Bible, Beef, Bullet മുദ്രാ വാക്യമുയർത്തിയ ബ്രസീലിയൻ പ്രസിഡന്റ് മഴക്കാടുകളുടെ അന്തകൻ !




1951 ലെ ഒന്നാം റിപ്പബ്ലിക്ക് ആഘോഷത്തിലേക്ക് ഇൻഡോനേഷ്യൻ പ്രസിഡന്റ് സുക്കാർണോയെ ക്ഷണിച്ച പ്രധാനമന്ത്രി നെഹുറുവിന്റെ രാഷ്ട്രീയ സമീപനങ്ങളും ഇന്നത്തെ ഇന്ത്യൻ ഭരണ നേതൃത്തിന്റെയും Jair. M. Bolsonaro എന്ന ബ്രസീലിയൻ പ്രസിഡന്റ്ന്റെ നിലപാടുകളും തമ്മിലുള്ള ഐക്യം അവിചാരിതമല്ല. ജനാധിപത്യ ബ്രസീലിൽ 30% വോട്ടു വാങ്ങി അധികാരത്തിലെത്തിയ പുതിയ പ്രസിഡന്റിന്റെ ആദ്യ സമീപനം തന്നെ ബ്രസീലിനെ ക്രിസ്തീയ മത  രാജ്യമായി പ്രഖ്യാപിക്കും എന്നായിരുന്നു.ബ്രസീലിലെ 300 തരം ആദിമവാസികളെ Cave men എന്നു വിശേഷിപ്പിച്ച Jair. M. Bolsonaro, അവർക്കു സംവരണവും മറ്റ്‌ ആനുകൂല്യവും നൽകരുത് എന്ന പരസ്യ നിലപാട് എടുത്തു. ഇന്ത്യക്കാർ ഉൾപ്പെടുന്നവർ വരും നാളുകളിൽ രാജ്യം വിടേണ്ടി വരും എന്ന് വ്യക്തമാക്കിയ ഇയാളുടെ വാക്കുകൾ പ്രിയപ്പെട്ട മോദി / ഷാ വിദ്വേഷ രാഷ്ട്രീയത്തെ ഓർമ്മിപ്പിക്കുന്നു. ബ്രസീലിലെ വൻകിട തോട്ടം മുതലാളിമാരുടെ പ്രിയപ്പെട്ട പ്രസിഡന്റ്,ഇന്ത്യയിലേക്ക് (WTO കരാറിനെ മറയാക്കി) പഞ്ചസാര ഇറക്കുമതി ചെയ്യുവാനുള്ള ചരടുവലിയിലാണ് എന്ന്  നമ്മുടെ കൃഷിക്കാർ എങ്കിലും മറക്കരുത്.


Cultural Marxistsകൾ എന്ന് പരിസ്ഥിതി പ്രവർത്തകരെ വിശേഷിപ്പിക്കുന്ന Bolsonaro ,ആമസോൺ കാടുകൾക്കായി സംസാരിക്കുന്നവർ ,ചൈനീസ് ചാരന്മാരാണെന്നും രാജ്യ ദ്രോഹികളാണെന്നും പരസ്യ നിലപാട് കൈകൊള്ളുന്നു.  പരിസ്ഥിതിയെ പറ്റി സംസാരിക്കുന്നവർ അന്തർദേശീയ ഗൂഢാലോചനക്കാരും പ്രാദേശിക വാദികളും വികസന വിരുധരുമാണ് എന്ന പുതിയ പ്രസിഡന്റിന്റെ കാഴ്ച്ചപാട് നാട്ടിലെ  രാഷട്രീയക്കാരുമായി ഒത്തു പോകുന്നു.ആമസോൺ കാടുകൾക്കു  മുകളിൽ കാടിന്റെ മക്കൾക്കുണ്ടായിരുന്ന അധികാരങ്ങൾ എടുത്തു കളഞ്ഞ സർക്കാർ , കാടു തെളിച്ച് തോട്ടം മുതലാളിമാർക്കായി കാട്ടുതീ ഉണ്ടാക്കിയ  സംഭവം , അന്തർ ദേശീയ വിഷയമായി ഫ്രാൻസും മറ്റും ഏറ്റെടുത്തു.വൻ സമ്മർ ദ്ദങ്ങൾ  ഉണ്ടായശേഷമാണ് കാട്ടു തീ നിയന്ത്രിക്കുവാൻ ബ്രസീൽ സർക്കാർ ശ്രമങ്ങൾ തുടങ്ങിയത്.അപ്പാേഴേയ്ക്കും കത്തിയമർന്ന കാടുകളുടെ വിസ്തൃതി ലബനോൻ രാജ്യത്തോളം വരും.


ഒന്നര കോടി ടൺ സോയയും 600 കോടി ഡോളർ കാലി മാംസവും കയറ്റി അയക്കുന്ന ബ്രസീലിന്റെ രാഷ്ട്രീയത്തെ മൊത്തത്തിൽ നിയന്ത്രിക്കുന്നത് ഫാം കോർപ്പറേറ്റുകളാണ്. GDP വരുമാനത്തിൽ 25% പങ്കു വഹിക്കുന്ന കാർഷിക മേഖലയിലെ കുത്തകകളുടെ ദല്ലാളായി മാത്രം പ്രവർത്തിക്കുന്ന പുതിയ പ്രസിഡന്റ്, ആമസോൺ കാടുകളിൽ നിന്നും വനത്തിന്റെ സ്വന്തക്കാരെ ഒഴിവാക്കി നിർത്തി കൊണ്ട്, തീയിട്ടും വെട്ടിനിരത്തിയും കാടിനെ തോട്ട ഭൂമിയാക്കുവാൻ കാട്ടുന്ന വ്യഗ്രതയ്ക്കു പിന്നിൽ പ്രവർത്തിച്ചത്, കോർപ്പറേറ്റുകൾക്ക്  ലാഭം  കൊയ്യുവാൻ അവസരമുണ്ടാക്കൽ മാത്രമാണ്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ ഉണ്ടായ കാട്ടുതീ കഴിഞ്ഞ വർഷത്തിലും 84% കൂടുതലായിരുന്നു. കാട്ടുതീയിലൂടെ പുറത്തു വിട്ട കാർബണിന്റെ അളവ് 11.5 കോടി മുതൽ 15.5 കോടി ടൺ വരെ യായിരുന്നു.സാവോ പോളോ നഗരത്തെ മൊത്തത്തിൽ പുകയിലും ചൂടിലും മുക്കിയ കാട്ടു തീ പടരുമ്പോഴും വിഷയത്തിൽ ഇടപെടുവാൻ മടിച്ചു നിന്ന ബോൾസനാരോ അന്തർദേശീയ സമ്മർദ്ദങ്ങൾക്കു വഴങ്ങി മാത്രമാണ് തീയണക്കുവാൻ 44,000 സൈനികരെ  നിയോഗിച്ചത്. യൂറോപ്യൻ രാജ്യങ്ങള്‍ ഉപരോധ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന്‍ മാത്രമായിരുന്നു ഈ തീരുമാനം. 


കാട്ടുതീയുണ്ടായ രാജ്യങ്ങളെ സഹായിക്കാൻ ജി ഏഴ് ഉച്ചകോടി തീരുമാനിച്ചതായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ആമസോണിലെ കാട്ടുതീ രാജ്യാന്തര പ്രശ്നമായി മാറിയെന്ന് ഇമ്മാനുവൽ മക്രോ പറഞ്ഞിരുന്നു. കാട്ടുതീ ശക്തമായ ബ്രസീലിനും സമീപ രാജ്യങ്ങൾക്കും സഹായം നൽകണമെന്നും വന വത്കരണത്തിന് സഹായിക്കണമെന്നും മാക്രോൺ ജി ഏഴ് ഉച്ചകോടിക്ക് മുമ്പ്  ആവശ്യപ്പെട്ടിരുന്നതാണ്. 76,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ബോയിങ് 747 സൂപ്പര്‍ എയര്‍ ടാങ്കറുകള്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ ജലവര്‍ഷം നടത്തിയിട്ടും തീ അണക്കുവാൻ ഏറെ സമയമെടുത്തു.


Bible, Beef, Bullet എന്ന മുദ്ര്യാ വാക്യമുയർത്തി ബ്രസീൽ ഭരിക്കുന്ന Jai Bolsonaro യുടെ നെതന്യാഹു മുതൽ കോർപ്പറേറ്റുകളോടുള്ള പക്ഷപാതിത്വം പരി പൂർണ്ണമായും ലോക പരിസ്ഥിതിക്കു ഭീഷണിയായി പ്രവർത്തിക്കുന്നു. ബ്രസീലിലെ ഇന്ത്യൻ വംശജരെയും ആദിവാസികളെയും രണ്ടാം തരക്കാരായി കാണുമെന്ന് പരസ്യമായി പറയുന്ന നേതാവിന്റെ വരികൾ ആമസോൺ കാടുകളോടുള്ള വെല്ലുവിളിയാണ്. പരിസ്ഥിതിയെ തമസ്ക്കരിക്കുന്നതിൽ, അമേരിക്കൻ പ്രസിഡന്റ്, ട്രംമ്പിന്റെ പാത പിൻ തുടരുന്ന, മതത്തെ രാഷ്ട്രീയത്തിൽ ഉപയോഗിക്കണമെന്നു വാദിക്കുന്ന, Jair. M. Bolsonaro യുടെ ഇന്ത്യൻ റിപ്പബ്ളിക്ക് പരിപാടിയിലെ സാനിധ്യം മത നിരപേക്ഷ, സോഷ്യലിസ്റ്റ് ഇന്ത്യയോടു മാത്രമല്ല പരിസ്ഥിതിക്കു മുകളിലുള്ള വെല്ലുവിളി കൂടിയാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment