അൽബഡൊ(Albedo)യും അന്തരീക്ഷ ഊഷ്മാവും




ഗ്രഹത്തെ ചൂടാക്കുന്ന കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനുള്ള കഴിവിന് പേരുകേട്ടതാണ് കാടുകൾ (മരങ്ങൾ).അതായത് ആഗോളതാപനത്തിനെതിരായ പോരാ ട്ടത്തിൽ വനമേഖല വർധിപ്പിക്കാൻ തൈകൾ നട്ടുപിടിപ്പിക്കു ന്നത് പ്രധാന രീതിയാണ്.

 

കടൽ 25% ഹരിത വാതകങ്ങളെ തിരിച്ചു പിടിക്കും. 45% ഭൗമ ഉപരിതലവും. ബാക്കി അന്തരീക്ഷത്തിലെത്തുന്നു.

 

കാടുകൾ ഭൂമിയുടെ നിലനിൽപ്പിന് ഒഴിച്ചുകൂടാൻ പാടില്ലാത്ത താണ് എന്ന വസ്തുത ഊന്നിപ്പറഞ്ഞു കൊണ്ടിരിക്കുന്ന കാല മാണ് ഇത്.എവിടെയും മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതും, അതും ഏക വിള തോട്ടങ്ങൾ വർധിക്കുന്നതും ഉദ്ദേശിക്കുന്ന ഫലമല്ല നൽകുക.ഇവിടെയാണ് Albedo പ്രതിഭാസത്തെ പരിഗണിക്കേണ്ടത്.

 

 

ഭൂമിയിൽ പതിക്കുന്ന പ്രകാശ രശ്മികൾ പ്രതലത്തിൽ തട്ടി പ്രതിഫലിച്ച് ഭൂമിയ്ക്കു പുറത്തേക്കു പോകേണ്ടതുണ്ട്. ഇതിൻ്റെ തോതിനെ Albedo Index കൊണ്ട് സൂചിപ്പിക്കും.Index 1 ആയാൽ , 100% സൂര്യപ്രകാശം മടങ്ങി പോകുമെന്നാണ്. അങ്ങനെ സംഭവിച്ചാൽ ഭൂമി തണുത്തുറയും(-15 ഡിഗ്രിക്കടു ത്ത്).നിലവിൽ 31% സൂര്യപ്രകാശം മടങ്ങി പോകുന്നു,Albedo Index 0.3 എന്ന് കണക്കാക്കാം.ഇതു വഴി ഭൂമിയുടെ ചൂട് ശരാശരി 15-17 ഡിഗ്രിയിൽ നിൽക്കുന്നു.Albedo Index കുറ ഞ്ഞാൽ ഭൗമ താപനം വർധിക്കും.ചുരുക്കത്തിൽ അന്തരീക്ഷ ഊഷ്മാവ് നിയന്ത്രിക്കുന്ന വിഷയത്തിൽ മഞ്ഞു മലകൾ നിർ ണ്ണായകമാണ് എന്നർത്ഥം.

 

 

Albedo Index ഏറ്റവും കൂടുതൽ വെളുത്ത പ്രതലത്തിനാണ് . കുറവ് ഇരുണ്ട പ്രതലത്തിലും.മഞ്ഞുമലകളിൽ വീഴുന്ന സൂര്യ പ്രകാശത്തിന്റെ 90% വും മടങ്ങി പോകും(Albedo Index 0.9). മഞ്ഞ് പ്രതലത്തിൻ്റെ വ്യാപ്തി കുറഞ്ഞാൽ , സൂര്യപ്രകാശം ഭൂമിയെ കൂടുതൽ ചൂടാക്കും.

 

 

ഈ സാഹചര്യത്തിലാണ് മഞ്ഞുമലകളുടെ ഉരുകൽ Albedo Index കുറച്ച് അന്തരീക്ഷ ഊഷ്മാവ് വർധിപ്പിക്കാൻ ഇട നൽ കുന്നത്.ഹിമാലയ മലനിരകളിൽ സംഭവിക്കുന്ന കുറഞ്ഞ മഞ്ഞു പ്രതലങ്ങൾ സൂര്യ പ്രകാശത്തിന്റെ കടുപ്പം കൂട്ടും.

 

 

പ്രദേശത്തിൻ്റെ പ്രത്യേകതകളെ പരിഗണിക്കാതെ,തദ്ദേശീയ മല്ലാത്ത ഇനങ്ങളെ നട്ടുവളർത്തുകയാണെങ്കിൽ,ജൈവ വൈവിധ്യത്തിന് തന്നെ ഹാനികരമാകും.സ്വാഭാവിക വനങ്ങ ൾക്ക് പകരം ഏകവിളകൾ നട്ടുപിടിപ്പിക്കുകയാണെങ്കിൽ ഫലം ഉദ്ദേശിക്കുന്നതാകില്ല കിട്ടുക.

 

 

ആമസോൺ,ഇന്ത്യോനേഷ്യ ,പശ്ചിമഘട്ടം,സുന്ദൻബാൻസ് തുടങ്ങിയ കാടുകൾ ഹരിത വാതകങ്ങളെ മുറുകെ പിടിക്കും. അവിടെ പച്ചതുരുത്തുകൾ അത്യന്താപേക്ഷിതമാണ്.പുൽ മേടുകൾ,സാവന്ന എന്നിവിടങ്ങളിൽ മരങ്ങളുടെ സാനിധ്യം ഗുണപരമല്ല.

 

 

വടക്കേ അമേരിക്കയിലെ ചോളം വിളകളുടെ 15% നശിപ്പിച്ച 1970-ലെ ചോളം വരൾച്ച വ്യാപകമായ ഏകവിള കൃഷി ആഘാ തത്തിൻ്റെ ഉദാഹരണമായിരുന്നു.70% ഉയർന്ന വിളവ് തരുന്ന ഇനത്തിൽ വളർത്തിയതിനാലാണ് ഇത് സംഭവിച്ചു.ഏക വിള സമ്പ്രദായത്തിൽ കൃത്രിമ വളങ്ങൾ,കീടനാശിനികൾ,ബാക്ടീ രിയനാശിനികൾ എന്നിവയുടെ പ്രയോഗം കൂടുതൽ അപകട കരമായ തോതിലാണ് തോട്ടങ്ങളിൽ.

 

 

കാടുകൾ നിലനിന്ന ഇടങ്ങളിൽ തനതു മരങ്ങൾ ഉണ്ടാകണം. പുൽമേടുകളെ മര നിബിഡമാക്കരുത്.മഞ്ഞുമലകൾ ഉരുകാൻ അനുവദിക്കരുത് തുടങ്ങിയ ശാസ്ത്രീയമായ സമീപ നങ്ങൾ ഉണ്ടാകുകയാണ് ഇവിടെ ആവശ്യം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment