്തിൽ മുഖ്യവും വൈദ്യുതി ഉൽപ്പാദനത്തിനു വേണ്ടി വരുന്നു.പതിനെട്ടാം നൂറ്റാണ്ടിലെ ഊർജ്ജ ശ്രോതസ്സ് തടിയായിരുന്നു.പിന്നീട് കൽക്കരിയായി മാറി.ഇംഗ്ലണ്ട് നേരത്തെ തന്നെ കൽക്കരി ഉപയോഗിച്ചു തുടങ്ങി.അമേരിക്ക കൽക്കരി പ്ലാൻ്റുകൾ1950-90 ൽ ഏറെ സജ്ജീവമാക്കി. അവർ പ്ലാൻ്റുകൾ അടച്ചുപൂട്ടുകയാണ്.ലോകത്ത് ഏറ്റവും അധികം കൽക്കരി യുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യ ആ മേഖലയിൽ ശക്തമായി മാറി യത് 2000 നു ശേഷമാണ്.വൈദ്യുതി നിർമാണത്തിൽ കൽക്കരി ഇന്നും അതിപ്രാധാന്യമാണ്.
46% കൽക്കരി വഴിയും വാതകം വഴി 5%,സോളാർ 20%,കാറ്റ് 10%,ജല നിലയങ്ങൾ 10%,ആണവ നിലയം 1.8% എന്നിങ്ങനെയാണ് അവസ്ഥ.
കൽക്കരി കത്തിക്കൽ ഹരിത വാതക ബഹിർഗമനത്തിൽ നിർണ്ണായ കമാണ്.ഡീസൽ മുതലായ ഇന്ധനം വഴിയുള്ള വൈദ്യുതി ഉൽപ്പാദന ത്തെ കുറച്ചു കൊണ്ടുവരുവാൻ ശ്രമങ്ങൾ നടക്കുന്നു.കൽക്കരിയുടെ ഉപയോഗം ഇന്ത്യ കുറക്കുവാൻ ലോക രാജ്യങ്ങൾ ആവശ്യപ്പെടു മ്പോൾ അതിൻ്റെ മറവിൽ ആണവ നിലയങ്ങൾ സ്ഥാപിക്കാൻ ഇന്ത്യൻ സർക്കാർ പരിശ്രമിക്കുന്നത്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment