അക്ഷയ ഖനിയല്ല പുഴ; മണൽ ഖനനത്തെ നിയന്ത്രിക്കണം !
First Published : 2025-10-08, 08:19:40pm -
1 മിനിറ്റ് വായന
1.jpg)
അക്ഷയ ഖനിയല്ല പുഴ; മണൽ ഖനനം നിയന്ത്രിക്കണം.
കേരളത്തിൻ്റെ 44 നദികളും മലിനവാഹക ജല നീർചാലുക ളായി മാറിയിരിക്കുന്നു.നദികൾ സംരക്ഷിപ്പെടുന്നതിന് അവയുടെ വൃഷ്ടി പ്രദേശങ്ങൾ കൂടി സംരക്ഷികണം.നദികൾ ലോകത്താന്റെ ജീവനാഡികളാണ്.അവയെ മുറിച്ചു മാറ്റരുത്, രൂപ മാറ്റം വരുത്തരുത്.
നദികൾക്കു വ്യക്തിയെന്ന നിലയിൽ നാലനിൽക്കാനുള്ള അവകാശം പല ലോകരാഷ്ടങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഗംഗ,യമുന നദികൾക്ക് ഈ അവകാശം ഉത്തരഖണ്ഡ് ഹൈക്കോടതി നൽകിയിട്ടുണ്ട്.2018 ൽ സിംല നഗരം ജലക്ഷാമം മൂലം കൊടും പിരികൊണ്ട വേളയിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത് ഓർക്കണ്ടതുണ്ട്.
ജലക്ഷാമം സമാഗതമാവും വരെ നാം കാത്തിരിക്കുന്നത് അപകടമാണ്.
അനിയന്ത്രിതവും അശാസ്ത്രീയവുമായ മണൽ ഖനനം നദികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. മണൽ ഖനനത്തിന്റെ നിരക്ക്,രീതി വേഗത,തീവ്രത എന്നിവ അനുസരിച്ചായിരിക്കും,ഖനനം,നദികളുടെ നിലനില്പിനെ ബാധിക്കുന്നത്.പുനരുൽപാദിപ്പിക്കുന്നതിനേക്കാൾ അളവിൽ മണൽ ഖനനം നടത്തുന്നുവെങ്കിൽ ഖനനം സൃഷ്ടിക്കുന്ന വിനാശം തീവ്രതരമായിരിക്കും.സുസ്ഥിരവും ഉത്തരവാദിത്വ പൂർണ്ണവുമായ രീതിയിലെ മണൽ ഖനനം നടത്താവൂ. ലോകത്ത് ഏററവുമധികം ഉപയോഗിക്കപ്പെടുന്ന പ്രകൃതി വിഭവം ജലമാണ്.രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് മണലാണ്. ഭൗതികവും ജൈവപരവുമായ ലോകത്തിന്റെ നിലനിൽപിനെ ബാധിക്കുന്നതാണ് അനിയന്ത്രിത മണൽ ഖനനം .
ശരാശരി വലിപ്പമുള്ള ഒരു വീട് പണിയുന്നതിന് 200 ടൺ മണൽ ഉപയോഗിക്കുന്നു വെന്നാണ് കണക്ക്.ഹൈവേകൾ ഒരു കിലോമീറ്റർ ദൂരം പണിയുന്നതിന് ഉപയോഗിക്കുന്ന മണലിൻ്റെ അളവ് 30,000 ടൺ ആണ്.മണലിന്റെ ആവശ്യകത യും ഉപയോഗവും മണൽ ഖനനത്തെ ഒരു ആഗോള പരിസ്ഥിതി വിഷയമായി മാറ്റിയിട്ടുണ്ട്.
ആഗോള തലത്തിൽ മണലിന്റെ ഉപയോഗം,1900 -നും 2010 നും മദ്ധ്യേ 23 മടങ്ങ് വർദ്ധിക്കുകയുണ്ടായി.മണലിന്റെ ആഗോളതല വാർഷിക യോഗം 5000 കോടി ടൺ ആണ്. 2060 വർഷത്തോടെ ഇത് 8200 ടൺ ആയി വർദ്ധിക്കുമെന്ന് കണക്കാക്കുന്നു.ആളോഹരി മണലിന്റെ പ്രതിദിന ഉപയോഗം 18 കി.ഗ്രാം ആണെന്ന് പഠനങ്ങൾ കാണിക്കുന്നു. വ്യാവസായിക ആവശ്യങ്ങൾക്കും കെട്ടിട നിർമ്മാണത്തിനും മാത്രമല്ല മണൽ ഉപയോഗിക്കുന്നത്.ദുബായ് തങ്ങളുടെ പുതിയ ദ്വീപ് നിർമ്മിക്കുന്നതിനും നൈജീരിയ,ലോഗോസ് പട്ടണത്തിന്റ വിസ്തൃതി വർദ്ധിപ്പിക്കുന്നതിനും തങ്ങളുടെ തീരദേശ ഭൂവിസ്ത്രുതി കൂട്ടുന്നന്നതിന് ചൈനയും ആഴക്കടൽ ഖനനം വഴി ശേഖരിച്ച മണലാണ് ഉപയോഗിച്ചത്.
തിരദേശ തണ്ണീർതടങ്ങൾ പൂർണ്ണമായും നശിപ്പിച്ചാണ് ചൈന തിരദേശ വിസ്തൃതി വർദ്ധിപ്പിച്ചിരിക്കുന്നത്.മണൽ കയറ്റു മതിയിൽ മുന്നിട്ട് നിൽക്കുന്നത് ആസ്ത്രേലിയ,കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളാണ്. മണൽ ഇറക്കുമതിയിൽ മുന്നിട്ട് നിൽക്കുന്നത് സിങ്കപ്പൂർ.
നാം ഇപ്പോൾ ഉപയോഗിക്കുന്ന മണൽ രൂപപ്പെടുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾ എടുത്തിട്ടുണ്ട്.മണലിന്റെ ഉപയോഗം ഇന്നത്തെ രീതിയിൽ തുടരുകയാണെങ്കിൽ 2050 - ഓടെ മണൽ ലഭ്യമല്ലാത്ത ലോകത്താവും നാം എത്തിച്ചേരുക. അമേരിക്കൻ ഐക്യനാടുകൾ ഇരുപതാം നൂറ്റാണ്ടിൽ ആകെ ഉപയോഗിച്ച സിമന്റിന്റെ അത്രയും തന്നെ,കഴിഞ്ഞ ഏതാനും വർഷം കൊണ്ട് ചെെന ഉപയോഗിച്ചു കഴിഞ്ഞു.
ചൈനയിലെ ജിയാങ് ഷീ പ്രവിശ്യയിലെ തടാകമാണ് പൊയാങ്.ചൈനയുടെ വലിയ തടാകങ്ങളിൽ ഒന്നാണിത്. രാജ്യത്തെ ഏറ്റവും വലിയ ജല സ്രോതസുകൂടിയായിരുന്നു പൊയാങ് .2360 ലക്ഷം ക്യൂബിക് മീറ്റർ മണലാണ് പ്രതി വർഷം ഇവിടെ നിന്നും ഖനനം ചെയ്തിരുന്നത്.അമിതമായ ഖനനം തടാകത്തെ മൃതാവസ്ഥയിലാക്കി.
മരുപ്രദേശത്തെ മണൽ പൊതുവേ വൃത്താകൃതിയിലാണ് കാണപ്പെടുന്നത്.തന്മൂലം ഇവ നിർമ്മാണ മേഖലയിൽ ഉപയോഗിക്കുന്നില്ല.മൂലകളോടു കൂടിയതും മിനറലുകളുടെ സാന്നിദ്ധ്യം ഉള്ളതുമായ മണലാണ് നിർമ്മാണ മേഖലക്ക് ആവശ്യം.പുഴ മണലിനെ ആകർഷമാക്കുന്നതിനുള്ള കാരണവും ഇതു തന്നെയാണ്.
നദികളുടെ പ്രഭവ സ്ഥാനത്ത് സഭവിക്കുന്ന ഉരുൾ പൊട്ടൽ, മലയിടിച്ചിൽ,തീരങ്ങളുടേയും നദികളുടെ തന്നെയും ഒലിച്ചിറ ങ്ങൽ തുടങ്ങിയവ മൂലം നദികളിൽ എത്തിച്ചേരുന്ന പലവിധ അവശിഷ്ടങ്ങളേയും വഹിച്ചാണ് നദികൾ ഒഴുകുന്നത്. ഇതിനെ "കൺവയർ ബെൽറ്റ് "സംവിധാനം എന്നുപറയുന്നു. ഇത്തരം അവശിഷ്ടങ്ങൾ പരസ്പരം മുട്ടിയുരുമ്മി,ഘർഷ ണങ്ങളിൽ ഏർപ്പെട്ട് ചെറു കഷണങ്ങളായി മാറുന്നു.ക്രമേണ ഇവയിലൊരു ഭാഗം മണലായി രൂപാന്തരപ്പെടും.നീരൊഴുക്കി ന്റെ വേഗത അല്പം കുറഞ്ഞ് ഏതാണ്ട് നിശ്ചലാവസ്ഥയിൽ എത്തുമ്പോഴാണ് നദികളുടെ അടിത്തട്ടിൽ മണൽ നിക്ഷേപി ക്കപ്പെടുന്നത്.നദികളുടെ ആഴവും ഒഴുക്കിന്റെ വേഗതയും മണൽ നിക്ഷേപിക്കുന്നതിനെ സ്വാധീനിക്കുന്നുണ്ട്.
നദികളുടെ മജ്ജയും മാംസവുമാണ് അതിന്റെ അടിത്തട്ടിൽ ഏതാണ്ട് പതിനഞ്ച് അടിയോളം ഘനത്തിൽ കണ്ടുവരുന്ന മണൽ.മണൽ നീക്കം ചെയ്യപ്പെട്ടാൽ നദി വെറുമൊരു അസ്ഥിപഞ്ജരമായി മാറും.മണൽ തരികളുടെ ഇടയ്ക്കാണ് ജലം നിലനിൽക്കുന്നത്.ഇത് നദികളുടെ അടിത്തട്ടിൽ സ്പോഞ്ച് പോലെ വർത്തിക്കുന്നു.ജലത്തെ ആഗിരണം ചെയ്യുന്നതും വിട്ടു കൊടുക്കുന്നതും മണൽ തരികളാണ്.ഈ മണൽ തട്ട് നദിയിലേയും പ്രദേശത്തെ ഭൂഗർഭജല വിതാനം ഉൾപ്പൊടയുള്ളവയെ നിയന്ത്രിക്കുന്നു.മണൽ നീക്കം ചെയ്യപ്പെട്ടാൽ പൊതുവേ ദൃഢതയുള്ള പ്രതലമാവും നദികൾ ക്ക് . ഇവക്ക് ജലാഗിരണശേഷി കുറവാണ്.തന്മൂലം ജലത്തെ പിടിച്ചു നിർത്താനോ,ആഗിരണം ചെയ്യാനോ കഴിയാതെ വരും.
നദികളിൽ ചെളി നിറഞ്ഞ കയങ്ങളുടെ രൂപീകരണത്തിനും മണൽ നീക്കം ഇടയാക്കും.നദികളിലെ നീരൊഴുക്ക് ക്രമപ്പെടു ത്തുന്നതും ജലജീവികളേയും ഇതര സൂക്ഷ്മ ജീവികളേയും പോറ്റിവളർത്തുന്നതും അടിത്തട്ടിലെ മണൽ ശേഖരമാണ്.
കേരളത്തിലെ വേമ്പനാട്ട് കായലിൽ നിന്നും കായലിന്റെ വൃഷ്ടി പ്രദേശങ്ങളിൽ നിന്നുമായി പ്രതിവർഷം ഖനനം ചെയ്തെടുക്കുന്ന മണലിന്റെ അളവ് 120 ലക്ഷം ടൺ വരും. ഇതുമൂലം കായലിന്റെ അടിത്തട്ട് 7 മുതൽ 15 സെ.മീ വരെ താഴുന്നതായി പഠനങ്ങൾ കാണിക്കുന്നു.
അശാസ്ത്രീയവും അമിതവുമായ മണൽ ഖനനം പുഴയുടെ ആവാസ വ്യവസ്ഥയെ എന്ന പോലെ പുഴയോര ആവസ വ്യവ സ്ഥയേയും തകിടം മറിക്കും.ജൈവ വൈവിധ്യ തിരോധാനം സംഭവിക്കും.ഭക്ഷ്യശൃംഘലയെ എന്നപോലെ ശുദ്ധ ജല വിതരണ ശ്യംഘലയേയും തകരാറിലാക്കും.തീര ശോഷണ ത്താന്റെ തോത് ക്രമാധിതമായി വർദ്ധിയ്ക്കും.മലിനീകരണ തോത് കൂടും.
നദികളുടെ തകർച്ച,പ്രദേശത്തിൻ്റെ നിലനിൽപ്പിന് ഭീഷണി യായി തീരും എന്ന വസ്തുത മറക്കുകയാണ് ഈ വൈകിയ കാലത്തും .
TV രാജൻ (ഗ്രീൻ മൂവ്മെൻ്റ്)
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment