വയൽക്കിളികളുടെ സമരപ്പന്തൽ കത്തിച്ചു ; സമരക്കാരെ അറസ്റ്റ് ചെയ്തു




കണ്ണൂർ : കീഴാറ്റൂർ വയൽക്കിളികളുടെ സമരപ്പന്തൽ കത്തിച്ചു. സ്ഥലം അളവിനെതിരെ പ്രതിഷേധിച്ച സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് സമരപ്പന്തലിന് തീയിട്ടത്. സിപിഐഎം പ്രവർത്തകരാണ് പന്തലിന് തീയിട്ടതെന്ന് സമരസമിതി ആരോപിച്ചു. നൂറുകണക്കിന് പോലീസുകാർ സ്ഥലത്തുള്ളപ്പോഴാണ് പന്തൽ അഗ്നിക്കിരയാക്കിയത്. പോലീസിന്റെ ഒത്താശയോടെയാണിത് നടന്നതെന്ന് സമരപ്രവർത്തകർ പറയുന്നു. 

ദേശീയപാത ബൈപ്പാസിന് വേണ്ടി സ്ഥലം അളന്നെടുക്കാനാണ് ഇന്ന് ഉദ്യോഗസ്ഥ സംഘം കീഴാറ്റൂരിൽ എത്തുന്നത്. ഇതിനെ പ്രതിരോധിക്കാൻ ഡീസലും മണ്ണെണ്ണയും തലയിലൂടെ ഒഴിച്ച് സമരക്കാർ നിലയുറപ്പിക്കുകയായിരുന്നു. സിപിഐഎം ഔദ്യോഗിക നേതൃത്വം സമരത്തിനെ എതിർക്കുമ്പോഴും പ്രാദേശിക സിപിഐഎം പ്രവർത്തകർ സമരസമിതി അംഗങ്ങളാണ്. വയൽക്കിളി സമരത്തിന് നേരെയുള്ള സിപിഐഎം നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment