പക്ഷികളെ ബാധിക്കുന്ന പ്ലാസ്റ്റിയോസിസ് രോഗത്തെ പറ്റി 




പ്ലാസ്റ്റിക്കുകൾ മൂലമുണ്ടാകുന്ന പുതിയ രോഗം കടൽ പക്ഷി കളിൽ കണ്ടെത്തിയിട്ട് കുറച്ചു നാളുകൾ കഴിഞ്ഞു.
പ്ലാസ്റ്റിയോസിസ് എന്നാണ് രോഗത്തിന്റെ പേര്.


പക്ഷികൾ മാലിന്യം അകത്താക്കുമ്പോൾ ദഹനനാളത്തിന് മുറിവേൽക്കുന്നതിലൂടെ രോഗം ഉണ്ടാകും.ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞരാണ് വിവര ങ്ങൾ പുറത്തു വിട്ടത്.വന്യമൃഗങ്ങളിൽ പ്രത്യേകമായി പ്ലാസ്റ്റിക് മൂലമുള്ള ഫൈബ്രോസിസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ സംഭവ മാണിതെന്ന് ഗവേഷകർ പറയുന്നു.


ഇളം പക്ഷികൾക്ക് രോഗം ഉണ്ടെന്ന് കണ്ടെത്തി,മാതാപിതാ ക്കൾ അബദ്ധത്തിൽ ഭക്ഷണത്തിൽ കൊണ്ടുവന്ന് പ്ലാസ്റ്റിക് മലിനീകരണം കുഞ്ഞുങ്ങൾക്ക് നൽകുകയായിരുന്നുവെന്ന് കരുതപ്പെടുന്നു.നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ. അലക്സ് ബോണ്ടും ജെന്നിഫർ ലാവേഴ്സും ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർ ഓസ്‌ട്രേലിയയിലെ ലോർഡ് ഹോവ് ദ്വീപിലെ പക്ഷികളിലാണ് പഠനം നടത്തിയത്.വിഴുങ്ങിയ പ്ലാസ്റ്റിക്കിന്റെ അളവും Proventriculus അവയവവും(പക്ഷിയുടെ വയറിന്റെ ആദ്യഭാഗം)തമ്മിലുള്ള ബന്ധം പരിശോധിച്ചു.

ഒരു പക്ഷി എത്രത്തോളം പ്ലാസ്റ്റിക് അകത്താക്കുന്നുവോ അത്രയും കൂടുതൽ ക്ഷതങ്ങൾ ഉണ്ടാകുന്നതായി കണ്ടെത്തി. 
പക്ഷികളുടെ ആമാശയത്തിന്റെ ആദ്യ ഭാഗ(proventriculus organ)ത്താണ് രോഗം ബാധിക്കുക.ഈ രോഗം ഗ്രന്ഥികളുടെ ക്രമാനുഗതമായ തകർച്ചയിലേക്ക് നയിച്ചേക്കാം.ഗ്രന്ഥികൾ നഷ്ടപ്പെടുന്നത് പക്ഷികൾക്ക് അണുബാധ വർധിപ്പിക്കും.  ഭക്ഷണം ദഹിപ്പിക്കാനും ചില വിറ്റാമിനുകൾ ആഗിരണം ചെയ്യാനുമുള്ള അവയുടെ കഴിവിനെ ബാധിക്കും.


പക്ഷികളുടെ വയറ്റിൽ കാണപ്പെടുന്ന പ്രകൃതിദത്ത വസ്തു ക്കൾ, പ്യൂമിസ് കല്ലുകൾ,സമാനമായ പ്രശ്നങ്ങൾ ഉണ്ടാക്കു ന്നില്ല. കാഴ്ച്ചയിൽ പക്ഷികൾ ആരോഗ്യമുള്ളതായി തോന്നു മെങ്കിലും ഇവ പെട്ടെന് രോഗത്തിന് കീഴടങ്ങുകയും ഇര തേടാൻ കഴിവു നഷ്ടപ്പെടുകയും ചെയ്യും.


പ്ലാസ്റ്റിക്ക് മഴയിലൂടെ മൈക്രാേ പ്ലാസ്റ്റിക്കുകൾ അന്തരീക്ഷ ത്തിൽ നിന്ന് ജലാശയങ്ങളിലെക്ക് എത്തുന്ന വർധിച്ച സാഹ ചര്യത്തിൽ പക്ഷികളിലെ പുതിയ രാേഗം(പ്ലാസ്റ്റിയോസിസ്) മനുഷ്യർക്കും ഭീഷണിയാണ്.


പടയപ്പമാരും കാട്ടു പോത്തുകളും മാലിന്യ യാർഡുകളിൽ നിന്ന് ഭക്ഷണം തെരയുന്നത് ഇന്നു വാർത്തയല്ലാതെയായി. നമ്മൾ കഴിക്കുന്ന മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ പ്ലാസ്റ്റിക് - മറ്റു രാസ മാലിന്യങ്ങളാൽ കുപ്രസിദ്ധി നേടുന്നതും പക്ഷികളി ലും മൃഗങ്ങളിലും മനുഷ്യരിലും വലിയ തിരിച്ചടികൾ ഉണ്ടാക്കു ന്നുണ്ട് എന്നു കരുതാം.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment