കടൽ മണൽ ഖനനം : മത്സ്യ സമ്പത്തിനും തീരത്തിനും തിരിച്ചടിയാകും !
First Published : 2025-06-23, 06:00:32pm -
1 മിനിറ്റ് വായന

കടൽ മണൽ ഖനനം : ആഘാതകങ്ങൾ ചെറുതല്ല.
ഹരിത വാതകങ്ങളുടെ ബഹിർഗമനങ്ങൾ കുറയ്ക്കുവാൻ ഐക്യരാഷ്ട്ര സഭ മുന്നോട്ടു വെച്ച സുസ്ഥിര വികസന പദ്ധതികൾ ശ്രദ്ധേയമാണ്.അവയിൽ ചിലതെങ്കിലും ഇന്ത്യ യെ പോലെയുള്ള നാടുകളിൽ കാലാവസ്ഥ ദുരന്തങ്ങൾ വർധിപ്പിക്കുവാൻ കാരണമാകും എന്ന വാദത്തെ ശരിവെയ് ക്കുന്നതാണ് കടൽ മണൽ ഖനനം(Blue Economy).
ഹരിത വാതക ബഹിർ ഗമനത്തിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം എന്ന് പറയുമ്പോൾ,ലോക ജനസംഖ്യയിൽ18% പങ്കാളിത്തമുള്ള ഇന്ത്യക്കാരുടെ സ്വാധീനം 8% മാത്രമാണ്. 2070 കൊണ്ട് രാജ്യത്തെ കാർബൺ ന്യൂട്രാലിറ്റിയിൽ എത്തിക്കും എന്നത് ലോക ജനതങ്ങളുടെ ആകെയുള്ള ആവശ്യമാണ്.എന്നാൽ വളരെ താഴ്ന്ന ജീവിത നിലവാരത്തി ലൂടെ കടന്നു പോകുന്ന ഇന്ത്യൻ ജനങ്ങളുടെ ശരാശരി ഹരിത വാതക ബഹിർഗമനത്തെ പറ്റിയുള്ള ആകുലതകൾ നമ്മുടെ വികസനത്തിന് തടസ്സമാകാതിരിക്കണം.അതിന് സാങ്കേതിക മായും സാമ്പത്തികമായും പിന്തുണയ്ക്കുവാൻ വികസിത രാജ്യങ്ങൾ മുന്നോട്ട് വരണം,അവർ അതിന് ബാധ്യസ്ഥരാണ്. ഇതിനിടയിലാണ് കടൽ തട്ടുകളെ മുന്നിൽ കണ്ടു കൊണ്ടുള്ള ഖനനം ഉയർന്നു വരുന്നത്.
ലോകത്തെ പ്രധാന സമുദ്രങ്ങളിൽ(5 എണ്ണം)ഇന്ത്യൻ സമുദ്ര ത്തിലാണ് കുറഞ്ഞ തോതിൽ മത്സ്യബന്ധനം നടന്നു വരു ന്നത്.മറ്റ് സമുദ്രങ്ങളിൽ അധിക മത്സ്യബന്ധനം പ്രശ്നമായി മാറിയിട്ടുണ്ട്.നോർവ്വീജിയൻ മത്സ്യ തൊഴിലാളികൾ പ്രതി വർഷം 250 ടൺ മത്സ്യം പിടിക്കുമ്പോൾ,ഇന്ത്യൻ പരമ്പരാഗത മത്സ്യതൊഴിലാളികൾ പിടിച്ചെടുക്കുന്നത് 2.4 ടൺ മത്സ്യം മാത്രമാണ്.അറബിക്കടലിൽ നിന്നുള്ള മത്സ്യബന്ധന തോത് കുറയുവാൻ കാലാവസ്ഥാ വ്യതിയാനം കാരണമാകുന്നുണ്ട്.
ഇന്ത്യൻ മത്സ്യതൊഴിലാളികൾ ഏകദേശം1.5 കോടിയോളം വരും.അവരുടെ ജീവിത നിലവാരം പിന്നോക്കമാണ് . അവരിൽ 67% BPL അംഗങ്ങളാണ്.ആധുനിക ഉപകരണ ങ്ങൾ ഉപയോഗിക്കുന്നവർ വളരെ കുറവായി തുടരുന്നത് മത്സ്യം പിടിച്ചെടുക്കൽ ശേഷിയെ കുറച്ചിട്ടുണ്ട്.പിന്നോക്കാവ സ്ഥയിൽ തുടരുന്ന മത്സ്യബന്ധന മേഖലയിൽ പുതിയ തിരിച്ച ടികളായി കടൽ ഖനനം മാറും എന്ന് മത്സ്യ തൊഴിലാളികളും തീരദേശ വാസികളും ഭയപ്പെടുന്നു.
കാർബർ ന്യൂട്രാലിറ്റിയുടെ പേരിൽ കടലിൻ്റെ അടിത്തട്ടിൽ നടത്താൻ പോകുന്ന ഖനനം സംസ്ഥാനത്ത് കൊല്ലം- ആലപ്പുഴ തീരക്കടലിൽ ഉണ്ടാകും എന്നാണ് കേന്ദ്ര സർക്കാർ വിശദമാക്കുന്നത്.കേരളത്തിലെ തീരകടലിൽ നിന്ന്(3 പ്രദേശ ങ്ങൾ)30 കോടി ടൺ മണൽ വാരി എടുക്കാനാണ് പദ്ധതി. 19000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കൊല്ലം പരപ്പ് പോലെയുള്ള മത്സ്യ പ്രജനന കേന്ദ്രങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കും.മത്സ്യ സമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തി ൽ,മണൽ വാരൽ,കടലിൻ്റെ അടി തട്ടിലെ പാരുകളുടെയും മറ്റും നില നിൽപ്പിന് ഭീഷണിയാണ്.പ്രസ്തുത പദ്ധതി രണ്ടര ലക്ഷം മത്സ്യതൊഴിലാളികളെ പ്രതികൂലമായി ബാധിക്കും എന്ന് കണക്കു കൂട്ടുന്നു.
തീരങ്ങൾ കൂടുതലായി ഇടിയുവാനും കടൽക്ഷോഭങ്ങൾ വർധിക്കുവാനും ഇത് കാരണമാകും.നിലവിലെ കടൽ തീര ങ്ങളിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരം മത്സ്യബന്ധന ത്തിൽ മാത്രമായി ഒതുങ്ങുവാനും ഈ ശ്രമം അവസരം ഉണ്ടാക്കും.
കർണ്ണാടക തീരത്ത് മൂന്നിടത്തും മണൽ ഖനനം നടക്കും. ആൻഡമൻ തീരങ്ങളിൽ അപൂർവ്വ ധാതുക്കളെ(നിക്കൽ മുതലായ)ലക്ഷ്യം വെച്ചും ഖനനം തുടങ്ങാനുള്ള ശ്രമത്തി ലാണ് .
വൈദ്യുതി വാഹനങ്ങളുടെ നിർമാണത്തിലും സൗരോർജ്ജ പാനലിനും ആവശ്യമായ അപൂർവ്വ ധാതുക്കൾ കണ്ടെത്താൻ കടലിനെ ഉപയോഗിക്കലാണ് ലോക രാജ്യങ്ങളുടെ ശ്രമം. ചൈനയുടെയും ഇൻഡോനേഷ്യയുടെയും ഈ രംഗത്തെ കുത്തക തകർക്കാനാണ് യൂറോപ്യൻ രാജ്യങ്ങളുടെയും അമേരിക്കയുടെയും ശ്രമങ്ങൾ.ഖനനങ്ങൾ എല്ലാം തന്നെ സ്വകാര്യ രംഗത്താകും ഉണ്ടാകുക എന്നത് പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കും.
Blue Economy യുടെ ഭാഗമായി,കാർബൺ ന്യൂട്രാലിറ്റിയുടെ പേരിൽ,കടലിൻ്റെ അടിതട്ട് ഇളക്കി മറിച്ചുള്ള ഖനന ശ്രമങ്ങൾ വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലെയ്ക്ക് കാര്യങ്ങളെ എത്തിക്കും.
മത്സ്യ തൊഴിലാളികളെയും തീരങ്ങളെയും മാത്രമല്ല,എല്ലാ പ്രദേശവാസികളെയും അവരുടെ മത്സ്യ ലഭ്യതയെയും ബാധി ക്കുന്ന കടൽ ഖനനത്തിനെതിരായി മറ്റു പ്രദേശങ്ങളിലെ ജന ങ്ങളുടെ ഇടയിൽ വിഷയം എത്തിക്കുവാൻ ഗ്രീൻ മൂവ്മെൻ്റ് പ്രതിജ്ഞാബധമാണ്.അതിന് ആവശ്യമായ പരിപാടികൾ പെട്ടെന്ന് തന്നെ ആസൂത്രണം ചെയ്യേണ്ടതുണ്ട്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment