ഇവിടെ മാലിന്യപ്ലാന്റ് വേണ്ട ; സമരവിളക്ക് തെളിച്ച് പെരിങ്ങമ്മല




ഇവിടെ മാലിന്യപ്ലാന്റ് വേണ്ട ; സമരവിളക്ക് തെളിച്ച് പെരിങ്ങമ്മല 

പെരിങ്ങമലയിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ആക്ഷൻ കൗൺസിൽ സമരം ആരംഭിച്ചു. സമരത്തിന്റെ ഉദ്‌ഘാടനം പദ്മശ്രീ പുരസ്‌കാര ജേതാവ് ലക്ഷ്മിക്കുട്ടി അമ്മ നിർവ്വഹിച്ചു. പെരിങ്ങമലയിലെ അതീവ പരിസ്ഥിതി ദുർബല പ്രദേശത്ത് സർക്കാരിന്റെ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രദേശത്തെ ആദിവാസി ജനത ഉൾപ്പെടെ സമരരംഗത്തിറങ്ങിയിരിക്കുന്നത്. ഓല കൊണ്ട് തയ്യാറാക്കിയ സമരപ്പന്തലിൽ പരമ്പരാഗത രീതിയിൽ തയ്യാറാക്കിയ സമരവിളക്ക് തെളിച്ചായിരുന്നു ഉദ്‌ഘാടനം. പെരിങ്ങമലയുടെ വിവിധ പ്രദേശത്ത് നിന്ന് വന്ന നൂറുകണക്കിനാളുകൾ സമരപ്പന്തലിൽ ഒത്തുചേർന്നു.  


ഡോ:ബാലചന്ദ്രൻ  മുഖ്യപ്രഭാഷണം നടത്തി. ആക്ഷൻ കൗൺസിൽ ചെയർമാൻ നിസാർ മുഹമ്മദ് സുൽഫി അധ്യക്ഷത വഹിച്ചു.  കൺവീനർ ഇടവം ഷാനവാസ്, പ്രശസ്ത കവി ഡോ. മധുസൂദനൻ, സനു കുമ്മിൾ, ഡി രഘുനാഥൻ നായർ, എം കെ സലീം,  എം ആർ ചന്ദ്രൻ,  ബി.പവിത്രൻ, സാലി പാലോട് , സുഭാഷ്, തെന്നൂർ ഷാജി, തെന്നൂർ അശോക്,  സലീം പള്ളിവിള, അരുൺകുമാർ, സജീന യഹിയ , സുനൈസ അൻസാരി, മൈലകുന്ന് രവി, മഞ്ജു രാജപ്പൻ, കെ,സി സോമരാജൻ താന്നിമൂട്  ഷംസുദീൻ, സുധീർ ഷാ , ജലീൽ വില്ലിപ്പയിൽ തുടങ്ങിയവർ സംസാരിച്ചു. 

 

എന്ത് വന്നാലും പെരിങ്ങമലയിൽ മാലിന്യപ്ലാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു. വാമനപുരം നദിയുടെ കൈവഴിയായ ചിറ്റാർ നദിയോട് ചേർന്നാണ് നിർദ്ദിഷ്ട മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നത്. ആന ഉൾപ്പെടെയുള്ള ജീവികളുടെയും നിരവധി അപൂർവ്വ സസ്യങ്ങളുടെയും ആവാസ കേന്ദ്രമാണ് ഇവിടം. മൂന്ന് ആദിവാസി കോളനികൾക്ക് നടുവിൽ ഒരുപറചതുപ്പിലാണ് പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. നേരത്തെ പെരിങ്ങമലയിൽ തന്നെ അഗസ്ത്യമല ബയോസ്ഫിയർ റിസർവ്വിനുള്ളിൽ ഐ.എം.എ ആശുപത്രി മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങിയപ്പോഴും നാട്ടുകാർ ചെറുത്ത് തോൽപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് അടുത്ത മാലിന്യപ്ലാന്റ് ലോക പൈതൃക സ്ഥാനമായ ഇവിടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. 

 

അഗസ്ത്യമല ബയോസ്ഫിയർ റിസർവ്വിൽ മാലിന്യപ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ ; പ്രതിഷേധവുമായി ആദിവാസി ജനത

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment