കൊറോണ കാലത്തും പാറമടകൾ ഗർജ്ജിക്കും: ഭാഗം - 1




പൊതുവാഹനങ്ങൾ / മദ്യശാല / കടകൾ / ദേവാലയങ്ങൾ  മുതലായവ 24 മണിക്കൂറിലധികം അടഞ്ഞുകിടന്നിട്ടില്ലാത്ത നാട്ടിൽ ,പാറ ഖനനം ഒരു മാസത്തോളം നടന്നില്ല എന്നത് അത്ഭുതകരമായി തോന്നാം. കൊറോണ കാലത്ത് പോലും  ഖനനത്തെ വിപുലീകരിക്കുവാനായി നൽകിയ പരസ്യം green report വാർത്തയാ ക്കിയിരുന്നു.അതിൽ നിന്നു തന്നെ ഏതു യുദ്ധ കാലത്തും സർക്കാർ സംവിധാന ങ്ങൾക്ക് ഖനന ഭോക്താക്കളോടുള്ള മമത ആവർത്തിച്ചു വ്യക്തമാക്കി.


സംസ്ഥാനത്തിൻ്റെ സമസ്ത നിയമങ്ങളെയും വെല്ലു വിളിച്ച് (Superseders of State), അഴിമതിയുടെ ചങ്ങലയിൽ, പഞ്ചായത്ത് ഭരണ സമിതിയെ മുതൽ ഉദ്യോഗസ്ഥ ലോകത്തെ കുരുക്കി നിർത്തി,പള്ളിക്കും ക്ഷേത്രത്തിനും സംഭാവനകൾ നൽകി, രാഷ്ട്രീയക്കാരുടെ പദ്ധതികളെ sponsor ചെയ്തു വരുന്ന ഖനന മൊതലാളിമാർക്ക് (ഇവരുടെ പിടിയിൽ പെടാത്തവരെ മറക്കുന്നില്ല) ഇന്നു മുതൽ ഖനനം നടത്തുവാൻ സർക്കാർ അനുവാദം നൽകിയിരിക്കുന്നു.


ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ  ക്വാറികളെ പറ്റിയും ക്രഷറർ യൂണിറ്റുകളെ പറ്റിയും കഴിഞ്ഞ വർഷത്തെ പ്ലാനിംഗ് ബോർഡ് റിവ്യു നൽകിയ വിവരങ്ങൾ താഴെ കൊടുക്കുന്നു.

 


2018-19, nine mining leases for major minerals, 103 quarrying leases for minor 
minerals, and 1289 dealers’ license were granted.In this period, there were 169 registered metal crusher units in Kerala and one prospecting license was granted for minor and major minerals.In Kerala, in 2018-19 the total area 
covered by mining leases as on September was 104.6 hectares, which is only for granite building stone.  Among minor minerals, the highest production was from granite building stone (353.1 lakh tonnes) followed by ordinary earth(62.8 lakh tonnes).  


District Wise analysis of Revenue Collected from Major/Minor Minerals
District wise analysis of revenue collection for the year 2018-19 shows that Ernakulum District had the highest collection of ₹30.7 crore (17.95 % of total revenue) followed by ₹18.0 crore (10.5 per cent) in Thiruvananthapuram and 
₹16.8 crore (9.8 per cent) in Palakkad.The least revenue collection of ₹1.9 crore (1.1 per cent) was from Wayanad. 


കേരളത്തിനെന്ത് ? മൊതലാളിമാർക്കെന്ത് ?


സർക്കാർ കണക്കിൽ സംസ്ഥാനത്ത് ആകെ നടക്കുന്ന ഖനനം 104.6 ഹെക്ടറിൽ മാത്രം.പൊട്ടിച്ചു കൊണ്ടു പോകുന്ന പാറയുടെ ഭാരം 353.1ലക്ഷം ടൺ. ലൈസൻസുകളുടെ എണ്ണം1392.(ഇതിൽ ഖനനം നടക്കുന്നത് 80 % ത്തിൽ മാത്രം) എറണാകുളം ജില്ലയിൽ നിന്നും സർക്കാരിനു ലഭിക്കുന്നത് 30.7 കോടി രൂപ. രണ്ടാം സ്ഥാനം തിരുവനന്തപുരം ,18 കോടി.വയനാട്ടിൽ നിന്നും 1.9 കോടി.(പ്രസ്തുത തുകയുടെ 2%സെസ്സ് , കോവിഡ് പ്രതിരോധത്തിനായി ജില്ലകൾ  ചെലവാക്കാം എന്നാണ് ബഹു. പ്രധാനമന്ത്രി ലോകത്തെ അറിയിച്ചത് ) 


2018-19ൽ മേജർ മിനറൽസിൽ നിന്നുള്ള വരുമാനം  5.4 കോടി.    
മൈനർ മിനറലിൽ നിന്നുള്ള വരുമാനം165.9 കോടി.
ആകെ വരുമാനം171.3 കോടി രൂപ.

 


സർക്കാർ കണക്കിൽ പറയുന്ന 353.1ലക്ഷം ടണ്ണിൻ്റെ 20 ഇരട്ടി എങ്കിലും ടൺ പാറ പൊട്ടിച്ചടെത്ത് , മാർക്കറ്റിൽ 35000 കോടി രൂപയിൽ കുറയാത്ത കച്ചവടം നടത്തുന്ന അധികാരി കേന്ദ്രങ്ങളുടെ പ്രിയപ്പെട്ടവർ, പ്രകൃതി വിഭവങ്ങളുടെ കൈവശക്കാരായ 3.30 കോടി ജനങ്ങൾക്കു നൽകുന്നതാകട്ടെ പ്രതിദിനം 0.45 കോടി രൂപ.


സംസ്ഥാനത്തിൻ്റെ അടിത്തറയായി പ്രവർത്തിക്കുന്ന പാറ നിറഞ്ഞ മല നിരകൾ പൊട്ടിച്ച് വിൽക്കുന്നതിലൂടെ സംസ്ഥാനത്തെ ഓരോ വ്യക്തിക്കും അവരുടെ ബജറ്റിൽ 365 ദിവസം കൊണ്ടെത്തുന്ന തുക 50 രൂപ വീതം.മറുവശത്ത് ഖനന രംഗത്തെ ഉടമകൾ പരമാവധി 1000 പേർ,അവരുടെ ഓരോരുത്തരുടെയും കീശയിലേക്ക് എത്തുന്നത് 30 കോടി രൂപയും. 


ലെനിനിൻ്റെ ഓർമ്മകളിൽ ജീവിക്കുന്ന (April 22 ,150 ആം ജന്മ വാർഷികം) മുഖ്യമന്ത്രിയും കൂട്ടരും ഖനന വ്യവസായത്തിൻ്റെ  സാമൂഹിക/സാമ്പത്തിക ഇടപാടുകളെ പറ്റി അജ്ഞത നടിക്കുന്നു.(ധന മന്ത്രി പ്രത്യേകിച്ചും).പാറ ഖനനത്തിൽ നിന്നും ഓരോ മലയാളിക്കും കിട്ടുന്നത് 50 രൂപയും പ്രകൃതി ദുരന്തങ്ങളും ! നിയമ ലംഘനങ്ങൾ കൊണ്ട് കുപ്രസിദ്ധരായി വാഴുന്നവരുടെ ശരാശരി ഇവിടെ ലഭിക്കുന്ന വരുമാനം സാധാരണക്കാരുടെ 60 ലക്ഷം മടങ്ങ്.(50 Rs vs 300000050 Rs) 


കേരളം സാമ്പത്തികമായി തകർന്നടിയുമ്പോഴും ബഹു.സാമ്പത്തിക വിദഗ്ധൻ, ധന മന്ത്രി, Dr.തോമസ് ഐസക്കിന് 35000 കോടിയുടെ വ്യവസായം(പകൽ കൊള്ള അവസാനിപ്പിച്ച്)പൊതു ഖജനാവിലേക്കെത്തിച്ച് 20000 കോടി രൂപയുടെ വരുമാനം കണ്ടെത്തുവാൻ കഴിയാത്തതെന്തുകൊണ്ടാണ് ? Economic Alzhimers syndrome (സാമ്പത്തിക മറവി രോഗം) അദ്ദേഹത്തിൻ്റെ രാഷ്ട്രീയ നിലപാടുകളെ ബാധിക്കുന്നത് അവിചാരിതമല്ല.


സമത്വത്തിൻ്റെയും നീതിയുടെയും സമ്പന കേരളത്തെ കൊറോണ കാലത്തും ഇങ്ങനെയാണ് നമ്മുടെ അഭിവന്ദ്യ നേതാക്കൾ നയിക്കുന്നത്..


നാളെ : പാറമടകളുടെ നിയമ ലംഘനങ്ങളും സർക്കാർ നിഷ്ക്കർഷയും

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment