ആലപ്പാട്: നമുക്കാവശ്യം ഉപദേശങ്ങളല്ല, തീരുമാനങ്ങളാണ്




1. ഖനനം നിർത്തിവെക്കുക


2. ശാസ്ത്രീയ പഠനങ്ങൾക്കായി പ്രാദേശിക ജനങ്ങളെ, പ്രാദേശിക ജന പ്രതിനിധികളെ,അന്തർദേശീയ -ദേശീയ വിദഗ്ധരെ ചേർത്തുള്ള സമിതി രൂപീകരിക്കൽ. അവരുടെ നിർദ്ദേശ പ്രകാരം മാത്രം ഭാവി ഖനനവും അനുബന്ധ പ്രവർത്തനവും .


3. സമിതിയുടെ നിർദ്ദേശങ്ങളിൽ ഓരോന്നിലും ജനങ്ങൾക്ക് കൂടി അഭിപ്രായം രേഖപ്പെടുത്തുവാൻ അവസരം .


4. പാരിസ്ഥിതി ആഘാതം പരമാവധി കുറച്ചുണ്ടാക്കുന്ന (അന്തർദേശീയ നിർദ്ദേശ ) രീതിയിൽ  മാത്രം ഖനനം  


5. കരിമണലിൽ നിന്നും ഇൽമനൈറ്റിനൊപ്പം റൂറ്റെയിൽ, മോണോ സൈറ്റ് , സിൽമനൈറ്റ്, സിർക്കോൺ എന്നിവ വേർതിരിച്ച് ടൈറ്റാനിയത്തിനൊപ്പം Quarts , Thorium, Garnate മുതലായ അമൂല്യ ഘടകങ്ങൾ മാർക്കറ്റിലെത്തിച്ച് വൻ സാമ്പത്തിക വരുമാനം  സംസ്ഥാനത്തിന് നേടികൊടുക്കാൻ സമയ ബന്ധിതമായ ആസൂത്രണം.


6. ഖനനവുമായി ബന്ധപ്പെട്ട രംഗങ്ങളിൽ പ്രദേശിക വാസികൾക്ക് തൊഴിൽ, 55 വയസ്സു കഴിഞ്ഞവർക്ക് പ്രത്യേക  പെൻഷൻ,മറ്റു ക്ഷേമ പദ്ധതികൾ


7. KMML നെ പറ്റിയുള്ള  നിയമസഭാ പരിസ്ഥിതി സമിതിയുടെ 16 നിർദ്ദേശങ്ങൾ നടപ്പിലാക്കുക. 


8 വ്യവസായത്തിൽ നിന്നുള്ള ലാഭ വിഹിതം  നോർവ്വേ മാതൃകയിൽ പ്രാദേശിക ജനങ്ങൾക്കായി  പങ്കുവെക്കൽ 


9. ഖനന ഗ്രാമങ്ങൾ, ബഫർ സോണുകൾ , തീരദേശങ്ങളുടെ  (തിരുവനന്തപുരം മുതൽ ചേർത്തല വരെ)  സംരക്ഷണം ഏറ്റെടുക്കൽ. 
(കണ്ടൽക്കാടുകൾ , കാടുകൾ ( ജപ്പാൻ മാതൃക,) വാരി എടുക്കുന്ന മണലുകൾ തിരിച്ചിടുമ്പോൾ  Sand Engine , നെതർലഡ് മാതൃക ) ഘടകങ്ങൾ മാറ്റിയ മണ്ണിൽ വർധിത ആണവ വികരണം ഉണ്ടെന്നു മനസ്സിലാക്കിയുള്ള പ്രതിരോധ സമീപനം.


10. ചൈനീസ് മാതൃകയിൽ വ്യാവസായം, ഖനനം എന്നിവയുടെ ദൈനംദിന വായു, ജല, ശബ്ദ മലിനീകരണം അറിയുവാനും നിയമ ലംഘനം ഉണ്ടായാൽ നിർത്തി വെപ്പിക്കുവാനും ജനങ്ങൾക്കും പ്രാദേശിക സർക്കാരിനും അധികാരം. 


11. ദൈനം ദിന ഖനനം, ഉൽപ്പാദനം എന്നിവയുടെ തോത്  പ്രാദേശിക സർക്കാരിനും ജനങ്ങൾക്കും അറിയുവാനുള്ള അവകാശം അംഗീകരിക്കൽ.


12. കഴിഞ്ഞ കാലം മുതലുള്ള  ആരോഗ്യ പ്രശ്നങ്ങൾ (സസ്യ,മൃഗ, മനുഷ്യ) ശാസ്ത്രീയമായി മനസ്സിലാക്കൽ, പരിഹാരം തേടൽ


13. കൃഷി രംഗത്തുണ്ടായ പ്രതിസന്ധികളും പരിഹാര  മാർഗ്ഗവും 


14.കരിമണൽ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി ഗവേഷണങ്ങൾ , ഉൽപ്പന്നങ്ങളുടെ നിർമ്മാണവും മാർക്കറ്റിംഗും 


പരിസ്ഥിതി സമരങ്ങൾ പലതും നടത്തി വിജയിക്കുവാൻ കഴിഞ്ഞ കേരള ജനതയുടെ സർക്കാരിന്, രാജ്യത്തിന് മാതൃകയാകും വിധം പരിസ്ഥിതിയെ സംരക്ഷിച്ചും സമൂഹത്തിന് പരമാവധി ഗുണം ഉണ്ടാകുന്ന തരത്തിലും   കരി മണൽ മുതൽ പശ്ചിമ ഘട്ടത്തിലെ പാറ, ഖനനങ്ങൾ നടത്തുവാൻ ബാധ്യസ്ഥയുണ്ട്.


പ്രകടന പത്രികയിൽ  ഉറപ്പു നൽകിയതുപോലെ, എല്ലാ ഖനനങ്ങളും പരിസ്ഥിതി ആഘാത പഠനങ്ങൾക്കൊപ്പം, ജനങ്ങളെ വിശ്വാസത്തിലെടുത്തും പൊതു മേഖലയുടെ നിയന്ത്രണത്തിലുമായിരിക്കണം എന്ന വാക്ക് പാലിക്കുവാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി തയ്യാറാവുക.

Stop Mining. Save Alappad.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment