എന്തുകൊണ്ടാണ് ക്വാറി വിഷയത്തിൽ ജനങ്ങളെ മറക്കാൻ ഇടതു സർക്കാർ മടിക്കാത്തത് ?

CPI m(ഇടതു മുന്നണി)2016 ലെ പ്രകടന പത്രിക പേജ് No : 12  

അധ്യായം 74   :  പശ്ചിമഘട്ടത്തിന് സമ്പൂർണ്ണ സംരക്ഷണം.
 "            "    77    :  കേരളത്തിന്റെ ഖനിജങ്ങൾ പൊതു ഉടമസ്ഥതിയിലാക്കും.                                                   

5 വർഷം ഭരിച്ച കാലായളവിൽ 1000 മുതലാളിമാരെ രക്ഷിക്കാൻ ഖനന ദൂരം100 മീറ്ററിൽ നിന്ന് 50 മീറ്റർ ആക്കിയിരുന്നു.ന്യായം പറഞ്ഞത് വികസനത്തെ ത്വരിതഗതി യിലാക്കാൻ .കേരള വികസനമെന്നാൽ മല തുരക്കൽ എന്ന് വിപ്ലവ പാർട്ടികൾ ! 

2021 ലെ പ്രകടന പത്രികയിൽ ഇതാ വീണ്ടും തനിയാവർത്തനം , 

പേജ് 155  

അധ്യായം 719: പാറ ഖനനമടക്കം കേരളത്തിന്റെ ഖനിജങ്ങളെ പൊതു ഉടമസ്ഥതയി ലാക്കുകയും ഖനനത്തിന് ശക്തമായ സാമൂഹിക നിയന്ത്രണ സംവിധാനം കൊണ്ടു വരികയും ചെയ്യും.

കേരളത്തിലെ ഖനനം സംസ്ഥാന വിഷയമാണെന്നിരിക്കെ, ക്യാബിനറ്റ് തീരുമാനത്തി ലൂടെ നടപ്പിൽ വരുത്താവുന്ന വിഷയമാണ് ക്വാറികളുടെ സർക്കാർ നിയന്ത്രണം.എന്നാൽ 2016 മുതലുള്ള 326 ആഴ്ചകളിൽ നടന്ന ക്യാബിനറ്റിലും 500 നു മുകളിലുള്ള മുതലാളിമാരുടെ താൽപ്പര്യത്തെ പൂർണ്ണ മായും പിൻതുണക്കാൻ മന്ത്രിമാർ പ്രത്യേകം ശ്രദ്ധിച്ചു.

341 ലക്ഷം ജനങ്ങളെ 5 വർഷവും ഖനനം സർക്കാർ നിയന്ത്രണത്തിലാക്കും എന്ന ഉറപ്പു നൽകി കബളിപ്പിച്ച ശേഷം വീണ്ടും അതെ വരികൾ ആവർത്തിക്കുന്നതിൽ എന്തു കൊണ്ടാണ് ആ പാർട്ടിയുടെ മുഖ്യമന്ത്രിയും ജനറൽ സെക്രട്ടറി മുതൽ ബ്രാഞ്ച് സെക്രട്ടറി വരെയുള്ളവരും ലജ്ജി ക്കാത്തത് ?

ഉത്തരം തേടുമ്പോൾ ഒരു കണക്ക് നമ്മുടെ മുന്നിൽ വരും. അത് Kerala State Planning Board പറയുന്നതാണ്.
Chapter 4.2(Manufacturing Sector),2021

മൈനർ മിനറലുകളിൽ നിന്നുള്ള കേരള സർക്കാർ വരുമാനം

2016-17 ൽ      132.3 കോടി രൂപ.  

2017-18  ൽ      143. 5 കോടി രൂപ.

2018 - 19           171.3 കോടി രൂപ.

2019 - 20           151.3 കോടി രൂപ.

2020 - 21 ൽ      183.8 കോടി രൂപ.

2020 - 21 ൽ 365 ദിവസം കൊണ്ട് പൊട്ടിച്ചു വിറ്റ പാറയുടെ അളവ് 363.3 ലക്ഷം ടൺ എന്നാണ് Planning Board കണക്ക്. അതിനർത്ഥം ദിവസംപ്രതി കേരളത്തിൽ പൊട്ടിച്ചു വിൽ ക്കുന്ന പാറയുടെ തൂക്കം 1 ലക്ഷം ടൺ വരില്ല എന്നാണ്.

യഥാർത്ഥത്തിൽ കാര്യങ്ങൾ അറിയാൻ ഓരോ പഞ്ചായ ത്തിലെയും ജനപ്രതിനിധി കളോടു ചോദിക്കൂ,നാട്ടിലെ രാഷ്ട്രീയ പാർട്ടി നേതാക്കൾ(അവർ വെള്ളത്തിലെ മീനാണ്) മൈനിംഗ് വകുപ്പ്,പോലീസുകാർക്കെങ്കിലും അറിവുണ്ട്. അതിന് ഏറ്റവും നല്ല തെളിവാണ് സർക്കാർ അനുവാദ ത്തോടെ പ്രവർത്തിക്കുന്നവയും യഥാർത്ഥ ക്വാറികളുടെ എണ്ണവും തമ്മിലുള്ള ഭീകരമായ അന്തരം .

ഇല്ല എങ്കിൽ  Kerala Online Mining Permit Awarding Services (KOMPAS) നോക്കൂ .

ഈ വർഷം നൽകിയിട്ടുള്ള E-passes 2.61 കോടി(26175603) 
ക്വാറികൾ 650 എണ്ണം.അനുവാദമെടുത്ത ട്രക്കുകൾ 69041.

ഒരു വർഷം 2.61 കോടി E-Pass എന്നാൽ,യഥാർത്ഥത്തിൽ രാഷ്ട്രീയ-സർക്കാർ പിന്തുണയുള്ള ക്വാറി സമാന്തര ലോകം അതിന്റെ 2 മുതൽ 4 ഇരട്ടി എങ്കിലും ട്രക്ക് പാറകൾ കടത്തി യിരിക്കും.എന്നു വെച്ചാൽ 365 ദിവസം കൊണ്ട് 5 കോടി മുതൽ 9 കോടി ട്രിപ്പ് ലോറികൾ.100 കോടി മുതൽ 180 കോടി ടൺ പാറ കടത്തുന്നു.50000 കോടി മുതൽ 90000 കോടി രൂപ യുടെ എങ്കിലും കച്ചവടം നടക്കുന്നു എന്നു കരുതാം.ഇതിൽ നിന്നാണ് മുകളിൽ വിവരിച്ച 200കോടിയിൽ താഴെ വരുമാനം കേരള സർക്കാരിന് ലഭിക്കുന്നത്.

ഇടതുപക്ഷത്തിന്റെ ഖനനം സർക്കാർ നിയന്ത്രണത്തിലാ ക്കിയിരുന്നുവെങ്കിൽ പാറയുടെ വില പകുതിയായി കുറക്കാം.കുറഞ്ഞത് കാൽ ലക്ഷം കോടി രൂപ എങ്കിലും സർക്കാർ ഖജനാവിൽ അധികമായിഎത്തുമായിരുന്നു. പാപ്പരായ സർക്കാരിന് ആശ്വാസമാകുമായിരുന്നു.പക്ഷെ എല്ലാ പാർട്ടികളുടെയും  ബ്രാഞ്ച്,ബൂത്ത് ഭാര വാഹികൾ മുതലുള്ള മാന്യന്മാർക്കും അവരുടെ ഓഫീസുകൾക്കും അഴിമതി നിറഞ്ഞ ഉദ്യോഗസ്ഥർക്കും ഉത്സവ സമിതികൾ ക്കും സാമ്പത്തിക ചുരുക്കം ഉണ്ടാകുമായിരുന്നു.

ഒരു MLA യുടെ നിയോജക മണ്ഡലത്തിൽ 1000 ബ്രാഞ്ച് സെക്രട്ടറിമാർ കാണും.
ആ കണക്കിൽ CPI m MLA മാർക്ക് 2 കോടി രൂപ x 1000 ഡിമാന്റ് ചെയ്യാൻ അവസരമുണ്ട് എന്നു പറയാം  !

കേരളത്തിന്റെ രാഷ്ട്രീയ ധാർമികത,
പ്രകൃതി സുരക്ഷ,
സാമൂഹിക ഉത്തരവാദിത്തം എത്ര അധപ്പതിച്ചു എന്നതിന് തെളിവാണ് മങ്കയം ബ്രാഞ്ച് സെക്രട്ടറിയുടെ ഡിമാന്റുകൾ .
ഇതിൽ എത്രയൊ ഭീകരമാണ് ആയിരത്തിൽ താഴെ വരുന്ന ക്യാറി മുതലാളിമാർ എന്ന സമാന്തര സാമ്പത്തിക സംവിധാ നവുമായി പാർട്ടി നേതാക്കൾക്ക് ഉണ്ടായിട്ടുള്ള ബന്ധങ്ങൾ !
 
Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment