അഗസ്ത്യമല ബയോസ്ഫിയർ റിസർവ്വിൽ മാലിന്യപ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ ; പ്രതിഷേധവുമായി ആദിവാസി ജനത
First Published : 2018-06-25, 00:00:00 -
1 മിനിറ്റ് വായന

ഐ.എം.എയുടെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റിന് പിന്നാലെ പെരിങ്ങമലയിൽ മറ്റൊരു മാലിന്യ പ്ലാന്റ് കൂടി സ്ഥാപിക്കാനൊരുങ്ങി സർക്കാർ. പെരിങ്ങമ്മല പഞ്ചായത്തിൽ അഗ്രിഫാമിനുള്ളിലെ ഏഴാം ബ്ലോക്കിലാണ് ഖരമാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ തയാറെടുക്കുന്നത്. അതീവ പരിസ്ഥിതി ദുർബല പ്രദേശവും അഗസ്ത്യമല ബയോസ്ഫിയർ റിസർവിന്റെ കോർ ഏരിയയുമായ ഇവിടെ നഗരമാലിന്യം തള്ളുന്ന പദ്ധതിക്കെതിരെ പ്രദേശത്തെ ആദിവാസി ജനത പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന ആറു പ്ലാന്റുകൾ തുടങ്ങുമെന്ന് കഴിഞ്ഞ ദിവസമാണ് വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി നിയമസഭയെ അറിയിച്ചത്. പെരിങ്ങമല, കുരീപ്പുഴ, ലാലൂർ, കഞ്ചിക്കോട്, പാണക്കാട്,ചേലോറ എന്നിവിടങ്ങളിലാണ് പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
അഗ്രി ഫാമിനുള്ളിൽ 15 ഏക്കർ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. വാമനപുരം നദിയുടെ കൈവഴിയായ ചിറ്റാർ നദി ഈ പ്രദേശത്തെ ചുറ്റിയാണ് ഒഴുകുന്നത്. ചിറ്റാർ നദിയിലെ ഇറച്ചി പാറ വെള്ളചാട്ടത്തിനും നിരവധി നീരൊഴുക്കുകൾക്കും പദ്ധതി പ്രദേശത്ത് നിന്ന് ഏതാനും മീറ്റർ അകലം മാത്രമാണുള്ളത്. ഇത് പുഴ മലിനമാവാനും കുടിവെളള സ്രോതസ്സുകൾ നശിക്കാനും ഇടയാക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, സെൻട്രൽ അഗ്രി ഫാം, സ്റ്റേറ്റ് ബനാന ഫാം, കുണ്ടാളംകുഴി കുടിവെള്ള പദ്ധതി തുടങ്ങിയവ ഈ നദിയിലെ ജലത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഈ നദി ഒഴുകിച്ചേരുന്ന വാമനപുരം നദിയിൽ 38 പ്രധാന ജലസേചന പദ്ധതികളാണ് ഉള്ളത്.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പ്രദേശത്താണ് പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ആനകളുടെ പ്രജനന കേന്ദ്രം കൂടിയാണ് ഇവിടം. പുലി, കാട്ടുപോത്ത്, മ്ലാവ്, കേഴമാൻ, മുള്ളൻപന്നി, കാട്ടുപന്നി, കരടി തുടങ്ങിയ മൃഗങ്ങളും വേഴാമ്പലടക്കമുള്ള പക്ഷികളും വിവിധയിനം തുമ്പികളായും, ഉഭയജീവികളും ഒക്കെ അധിവസിക്കുന്ന അതീവ ജൈവവൈവിധ്യ പ്രാധാന്യമുള്ള പ്രദേശമാണിത്. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ള പഞ്ചായത്തുകളിൽ ഒന്നാണ് പെരിങ്ങമല പഞ്ചായത്ത്. ഒരുപറക്കരിക്കകം, പന്നിയോട്ട് കടവ്, മുല്ലച്ചൽ എന്നീ പട്ടിക വർഗ്ഗ കോളനികളും , പേത്തലക്കരിക്കകം, വെങ്കട്ട, അടിപ്പറമ്പ് എന്നീ പട്ടികജാതി കോളനികളും ഈ പ്രദേശത്തുണ്ട്. ആദിവാസി ജനതയുടെ ഒരു ആരാധനാകേന്ദ്രവും ഈ പദ്ധതി പ്രദേശത്തിൽ ഉൾപ്പെടുന്നു.
മാലിന്യത്തിൽ നിന്ന് ബയോഗ്യാസുണ്ടാക്കി ആ ഗ്യാസ് കത്തിച്ച് വെള്ളം തിളപ്പിച്ച് നീരാവിയാക്കി ആ നീരാവി ഉപയോഗിച്ച് ടർബൈൻ കറക്കി വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതി, 35 km ചുറ്റളവിലുള്ള മുഴുവൻ മാലിന്യങ്ങളും ഇവിടെ എത്തിച്ച് ബയോഗ്യാസാക്കി മാറ്റും എന്നാണ് പറയുന്നത്. അങ്ങനെയാണെങ്കിൽ ഇതിന്റെ ഫലമായി ഉണ്ടാകുന്ന സ്ലറി എന്ത് ചെയ്യും? വ്യക്തമായി തരംതിരിക്കാതെ കൊണ്ട് വരുന്ന മാലിന്യങ്ങളിലെ പ്ലാസ്റ്റിക്കുകൾ എന്ത് ചെയ്യും.? സംസ്കരിക്കുവാനെത്തുന്ന മാലിന്യത്തിൽ നിന്നും ഉണ്ടാകുന്ന മലിനജലം (വർഷത്തിൽ ഭൂരിഭാഗം ദിവസവും മഴ പെയ്യുന്ന പശ്ചിമഘട്ടത്തിന്റെ അടിവാരം ആണിവിടം) എവിടെ ഒഴുക്കിവിടും? ആനകൾ ഉൾപടെയുള്ള വന്യജീവികളുടെ ആവാസ മേഖലയായ ഈ പ്രദേശത്ത് താപ വ്യതിയാനത്തിന് ഇടവരുത്തുകയും അന്തരീക്ഷ ഊഷ്മാവിന് വ്യത്യാസം ഉളവാകുകയും ചെയ്യുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എങ്ങനെ പരിഹരിക്കും. ? പർവ്വത ചരിവുകളിൽ നിന്ന് വരുന്ന കുമിലസ് മേഘങ്ങളിലും മൂടൽമഞ്ഞിലും പ്ലാന്റ് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന പുകയും പൊടിപടലങ്ങളും ചേർന്ന് രൂപപെടുന്ന സ്മോഗ് ഗുരുതരമായ പ്രത്യാഘാതത്തിന് കാരണമാവില്ലെ ? ഇങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളാണ് ഉയരുന്നത്. അഗസ്ത്യമല ബയോസ്ഫിയറിന്റെ കോർ മേഖലയായ ഈ പ്രദേശത്ത് നഗരമാലിന്യം തള്ളുവാനുള്ള തീരുമാനം ഗവൺമെന്റിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കിൽ അത് തെറ്റിദ്ധാരണയിൽ നിന്നുമാണ്. അഗസ്ത്യമല ബയോസ്ഫിയർ കൺസർവേഷൻ ഫോറം ചെയർമാൻ എം.ഷിറാസ്ഖാൻ പറയുന്നു.
ലോകത്തിൽ തന്നെ അത്യപൂർവ്വമായ മിരിസ്റ്റിക്ക സ്വാമ്പുകൾ എന്ന ശുദ്ധജല ചതുപ്പിലാണ് പാലോടിനടുത്ത് ഓടുചുട്ട പടുക്കയിൽ ഐ.എം.എ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങിയത്. ആദിവാസി ജനതയുടെയും പരിസ്ഥിതി പ്രവർത്തകരുടെയും സമരങ്ങളുടെ ഫലമായി ആ പദ്ധതി ഉപേക്ഷിച്ചപ്പോഴാണ് സർക്കാർ തന്നെ അടുത്ത മാലിന്യപാന്റുമായി പെരിങ്ങമലയിലേക്ക് വരുന്നത്. ഉറവിട മാലിന്യ സംസ്കരണ പദ്ധതികൾക്ക് മുൻകയ്യെടുക്കേണ്ട സർക്കാർ തന്നെ നഗരമാലിന്യങ്ങൾ അവശേഷിക്കുന്ന വനഭൂമിയുടെ ഹൃദയത്തിൽ കൊണ്ട് നിക്ഷേപിക്കാൻ ഒരുങ്ങുമ്പോൾ എന്ത് വില കൊടുത്തും ഈ ലോക പൈതൃക സ്ഥാനത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന് ഒരുങ്ങുകയാണ് ഇവിടുത്തെ ജനങ്ങൾ.
Green Reporter
Kiran Pangod
Visit our Facebook page...
Responses
0 Comments
Leave your comment