പശ്ചിമഘട്ടം അപായ മുനമ്പിലെന്ന് യുനെസ്‌കോയുടെ പരിസ്ഥിതി റിപ്പോര്‍ട്ട്




കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളുടെ ജീവനാഡിയായ പശ്ചിമഘട്ടം അപായ മുനമ്പിലെന്ന് യുനെസ്‌കോയുടെ പരിസ്ഥിതി റിപ്പോര്‍ട്ട്. അടിയന്തര സംരക്ഷണ നടപടികളുണ്ടായില്ലെങ്കില്‍ ജൈവവൈവിധ്യങ്ങള്‍ക്കൊപ്പം പശ്ചിമഘട്ടത്തെ ആശ്രയിക്കുന്ന ജനതയുടെ ജീവിതം ദുരിതപൂര്‍ണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. 


ലോകത്തെ പ്രകൃതിദത്ത പൈതൃക കേന്ദ്രങ്ങളില്‍ അതിപ്രാധാന്യമുള്ളതാണ് പശ്ചിമഘട്ടം. ഇതാദ്യമായാണ് പശ്ചിമഘട്ടമെന്ന അപൂര്‍വ ജൈവവൈവിധ്യ മണ്ഡലത്തിന്റെ സംരക്ഷണത്തില്‍ യുനെസ്‌കോ ആശങ്ക പ്രകടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഈ പട്ടികയിലുള്ള മറ്റൊരിടം അസമിലെ മനാസ് വന്യജീവി സങ്കേതമാണ്.


പ്രകൃതി സംരക്ഷണത്തിൽ യുനെസ്‌കോയുടെ ഔദ്യോഗിക ഉപദേശക സമിതിയായ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ആണ് അവലോകന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. "ഗൗരവതരമായ ഉത്കണ്ഠ വേണ്ട ഇടം" എന്നാണ് പശ്ചിമഘട്ടത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. പശ്ചിമഘട്ടത്തിന്റെ ജൈവമണ്ഡലം അതിരു കടന്ന ചൂഷണം മൂലം ഭീഷണിയിലാണെന്ന് റിപ്പോർട്ട് പറയുന്നു. 


കാലാവസ്ഥാ വ്യതിയാനം, അതിതീവ്ര മഴ, അതിതീവ്ര വേനൽ, ജല മലിനീകരണം, വായു മലിനീകരണം, വിനോദ സഞ്ചാര പ്രവർത്തികൾ, വന നശീകരണം, വേട്ടയാടൽ, വനത്തിനുള്ളിലെ റോഡ് - റെയിൽ പദ്ധതികൾ, ഡാമുകൾ, ഖനി, ക്വാറി, കാട്ടുതീ തുടങ്ങിയവയാണ് പശ്ചിമഘട്ടത്തെ നശിപ്പിക്കുന്നതാണെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment