പ്രാദേശിക സാമ്പത്തിക രംഗവും ലഡാക്ക് പ്രശ്നങ്ങളും
First Published : 2025-10-07, 02:39:24pm -
1 മിനിറ്റ് വായന

മൂഴിക്കുളം ശാല സർവ്വോദയ ഫെസ്റ്റിവൽ
ഒക്ടോ 1-ന് ആരംഭിച്ച സർവ്വോദയ ഫെസ്റ്റിവലിൽ,8 ന് കവി സച്ചിതാനന്ദൻ എഴുതിയ നാടകം,ഗുരു,അവതരിപ്പിക്കും. വിവിധ കലാപരിപാടികൾ,ഭക്ഷ്യ- സിനിമ മേള തുടങ്ങിയവ എല്ലാ ദിവസവും നടന്നു വരുന്നു.
ഒക്ടോബർ 2 മുതൽ സർവ്വോദയ പ്രഭാഷണ പരമ്പര വൈകിട്ട് 5.30 മുതൽ സംഘടിപ്പിച്ചിട്ടുണ്ട്.
ഓരോ ദിവസത്തെയും വിഷയ അവതരണങ്ങൾ ശ്രീൻ റിപ്പോർട്ടർ പ്രസിദ്ധീകരിക്കുന്നു.
ഗാന്ധി ജയന്തി ദിനത്തിൽ പ്രാദേശിക സമ്പത്ത് വ്യവസ്ഥയും ഗാന്ധിയൻ സങ്കല്പങ്ങളും എന്ന വിഷയത്തിൽ Ep അനിൽ സംസാരിച്ചു.
ലോകത്തെ ദൈനംദിന സാമൂഹിക വിഷയങ്ങളിലും വ്യക്തി ജീവിതത്തിലും നിർണ്ണായക സ്വാധീനം ചെലുത്താൻ ഇന്നും കഴിയുന്നു എന്നതാണ് ഗാന്ധിയിസത്തിൻ്റെ പ്രസക്തി.
ഗാസ മുതൽ താരിഫ് യുദ്ധവും ലഡാക്കിലെ സമരവും ഒക്കെ ഗാന്ധിയിസത്തിൻ്റെ പരിഹാര സാധ്യതയെ ഓർമ്മിപ്പിക്കുന്നു.
സാമ്പത്തിക രംഗത്ത് യാഥാർത്ഥ്യ ബോധത്തോടേയുള്ള ശ്രമങ്ങൾക്ക്(Real Economy)പകരം ഊഹ വിപണിയെ മുൻ നിർത്തിയുള്ള(Speculative Capitalism)പരീക്ഷണങ്ങൾ പ്രകൃതിക്കും മനുഷ്യർക്കും പ്രതിസന്ധികൾ ഉണ്ടാക്കി വരുന്നു.അമിത ഉൽപ്പാദനവും വർധിച്ച തോതിലുള്ള ഉൽപ്പന്ന കൈ മാറ്റവും വിഭവങ്ങളുടെ ശോഷണത്തിനും കേന്ദ്രീകരണ ത്തിനും അവസരം ഒരുക്കി.അത് അമിത തോതിലുള്ള ഹരിത വാതക ബഹിർഗമനം വർധിപ്പിക്കും.ഒപ്പം ഉള്ളവരും ഇല്ലാത്ത വരും തമ്മിലുള്ള വിടവ് കൂട്ടും.പട്ടിണി ഒഴിവായി വരുന്നു എന്ന് പറയുമ്പോൾ തന്നെ താരതമ്യ പട്ടിണി(Relative poverty) ശക്തമായി മാറി.അധ്വാനിത്തിൽ അതിഷ്ടിതമായ ഉൽപാദ നത്തിനു പകരം ചൂതാട്ടവും മറ്റും നാട്ടുകാരെയും സർക്കാരി നെയും കടക്കെണിയിലാക്കി കഴിഞ്ഞു.

സ്വയം പര്യാപ്ത ഗ്രാമങ്ങൾ എന്ന ഗാന്ധിയൻ ആശയങ്ങൾ നേരത്തെ തന്നെ പ്രാബല്യത്തിൽ വന്ന ഇടമായിരുന്നു ലഡാക്ക്.ഭക്ഷ്യ സുരക്ഷ മുതൽ ജീവിതത്തിൻ്റെ വിവിധ ഇടങ്ങളിൽ പരസ്പര്യത്തോടെ ജീവിച്ചു വന്ന,Happiness index ൽ രാജ്യത്തെ മുന്നോക്ക ജില്ലയായിരുന്നു ജനസംഖ്യ കുറവു ള്ള ലഡാക്ക്.കാലാവസ്ഥപരമായി തണുത്തുറഞ്ഞ മരുഭൂമി. മഴയാണെങ്കിൽ 80-300 mm.ബാർലിയും പിന്നെ ഗോതമ്പും കൃഷി ചെയ്തു വന്നു.
1975 മുതൽ ടൂറിസം ശക്തമായി.കൃഷിയുടെ പ്രാധാന്യം കുറഞ്ഞു.തക്കാളിയും മറ്റും ഉത്പാദിപ്പിക്കാൻ ആരംഭിച്ചു. 6.50 ലക്ഷം ടൂറിസ്റ്റ്കളുടെ വരവും വാഹനങ്ങളുടെ പെരുക്കവും തിരിച്ചടികൾ വർധിപ്പിച്ചു.ഈ സാഹചര്യത്തി ലാണ് Helena Norberg-Hodge 1978 മുതൽ ലഡാക്ക് വികസന വിഷയത്തിൽ ഇടപെടുന്നത്.അവരുടെ Local futures എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടൽ പ്രാദേശിക അറിവുകളെ ജീവിതത്തിൽ സാങ്കേതിക വിദ്യകൾ ക്കൊപ്പം അവതരിപ്പിക്കുവാൻ ശ്രമിച്ചു.
ജമ്മുകാശ്മീരിന് സംസ്ഥാന പദവി ഇല്ലാതായതും സർക്കാർ പ്രതിനിധികളുടെ ഉദ്യോഗസ്ഥ രാജും അവരുടെ ജീവിതത്തെ കൂടുതൽ ബുദ്ധിമുട്ടിച്ചു.കടുത്ത ജലക്ഷാമവും കാർഷിക പ്രതിസന്ധിയും തൊഴിൽ രാഹിത്യവും അവരെ തെരുവിൽ ഇറക്കി എന്ന് മനസ്സിലാക്കാം.
പ്രാദേശിക സർക്കാരുകൾക്ക് വികേന്ദ്രീകൃതമായ മാർഗ്ഗങ്ങൾ വഴി അഴിമതി മുതൽ വികസന പദ്ധതികളിൽ ഭാഗമാകാൻ കഴിയും.ഇവിടെ മൂഴിക്കുളം ഉൾപ്പെടുന്ന പാറക്കടവ് പഞ്ചായ ത്തിൻ്റെ വികസന സാധ്യതകൾ വിശദമായി പരിശോധി ക്കുന്നു (Video അവതരണത്തിൽ). ......
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment