ഇത് ഞങ്ങടെ വനമാണ് ; ഇത് ഞങ്ങള് വിട്ട് തരൂല : പെരിങ്ങമലയിലെ ആദിവാസി ജനത പറയുന്നു. വീഡിയോ


First Published : 2018-06-27, 00:00:00 - 1 മിനിറ്റ് വായന


പെരിങ്ങമലയിൽ അതീവ പാരിസ്ഥിതിക ദുർബല പ്രദേശത്ത് മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശത്തെ ആദിവാസി ജനത പ്രക്ഷോഭത്തിന്. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സർക്കാരിന്റെ പ്ലാന്റ് പെരിങ്ങമലയിലെ അഗ്രി ഫാമിനുള്ളിലാണ് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുള്ളത്. മൂന്ന് ആദിവാസി കോളനികളും മൂന്ന് ദളിത് കോളനികളുമാണ് ഇവിടെ ഉള്ളത്. തങ്ങൾ സ്വൈര്യമായി ജീവിക്കുന്ന ഭൂമിയിൽ നിന്ന് തങ്ങളെ തുരത്താനുള്ള നീക്കമാണ് മാലിന്യ പ്ളാന്റിന് പിന്നിലെന്ന് ആദിവാസി ജനത പറയുന്നു. നഗരത്തിലെ മാലിന്യം ആദിവാസികളുടെ മുകളിൽ കൊണ്ട് തള്ളുന്ന സർക്കാർ നീക്കത്തിനെ ശക്തമായി പ്രതിരോധിക്കുമെന്നും തങ്ങളുടെ ശവത്തിൽ ചവിട്ടി അല്ലാതെ മാലിന്യ വണ്ടികൾ ഇവിടേക്ക് വരാൻ അനുവദിക്കില്ലെന്നും ഇവിടുത്തെ സ്ത്രീകൾ  ഉറച്ച ശബ്ദത്തിൽ പറയുന്നു. 

വന്യജീവി ഫോട്ടോഗ്രാഫർ സാലി പാലോടിൻറെ നേതൃത്വത്തിലുള്ള പരിസ്ഥിതി പ്രവർത്തകരുടെ സംഘം പദ്ധതി പ്രദേശം സന്ദർശിച്ച് തയ്യാറാക്കിയ വീഡിയോയിലാണ് ആദിവാസി ജനത തങ്ങളുടെ പ്രതിഷേധം ശക്തമായി തുറന്നു പറയുന്നത്. ഇത്  ഞങ്ങളുടെ വനമാണ്. ഇത് ഞങ്ങൾ വിട്ടു തരില്ല എന്ന്  പ്രദേശവാസികൾ ഒറ്റ ശബ്ദത്തിൽ പറയുന്നു. സംഘത്തിലെ അംഗമായ ആദർശ് പ്രതാപാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment