വായു മലിനീകരണത്തിൽ ശ്വാസം മുട്ടി ഇന്ത്യ




ലോകത്തെ ഏറ്റവുമധികം വായൂ മലിനീകരണം സംഭവിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം അവിശ്വസനീയമായ തരത്തിൽ നിരാശയുണ്ടാക്കുന്നു. GDP വളർച്ചയിൽ അഭിമാനം കൊള്ളുന്ന ഇന്ത്യക്കാർ ഭക്ഷ്യലഭ്യതാ സൂചികയിൽ ഏറെ പിന്നിൽ തുടരുന്നതിൽ നമ്മുടെ ഭരണ സംവിധാനങ്ങൾ വേവലാതിപ്പെടുന്നില്ല. ഭൂട്ടാൻ എന്ന രാജ്യം സന്തോഷ സൂചികയിൽ അമേരിക്കയേക്കാൾ മുകളിലാണ് എന്നു മാത്രമല്ല അവർ കാർബൺ രഹിത രാജ്യം(Carbon Neutral Country) എന്ന പദവി നേടി എടുക്കുന്നതിൽ വിജയിച്ചു. 


വായു മലിനീകരണത്താൽ കുപ്രസിദ്ധി നേടിയ ലോകത്തെ 20 നഗരങ്ങളിൽ 14 ഉം ഇന്ത്യയിൽ നിന്നായിട്ടുണ്ട് എന്ന വാർത്ത നമ്മുടെ ഭരണ സംവിധാനത്തിനെ മാറി ചിന്തിപ്പിക്കുവാൻ സഹായിച്ചിട്ടില്ല.പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ സൂചികയെ അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പിൽ ഇന്ത്യയുടെ സ്ഥാനം 180 ൽ 177 ആണ്. ഇന്ത്യയേക്കാൾ മോശമായിട്ടുള്ള മൂന്നു രാജ്യങ്ങളിൽ നേപ്പാൾ ഇടം നേടി. പിന്നെയുള്ളത്ത് നൈഗറും മറ്റൊരു ആഫ്രിക്കൻ രാജ്യവും. 2016ൽ രാജ്യത്തിന്റെ സ്ഥാനം 141 ആയിരുന്നു.Global Enviornmental Performance Index ൽ ഒന്നാം സ്ഥാനത്ത് സ്വിറ്റ്സർലണ്ട്.ശ്രീലങ്ക മെച്ചപ്പെട്ട പരിസ്ഥിതി സുരക്ഷാ സൂചിക പ്രകടിപ്പിക്കുന്നു. 


ഇന്ത്യയിലെ വൻ നഗരങ്ങളിലെ വായൂ മലിനീകരണത്തിൽ വാഹനങ്ങൾ പ്രധാന പങ്കുവഹിച്ചു വരുന്നു.ഡൽഹിയിലെ മലിനീകരണം രൂക്ഷമാക്കിയതിനു പിന്നിൽ വാഹനങ്ങൾക്കൊപ്പം ഗ്രാമങ്ങളിൽ വൈക്കോലുകൾ കൂട്ടിയിട്ടു കത്തിക്കുന്ന രീതിയും കാരണമാണ്. നഗരത്തിലെ സൂക്ഷമ പൊടി കണികകൾ (PM 2.5 ) വായൂ  മലിനീകരണത്തിൽ 10% പങ്കു വഹിച്ചു.നൈട്രജൻ വാതകത്തിൽ 36% വും കാർബൺ അളവിൽ 86%വും വാഹനങ്ങളിൽ നിന്നുമുണ്ടാകുന്നു. രാജ്യത്തെ സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ 30% വർദ്ധനവുണ്ടാകും എന്ന വാർത്ത ആശാവഹമല്ല. 


Suspended Particulate Matter (SPM), Respirable Suspended Particulate Matter (RSPM), Sulphur Dioxide (SO2 ) and Oxides of Nitrogen മുതലായ ഘടകങ്ങൾ  മനുഷ്യർക്കു മാത്രമല്ല മറ്റു ജീവികൾക്കും സസ്യങ്ങൾക്കും അപകടം വരുത്തി വെക്കുന്നു.അവയുടെ തോത് കൂടുന്ന പ്രവണത കേരളത്തിലും സജ്ജീവമായി കഴിഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment