കുട്ടിക്കാടുകൾ ലോകത്തിന് സമ്മാനിച്ച മിയാവാക്കി ഓർമയാകുമ്പോൾ




ചെറിയ സ്ഥലത്ത് ചുരുങ്ങിയ സമയം കൊണ്ട് ഒരു കാട് എന്ന അദ്ഭുത ആശയം ലോകത്തിന് സമ്മാനിച്ച് ജാപ്പനീസ് പരിസ്ഥിതി, സസ്യശാസ്ത്രജ്ഞൻ അകിറ മിയാവാക്കി (93) വിടവാങ്ങി. മസ്തിഷ്കാഘാതത്തെത്തുടർന്നു ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പരിസ്ഥിതി ദുർബലമാകുന്നു ഇക്കാലത്ത് ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനയായിരുന്നു മിഴാവാക്കി വനങ്ങൾ.
 

150–200 വർഷങ്ങൾ കൊണ്ടു രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ അതേ രീതിയിൽ പരമാവധി 30 വർഷം കൊണ്ടു സൃഷ്ടിച്ചെടുക്കാമെന്ന ആശയമാണു 1992 ലെ ഭൗമ ഉച്ചകോടിയിൽ മിയാവാക്കി മുന്നോട്ടു വച്ചത്. 1994 ലെ പാരിസ് ജൈവവൈവിധ്യ കോൺഗ്രസ് മികച്ച പരിസ്ഥിതി മാതൃകയായി ഇത് അംഗീകരിച്ചു. ഇതോടെ ഈ രീതിയിലുള്ള വനങ്ങൾ അദ്ദേഹത്തിന്റെ തന്നെ പേരായ മിഴാവാക്കിയിൽ അറിയപ്പെടാൻ തുടങ്ങി.


ജപ്പാനിലും മറ്റ് ഒട്ടേറെ രാജ്യങ്ങളിലുമായി നൂറു കണക്കിനു ചെറുകാടുകൾ സൃഷ്ടിക്കുന്നതിനു മിയാവാക്കി നേതൃത്വം നൽകി. ആഗോളതാപനം ചെറുക്കാനും സൂനാമിയെ പ്രതിരോധിക്കാനും പല രാജ്യങ്ങളും മിയാവാക്കി വനവൽക്കരണ മാതൃക പിന്തുടരുന്നുണ്ട്. കേരളത്തിലുൾപ്പെടെ ഈ മാതൃക പിന്തുടരുന്നുണ്ട്. 2018 ൽ കേരളത്തിൽ തുടങ്ങിയ മിഴാവാക്കി സംസ്ഥാനത്ത് ഇന്ന് നൂറോളം സ്ഥലത്ത് തഴച്ച് വളരുന്നുണ്ട്.


പരിസ്ഥിതി പ്രവർത്തനത്തിനുള്ള പ്രശസ്തമായ ബ്ലൂ പ്ലാനെറ്റ് പ്രൈസ് ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾക്കു മിയാവാക്കി അർഹനായി. പല സർവകലാശാലകളിലും വിസിറ്റിങ് പ്രഫസറായിരുന്നു. ജാപ്പനീസ് സെന്റർ ഫോർ ഇന്റർനാഷനൽ സ്റ്റഡീസ് ഇൻ ഇക്കോളജി ഡയറക്ടറായും പ്രവർത്തിച്ചു. ദ് ഹീലിങ് പവേഴ്സ് ഓഫ് ഫോറസ്റ്റ്, ഫോറസ്റ്റ് ടു പ്രൊട്ടക്റ്റ് ദ് പീപ്പിൾ യു ലവ്, പ്ലാന്റ് ട്രീസ് ഉൾപ്പെടെ വനവൽക്കരണത്തിലെ ആധികാരിക ഗ്രന്ഥങ്ങളുടെ കർത്താവാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment