ഒരു ഡസൻ ഏഷ്യൻ രാജ്യങ്ങൾ ഉഷ്ണ തരംഗത്തിന്റെ പിടിയിൽ !




തെക്ക്,തെക്ക്-കിഴക്കൻ ഏഷ്യയുടെ ഭൂരിഭാഗവും കൊടും ചൂടിൻ്റെ  പിടിയിലാണ് .ഡസൻ കണക്കിന് ആളുകൾ മരിച്ചു,  സ്കൂളുകൾ അടച്ചു.വിളകൾ നശിച്ചു.

 

 

അസഹനീയമായ ചൂട് കാരണം ഫിലിപ്പൈൻസ് ബംഗ്ലാദേശും സ്കൂളുകൾ ഏപ്രിലിൽ അടച്ചു.മേഖലയിൽ ആരോഗ്യ മുന്നറി യിപ്പ് നൽകിയിരുന്നു.തായ്‌ലൻഡിൽ,ഈ വർഷത്തിൻ്റെ തുടക്കം മുതൽ കുറഞ്ഞത് 30 പേരെങ്കിലും ചൂട് ബാധിച്ച് മരിച്ചു.

 

 

അതിരൂക്ഷമായ കാലാവസ്ഥയിൽ തായ്‌ലൻഡിലെ അയണി ചക്കകൾ (Durian)പഴങ്ങൾ പൊട്ടിത്തെറിക്കുകയും നെൽ വിള കൾ നശിക്കുകയും മുട്ടകൾ ചുരുങ്ങുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.വാരാന്ത്യത്തിൽ കംബോഡിയയിലെ സൈനിക താവളത്തിൽ 20 സൈനികർ കൊല്ലപ്പെട്ട വെടിമരുന്ന് സ്ഫോടനത്തിലേക്ക് നയിച്ചത് ചൂട് കാരണമാണ്.

 

 

ഏപ്രിലിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ചൂട് ബംഗ്ലാദേശിൽ അനുഭവപ്പെട്ടു.പ്രതിദിന പരമാവധി താപ നില 2 ഡിഗ്രി മുതൽ 8ഡിഗ്രി വരെ ഉയർന്നു.

 

മ്യാൻമറിൽ,സെൻട്രൽ മാഗ്‌വേ മേഖലയിലെ ചൗക്ക് പട്ടണ ത്തിൽ ചൂട് 48.2 ഡിഗ്രിയിലെത്തി.

 

 

വിയറ്റ്നാമിലെ 102 കാലാവസ്ഥാ സ്റ്റേഷനുകളിൽ ചൂടിൻ്റെ ഏപ്രിലിലെ റെക്കോർഡ് ഉയർന്നതായി റിപ്പോർട്ട് ചെയ്തു. രാജ്യത്തിൻ്റെ വടക്കൻ,മധ്യ പ്രദേശങ്ങളിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 4 ഡിഗ്രി വരെ ഉയർന്ന താപനില അനുഭവപ്പെട്ടു.7 സ്റ്റേഷനുകളിൽ ചൊവ്വാഴ്ച 43 ഡിഗ്രിക്കു  മുകളിൽ താപനില രേഖപ്പെടുത്തി.

 

തായ്‌ലൻഡിലെ താറാവുകളെ കടുത്ത ചൂട് ബാധിച്ചു. സാധാരണ കാലാവസ്ഥയിൽ,80-90% ഇളം താറാവുകളും മുട്ട യിടും.വളരെ ചൂടുള്ളപ്പോൾ,ഇത് 60% അല്ലെങ്കിൽ 50% വരെ കുറയുന്നു.പ്രായമായ താറാവുകളുടെ കാര്യത്തിൽ,മുട്ടകളു ടെ എണ്ണം 30% വരെ കുറവാണ്.മുട്ടകളുടെ വലിപ്പവും സാധാര ണയേക്കാൾ ചെറുതായി.

 

കൊൽക്കത്തയിലും 43 ഡിഗ്രി സെൽഷ്യസിൽ എത്തി,1954 ന് ശേഷം നഗരത്തിലെ ഏറ്റവും ചൂടേറിയ ഏപ്രിൽ ദിവസമായി രുന്നു.രാജസ്ഥാനിലും കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ചൂട് രൂക്ഷമാകുകയാണ്.

 

ഇന്ത്യ,പാകിസ്ഥാൻ ,ബംഗ്ലാദേശ്,മ്യാൻമാർ,തായ്‌ലൻഡ്, ലാവൊസ്,കംബോഡിയ,മലേഷ്യ,ഫിലിപ്പൈൻസ് എന്നിവിട ങ്ങളിൽ ഉഷ്ണതരംഗം ശക്തമായി അതിൻ്റെ സാനിധ്യം അറി യിക്കുകയാണ്.

 

ഉഷ്ണതരംഗം സൂക്ഷ്മ ജീവികളെ മുതൽ സസ്തനികളെ വരെ പ്രതികൂലമായി ബാധിച്ചു വരുന്നു.കടലിൻ്റെ ചൂട് വർധന മത്സ്യങ്ങൾക്കും തീരങ്ങൾക്കും ഗൗരവതരമായ പ്രശ്നമായി ക്കഴിഞ്ഞു

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment