മുടക്കോയ് മലയിലെ ചെങ്കൽ ഖനനത്തിനതിരെ പ്രതിഷേധ സംഗമം


First Published : 2025-09-26, 12:47:48pm - 1 മിനിറ്റ് വായന


മുടക്കോയ് മലയിലെ ചെങ്കൽ ഖനനത്തിനതിരെ 
പ്രതിഷേധ സംഗമം 

മലപ്പുറം ജില്ലയിലെ വാഴക്കാട് വില്ലേജിൽ വർഷങ്ങളായി തുടരുന്ന വ്യാപക ചെങ്കൽ ഖനനം വലിയ തോതിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടി കാണിച്ച് വാഴക്കാട് ചീനി ബസാറിൽ നടന്ന പ്രതിഷേധ സംഗമം കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സൺ ശ്രീമതി നിത സഹീർ ഉൽഘാടനം ചെയ്തു.


മുടക്കോയ് മലയിലെ താഴ്ഭാഗത്ത് താമസിക്കുന്ന നൂറ് കണക്കിന് മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയായി പ്രവർത്തിക്കുന്ന ചെങ്കല്ല് ഖനനം നിർത്തലാക്കി ജനങ്ങളുടെ സുരക്ഷക്ക് മുൻഗണന നൽകണമെന്നും മുടക്കോയ് മല സംരക്ഷണ സമിതിയുടെ പ്രവർത്തനത്തിൻ്റെ കൂടെ രാഷ്ട്രീയം മറന്ന് ഒന്നിച്ച് നിൽക്കുമെന്നും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംഗമത്തിൽ പറഞ്ഞു.


വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം.കെ നൗഷാദിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സൺ നിത സഹീർ ഉത്‌ഘാടനം ചെയ്തു.വാഴക്കാട് പഞ്ചായത്തിലെ നിലവിൽ നാലുവർഡു കളും ചീക്കോട്,പുളിക്കൽ പഞ്ചായത്തുകൾ ഉൾപ്പെടുന്ന എണ്ണൂറ് ഏക്കറോളം വരുന്ന മുടക്കോഴിമലയിലാണ് ചെങ്കല്ല് ഖനനം നടക്കുന്നത്.ഇതിനെതിരെ ഇതിനിടയിൽ തന്നെ  വ്യപകമായി പരാതികൾ ഉയർന്നിട്ടുണ്ട്.മുടക്കോഴി മലയിൽ ജലബോംബുഭീഷണി നിലനിൽക്കുന്നു.കഴിഞ്ഞ മഴക്കാലത്തു വ്യാപക നാഷ്നസ്റ്റം മുടക്കോഴിമല പരിസരവാസികൾക്ക് ഉണ്ടായിരുന്നു .

 


പ്രതിഷേധ സംഗമത്തിൽ ആർ.പി ഹാരിസ് (മുസ്ലിം ലീഗ് ) , വി.രാജഗോപാലൻ മാസ്റ്റർ( CPIM ),ജൈസൽ എളമരം(INC ) , ഒകെ അയ്യപ്പൻ(CPI ), എം.ശ്രീനിവാസൻ(BJP ),ബി.പി എ റഷീദ് (പൗരസമിതി ),അബ്ദുൽ അസീസ് കാവാട്ട്(KVVES ), സി.കെ അബൂബക്കർ ,കെ. എ ശുകൂർ വാഴക്കാട് തുടങ്ങിയവർ സംബന്ധിച്ചു .

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment